ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ മികച്ച തുടക്കമാണ് കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്, കൊച്ചിയിൽ നടന്ന ഉത്ഘാടന മത്സരത്തിൽ ബംഗളുരു എഫ് സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.
ഇന്ത്യൻ ദേശീയ ടീമിനൊപ്പം ഏഷ്യൻ ഗെയിംസ് ക്യാമ്പിലായതിനാൽ ബംഗളൂരു ടീമിൽ ക്യാപ്റ്റൻ സുനിൽ ചേത്രി ഉണ്ടായിരുന്നില്ല.കഴിഞ്ഞ സീസണിൽ പ്ളേ ഓഫിൽ കേരള ബ്ലാസ്റ്റേഴ്സ് പുറത്തായതിന്റെ പകരം വീട്ടൽ കൂടിയായിരുന്നു ഈ വിജയം.ആ മത്സരത്തിൽ സുനി ഛേത്രിയാണ് വിവാദ ഗോൾ നേടിയത്. അതിനു ശേഷം ബ്ലാസ്റ്റേഴ്സ് ആരാധകരും സുനിൽ ഛേത്രിയും തമ്മിലുള്ള ബന്ധം അത്ര മികച്ചതായിരുന്നില്ല.
ആരാധകരിൽ നിന്നും സൈബർ അറ്റാക്ക് വരെ അദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴും സുനിൽ ഛേത്രിയോടുള്ള ഇഷ്ടക്കേട് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് മാറിയിട്ടില്ല.കേരള ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ ആദ്യമത്സരം കളിക്കേണ്ടി വന്നിരുന്നുവെങ്കിൽ എന്തായിരുന്നു തന്റെ പ്ലാൻ എന്നത് സുനിൽ ഛേത്രി തന്നെ ഇപ്പോൾ വെളിപ്പെടുത്തി കഴിഞ്ഞു.
Sunil Chhetri (when asked about what his plan against KBFC in first match) 🗣️ "First I will put cotton on my ears, when I go to warm up" { Sharan Nair ~ YT } #KBFC
— KBFC XTRA (@kbfcxtra) September 25, 2023
രണ്ട് ചെവികളിലും പഞ്ഞി തിരുകിയാകും കേരള ബ്ലാസ്റ്റേഴ്സിനെതിരെ താൻ വാം അപ്പിന് ഇറങ്ങുകയെന്നാണ് തമാശയായി ചേത്രി പറഞ്ഞത്. കേരള ബ്ലാസ്റ്റേഴ്സ് ആരധകരുടെ ശക്തി നന്നായി അറിയാവുന്ന താരം തന്നെയാണ് സുനിൽ ഛേത്രി.