യുവേഫ ചാമ്പ്യൻസ് ലീഗിൽ എസ്റ്റാഡിയോ ഡോ ഡ്രാഗാവോയിൽ നടന്ന നാടകീയമായ മത്സരത്തിനൊടുവിൽ എഫ്സി പോർട്ടോയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ക്കീഴടക്കി അത്ലറ്റികോ മാഡ്രിഡ് അവസാന പതിനാറിൽ ഇടം പിടിച്ചു. മൂന്നു ചുവപ്പു കാർഡുകളാണ് മത്സരത്തിൽ പിറന്നത്.
എന്നാൽ 13 ആം മിനുട്ടിൽ അത്ലറ്റികോ സ്റ്റാർ സ്ട്രൈക്കെർ ലൂയി സുവാരസ് പരിക്കേറ്റ് പുറത്ത് പോയത് അവർക്ക് വലിയ തിരിച്ചടിയായി. കണ്ണീരോടെയാണ് 34 കാരൻ മൈതാനം വിട്ടത്.ക്രോസ്-ടൗൺ എതിരാളികളായ റയൽ മാഡ്രിഡിനെതിരായ അവരുടെ അടുത്ത ലാ ലിഗ മത്സരത്തിൽ കളിക്കുമോ എന്നത് സംശയമാണ്.
സുവാരസ് പുറത്തു പോയെങ്കിലും ടീമിന് ആവശ്യമുള്ളപ്പോൾ അന്റോണിയോ ഗ്രീസ്മാൻ ഫോമിലെത്തിയതോടെ അത്ലറ്റികോ വിജയം നേടുകയായിരുന്നു.പോർട്ടോയ്ക്കെതിരെ ആദ്യ ഗോൾ നേടിയ ഫ്രഞ്ച് താരം ചാമ്പ്യൻസ് ലീഗിന്റെ അവസാന 16-ലേക്ക് യോഗ്യത നേടികൊടുക്കുകയും ചെയ്തു. ഈ മത്സരത്തിന് മുൻപ് ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ ഗ്രീസ്മാനും ലൂയിസ് സുവാരസും മാത്രമേ സ്കോർ ചെയ്തിട്ടുള്ളൂ.
പോർട്ടോയ്ക്കെതിരായ മത്സരത്തിൽ കൊറിയയും റോഡ്രിഗോ ഡി പോളുംഗോൾ നേടി. ഫ്രാൻസ് ഇന്റർനാഷണലിന്റെ ഗോൾ 2021/22 ലെ അദ്ദേഹത്തിന്റെ ഏഴാമത്തെ ഗോളായിരുന്നു, നാല് ഗോളുകളുമായി ഗ്രീസ്മാൻ യൂറോപ്പിൽ അത്ലറ്റിക്കോയുടെ ടോപ്പ് സ്കോററായി.