സൗദി അറേബ്യയിലെ റിയാദിൽ നടന്ന സ്പാനിഷ് സൂപ്പർകോപ്പയുടെ സെമിഫൈനലിൽ ബാഴ്‌സലോണയ്‌ക്കെതിരെ റയൽ മാഡ്രിഡിന് ജയം.മിഡ്‌ഫീൽഡർ ഫെഡറിക്കോ വാൽവെർഡെ എക്‌സ്‌ട്രാ ടൈമിൽ നേടിയ ഗോളിൽ റയൽ ബാഴ്‌സക്കെതിരെ 3 -2 ന്റെ ത്രസിപ്പിക്കുന്ന ജയം നേടി.ഇത് തുടർച്ചയായ അഞ്ചാം എൽ ക്ലാസികോ ആണ് റയൽ മാഡ്രിഡ് വിജയിക്കുന്നത്.
കിങ് ഫഹദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 25 ആം മിനുട്ടിൽ തന്നെ വിനീഷ്യസ് ജൂനിയറിലൂടെ മാഡ്രിഡ് ലീഡ് നേടി. ബെൻസിമയുടെ പാസിൽ നിന്നാണ് ബ്രസീലിയൻ ഗോൾ കണ്ടെത്തിയത്. എന്നാൽ 41 ആം മിനുട്ടിൽ ബാഴ്സലോണ സമനില പിടിച്ചു.സ്‌ട്രൈക്കർ ലുക്ക് ഡി ജോംഗ് ആണ് ബാഴ്‌സലോണയ്ക്ക് വേണ്ടി ഗോൾ നേടിയത്. ആദ്യ പകുതിയെ അപേക്ഷിച്ച് ബാഴ്സലോണ രണ്ടാം പകുതിയിൽ ബാഴ്സലോണ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തു .
65ആം മിനുട്ടിൽ ബെൻസീമയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി.72 മിനിറ്റിനുള്ളിൽ ബെൻസെമ മാഡ്രിഡിനെ ലീഡിലേക്ക് തിരിച്ചുവിട്ടു.എന്നാൽ സാവിയുടെ ടീം തിരിച്ചടിച്ചു, പരിക്ക് മൂലം നവംബറിന് ശേഷം ആദ്യമായി കളിക്കുന്ന ഫാത്തി 83ആം മിനുട്ടിൽ ബാഴ്‌സലോണയെ ഒപ്പമെത്തിച്ചു.കളി പിന്നീട് എക്സ്ട്രാ ടൈമിലേക്ക് എത്തി.
എന്നാൽ 97ആം മിനുട്ടിൽ ഒരു കൗണ്ടറിൽ നിന്ന് റയൽ ലീഡ് എടുത്തു. വലതു വിങ്ങിലൂടെ റോഡ്രി നടത്തിയ മുന്നേറ്റത്തിനൊടുവിൽ ഫെഡറിക്കോ വാൽവെർഡെ റയലിനെ വിജയത്തിലെത്തിച്ചു, ഗോളിന് ശേഷം സമനിലക്കായി ബാഴ്സലോണ മുന്നേറി കളിച്ചെങ്കിലും റയൽ കീപ്പർ കോർട്ടോയിസിനെ മറികടക്കാനയില്ല.അത്ലറ്റിക്കോ മാഡ്രിഡും അത്ലറ്റിക് ബിൽബാവോയും നടക്കുന്ന രണ്ടാം സെമിയിലെ വിജയിയെ റയൽ ഫൈനൽ നേരിടും.
📹 𝙃𝙄𝙂𝙃𝙇𝙄𝙂𝙃𝙏𝙎 & 𝙂𝙊𝘼𝙇𝙎
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) January 12, 2022
🆚 @FCBarcelona 2-3 @realmadriden
⏩ TO THE FINAL!#Supercopa | #ElClásico pic.twitter.com/sPuVetaj3E