ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ സെമി പോരാട്ടത്തിൽ തകർപ്പൻ വിജയവുമായി ബംഗളുരു. മുംബൈ എഫ് സിയെ സുനിൽ ഛേത്രി നേടിയ ഏക ഗോളിനാണ് ബംഗളുരു കീഴടക്കിയത്. നോക്ക് ഔട്ടിൽ ബ്ലാസ്റ്റേഴ്സിനെതിരെയുള്ള വിവാദ ഗോളിന് ശേഷം വീണ്ടും ബംഗളുരുവിന്റെ രക്ഷകനായി മാറിയിരിക്കുകയാണ് ഛേത്രി. രണ്ടാം പകുതിയിൽ കോർണർ കിക്കിൽ നിന്നുമുള്ള ഹെഡ്ഡർ ഗോളിലൂടെയാണ് ഛേത്രി ബംഗളുരുവിന് വിജയം നേടിക്കൊടുത്തത്.
78 ആം മിനുട്ടിൽ റോഷൻ എടുത്ത കിക്ക് മികച്ചൊരു ഹെഡ്ഡറിലൂടെ ഛേത്രി പന്ത് മുംബൈ വലയിൽ എത്തിക്കുകയായിരുന്നു. ഗോൾ വീണതിന് ശേഷം ബംഗളുരു കൂടുതൽ മുന്നേറി കളിക്കുന്നതാണ് കാണാൻ സാധിച്ചത്. ഗോൾ അടിച്ചതിനു ശേഷം രണ്ടു അവസരങ്ങൾ കൂടി ഛേത്രിക്ക് ലഭിച്ചെങ്കിലും മുതൽക്കാനായില്ല. മാർച്ച് 12 നു ബംഗളുരുവിൽ വെച്ചാണ് രണ്ടാം പാദ മത്സരങ്ങൾ അരങ്ങേറുന്നത്.
മുംബൈയിലെത്തിയ ബംഗളുരു ടീമിനെതിരെ മുംബൈ ആരാധകർ. സുനിൽ ഛേത്രിക്കെതിരെയാണ് മുംബൈ ആരാധകർ പ്രതിഷേധിച്ചത്.ബ്ലാസ്റ്റേഴ്സുമായി നടന്ന പ്ലേ ഓഫ് മത്സരത്തിൽ റഫറി പക്ഷപാതം കാണിച്ച് സുനിൽ ഛേത്രി നേടിയ ഗോളിന് ബംഗളുരുവിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
.@chetrisunil11 loves a headed goal against @MumbaiCityFC! 🤩💥
— Indian Super League (@IndSuperLeague) March 7, 2023
Watch the #MCFCBFC game live on @StarSportsIndia, @DisneyPlusHS: https://t.co/LhbZ0vLVr3 and @OfficialJioTV
Live Updates: https://t.co/KKXG9sjp1O#HeroISL #HeroISLPlayoffs #LetsFootball #MumbaiCityFC #BengaluruFC pic.twitter.com/498roqHBdK
മത്സരം തീരുന്നതിനു മുമ്പ് ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഗ്രൗണ്ടിൽ നിന്ന് തിരിച്ച് വരികയായിരുന്നു.അതേസമയം ബംഗളുരു ആരാധകരർ ബ്ലാസ്റ്റേഴ്സിനെതിരെ മുദ്രാവാക്യം വിളിക്കുന്ന മറ്റൊരു വീഡിയോയും ഇറങ്ങിയിട്ടുണ്ട്.
The Bengaluru FC team is facing real heat from Mumbai City FC fans, with slogans being shouted against Sunil Chhetri upon his arrival at the stadium@bengalurufc @MumbaiCityFC #keralablasters #Manjappada #KBFC #ISL pic.twitter.com/Swn6VROts3
— Sreenath Chandran (@sncvrsreenath) March 7, 2023