ഖത്തർ ലോകകപ്പ് ആരായിരിക്കും നേടുക എന്ന് സൂപ്പർ കമ്പ്യൂട്ടറിന്റെ പ്രവചനം

അടുത്ത മാസം നടക്കാനിരിക്കുന്ന ഖത്തർ വേൾഡ് കപ്പ് കിരീടം ആര് നേടും എന്നുള്ള കാര്യത്തിൽ ഒട്ടേറെ പ്രവചനങ്ങൾ നടക്കുന്നുണ്ട്. ലയണൽ മെസ്സിയുടെ അർജന്റീന ഇത്തവണ കിരീടം നേടുമെന്ന് പറയുന്ന ഒരുപാട് പേരുണ്ട്. ബ്രസീലും ഫ്രാൻസും ഒക്കെ കിരീടം നേടാൻ സാധ്യതയുണ്ട് എന്ന് പറയുന്നവരുമുണ്ട്. മറ്റു ടീമുകൾക്ക് സാധ്യത കല്പിക്കുന്നവരുമുണ്ട്.

ബിസിഎ എന്ന റിസർച്ച് കമ്പനിയുടെ സൂപ്പർ കമ്പ്യൂട്ടർ ഖത്തർ വേൾഡ് കപ്പിന്റെ കാര്യത്തിൽ പ്രവചനം നടത്തിയിട്ടുണ്ട്.അതായത് ലയണൽ മെസ്സിയുടെ അർജന്റീനയാണ് വരുന്ന വേൾഡ് കപ്പ് കിരീടം നേടുക എന്നാണ് ഇത് പ്രവചിച്ചിട്ടുള്ളത്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ ഫൈനലിൽ പരാജയപ്പെടുത്തി കൊണ്ടാണ് മെസ്സിയുടെ അർജന്റീന കിരീടം നേടുക എന്നും സൂപ്പർ കമ്പ്യൂട്ടർ പ്രവചിച്ചു കഴിഞ്ഞു.

2018ലെ റഷ്യൻ വേൾഡ് കപ്പ് ചാമ്പ്യന്മാരായ ഫ്രാൻസ് ഇത്തവണ നേരത്തെ പ്രീ ക്വാർട്ടറിൽ തന്നെ പുറത്താവും. പിന്നീട് സെമിഫൈനൽ പോരാട്ടങ്ങളും നടക്കുക ഇംഗ്ലണ്ടും പോർച്ചുഗലും തമ്മിലായിരിക്കും. മറ്റൊരു സെമിഫൈനൽ മത്സരത്തിൽ സൗത്ത് അമേരിക്കൻ കരുത്തരായ ബ്രസീലും അർജന്റീനയും തമ്മിലാണ് ഏറ്റുമുട്ടുക.

ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി കൊണ്ട് പോർച്ചുഗൽ ഫൈനലിൽ പ്രവേശിക്കും. മറുഭാഗത്ത് ബ്രസീലിനെ കീഴടക്കി കൊണ്ട് അർജന്റീനയും ഫൈനലിൽ എത്തും. ഇങ്ങനെ ഇരു ടീമുകളും ഫൈനലിൽ ഏറ്റുമുട്ടും. പെനാൽറ്റി ഷൂട്ടൗട്ടിൽ പോർച്ചുഗല്ലിനെ തോൽപ്പിച്ചുകൊണ്ട് അർജന്റീന കിരീടം നേടുകയും ചെയ്യും.ഇതാണ് സൂപ്പർ കമ്പ്യൂട്ടർ പ്രവചിച്ചിട്ടുള്ളത്.

കഴിഞ്ഞ നാല് വേൾഡ് കപ്പുകളിലെ പ്രകടനമാണ് പ്രധാനമായും സൂപ്പർ കമ്പ്യൂട്ടർ പരിഗണിച്ചിട്ടുള്ളത്. ഒപ്പം ഫിഫ റാങ്കിങ്ങിനും പരിഗണന നൽകിയിട്ടുണ്ട്.എന്നാൽ ഈ ടീമുകളുടെ ഇപ്പോഴത്തെ പ്രകടനം എങ്ങനെയാണ് എന്നുള്ളത് പരിഗണിച്ചിട്ടില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. ഏതായാലും സൂപ്പർ കമ്പ്യൂട്ടറിന്റെ പ്രവചനം ഇപ്പോൾ തന്നെ വാർത്തകളിൽ ഇടം നേടി കഴിഞ്ഞു.

Rate this post