വെള്ളിയാഴ്ച മലേഷ്യയിലെ ബുക്കിറ്റ് ജലീൽ നാഷണൽ സ്റ്റേഡിയത്തിൽ 2023 മെർദേക്ക കപ്പിന്റെ സെമിഫൈനലിൽ മലേഷ്യയ്ക്കെതിരെ സുനിൽ ഛേത്രി ഇന്ത്യയ്ക്കായി തന്റെ 93-ാം അന്താരാഷ്ട്ര ഗോൾ നേടി.ഇതിഹാസ ഫുട്ബോൾ താരങ്ങളായ ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും പിന്നിൽ ഇപ്പോൾ കളിക്കുന്നവരിൽ അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന മൂന്നാമത്തെ താരമാണ് 39 കാരനായ ഛേത്രി.
177 മത്സരങ്ങളിൽ നിന്ന് 104 ഗോളുകൾ നേടിയ ഫിഫ ലോകകപ്പ് ജേതാവായ മെസ്സിക്ക് പിന്നാലെയാണ് ഇന്ത്യൻ നായകൻ. പോർച്ചുഗലിനായി 202 മത്സരങ്ങളിൽ നിന്ന് 125 ഗോളുകൾ നേടിയ റൊണാൾഡോ പട്ടികയിൽ ഒന്നാമതാണ്.109 ഗോളുകളുമായി ഇറാന്റെ അലി ദേയ് രണ്ടാം സ്ഥാനത്താണ്.2005ൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്കായി സീനിയർ അരങ്ങേറ്റം കുറിച്ച ഛേത്രി ക്ലബ്ബിനും രാജ്യത്തിനുമായി 245 ഗോളുകൾ നേടിയിട്ടുണ്ട്.
നിലവിൽ ബെംഗളൂരു എഫ്സിക്ക് വേണ്ടിയാണ് താരം കളിക്കുന്നത്.ഇന്നലെ നടന്ന യൂറോ യോഗ്യത മത്സരത്തിൽ സ്ലോവാക്യക്കെതിരെ ഇരട്ട ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളുകളുടെ എണ്ണം 125 ആയി ഉയർത്തി.CONMBEOL 2026 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇക്വഡോറിനെതിരെ സെപ്റ്റംബറിൽ മെസ്സി തന്റെ അവസാന ഗോൾ നേടിയത് ഗംഭീരമായ ഒരു ഫ്രീ-കിക്കിലൂടെയാണ്.
9⃣3⃣ : Ninety-Third International Goal for Sunil Chhetri. THE GREATEST OF ALL TIME, CAPTAIN. LEADER. LEGEND 🐐🇮🇳 #MASIND | #IndianFootball pic.twitter.com/T91gmtyF6I
— 90ndstoppage (@90ndstoppage) October 13, 2023
മെസ്സിയും റൊണാൾഡോയും യഥാക്രമം ലോകകപ്പ് CONMEBOL, Euro 2024 യോഗ്യതാ മത്സരങ്ങളിൽ തങ്ങളുടെ രാജ്യങ്ങളെ പ്രതിനിധീകരിച്ച് കളിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യക്കായി 143 മത്സരങ്ങൾ കളിച്ചിട്ടുള്ള ഛേത്രിയെ ആശ്രയിച്ചാണ് ടീം മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്. നവംബറിൽ 2026 ലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യ കുവൈറ്റിനെയും ഖത്തറിനെയും നേരിടാൻ ഒരുങ്ങുകയാണ്.
📹 | WATCH : Sunil Chhetri's 93rd International goal #IndianFootball pic.twitter.com/NAKu66Uo4m
— 90ndstoppage (@90ndstoppage) October 14, 2023