അത്ലറ്റികോയിൽ സുവാരസിന്റെ രണ്ടാംവരവിന് സാക്ഷിയാകും, സുവാരസിനു പിന്തുണയുമായി ഡിയെഗോ സിമിയോണി

ബാഴ്സയുമായുള്ള ബാക്കിയുള്ള ഒരു വർഷത്തെ കരാർ ഇല്ലാതാക്കി അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറിയിരിക്കുകയാണ് ലൂയിസ് സുവാരസ്. അത്ലറ്റിക്കോ മാഡ്രിഡിനു ലൂയിസ് സുവരസിനൊപ്പം പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചേരാനാകും എന്നാണ് അത്‌ലറ്റികോ പരിശീലകനായ ഡിയഗോ സിമിയോണിയുടെ പക്ഷം. ഗ്രാനഡക്കെതിരായ ആദ്യ മത്സരത്തിൽ സുവാരസിനെ ഉൾപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു സിമിയോണി.

“ഒരു ടീമെന്ന നിലയിൽ വളരുവാനും പുതിയൊരു ഊർജ്ജം ലഭിക്കുവാനും അദ്ദത്തിന്റെ വരവോടെ അവസരമുണ്ടായിരിക്കുകയാണ്. ബാഴ്സലോണയിലേക്ക് ചേക്കേറുന്നതിനു മുൻപുതന്നെ സുവാരസുമായി അത്ലറ്റികോയിലേക്ക് വരുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. എന്നാൽ ബാഴ്സയിൽ അവസാന ആറു വർഷം മികച്ച വിജയം തന്നെ സുവാരസിനു നേടാനായിട്ടുണ്ട്.”

“അദ്ദേഹത്തിന്റെ ടീമംഗങ്ങൾ വളരെ വേഗത്തിൽ ടീമിനോട് ഇണങ്ങിച്ചേരാനും സഹായിക്കുകയും ഞങ്ങളുടെ വിജയത്തിനു അദ്ദേഹത്തിന്റെ സഹായത്തിനു സജ്ജമാക്കാനും ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹത്തിനു ഒരു നീണ്ട ദിവസമായിരുന്നു. അദ്ദേഹം ടീമിനൊപ്പം മികച്ചരീതിയിൽ തന്നെ പരിശീലനം പൂർത്തിയാക്കി.

“അദ്ദേഹത്തിന് കൂടുതൽ പ്രചോദനവും ഉത്തേജനവും ഉള്ളതായി കാണപ്പെട്ടു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ സ്‌ക്വാഡിൽ ഉൾപ്പെടുത്തുകയും സ്റ്റാർട്ട്‌ ചെയ്യിക്കാനോ അല്ലെങ്കിൽ രണ്ടാം പകുതിയിൽ ഇറക്കുവാനോ നോക്കും” സിമിയോണി മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ വ്യക്തമാക്കി. അത്ലറ്റികോയിൽ സുവാരസ് വീണ്ടും അദ്ദേഹം ലോകത്തിലെ മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണെന്നു തെളിയിക്കുമെന്നും സിമിയോണി പ്രത്യാശപ്രകടിപ്പിച്ചു.

Rate this post