ബ്രേക്കിംഗ്: നെയ്മർ ജൂനിയറെ പിഎസ്ജിയിൽ നിന്നും രക്ഷപ്പെടുത്താൻ കസിമിറൊ രംഗത്ത്
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ നെയ്മർ ജൂനിയറെ ഒഴിവാക്കാൻ വേണ്ടി പിഎസ്ജി ശ്രമങ്ങൾ നടത്തിയിരുന്നു.നെയ്മർ ചെൽസിയിലേക്ക് പോവുമെന്നായിരുന്നു അന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.പക്ഷേ നെയ്മർ ക്ലബ്ബ് വിടാൻ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.അതുകൊണ്ടുതന്നെ ആ ട്രാൻസ്ഫർ നടന്നിരുന്നില്ല.നെയ്മർ ഈ സീസണിലും പിഎസ്ജിയോടൊപ്പം തുടരുകയായിരുന്നു.
പക്ഷേ ഇപ്രാവശ്യം കാര്യങ്ങൾ കൂടുതൽ കൈവിട്ടു പോയിട്ടുണ്ട്.നെയ്മർക്കെതിരെ പിഎസ്ജി ആരാധകർ പരസ്യമായി രംഗത്ത് വരികയായിരുന്നു.അദ്ദേഹത്തോട് ക്ലബ്ബ് വിട്ട് പുറത്തു പോകാൻ ആവശ്യപ്പെട്ടുകൊണ്ട് നെയ്മറുടെ വീടിന് മുന്നിൽ പോലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കപ്പെട്ടു.ഇതിൽ മനം മടുത്ത നെയ്മർ ക്ലബ്ബ് വിടാൻ തീരുമാനിച്ചിട്ടുണ്ട്.ലോൺ അടിസ്ഥാനത്തിൽ ആണെങ്കിൽ പോലും നെയ്മറെ കൈവിടാനുള്ള തീരുമാനം പിഎസ്ജി കൈകൊണ്ടിട്ടുമുണ്ട്.
ചെൽസി,ന്യൂകാസിൽ യുണൈറ്റഡ് തുടങ്ങിയ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾക്ക് നെയ്മറിൽ താല്പര്യമുണ്ട് എന്ന വാർത്തകൾ നേരത്തെ പുറത്തേക്ക് വന്നിരുന്നു.പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെ ഏറ്റവും പുതിയ റിപ്പോർട്ട് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് നെയ്മർ ജൂനിയറെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നോട്ടുവന്നിട്ടുണ്ട്.മാത്രമല്ല അവർ പിഎസ്ജിയുമായി ചർച്ചകൾ ആരംഭിക്കുകയും ചെയ്തു.ഗൗരവമായി തന്നെയാണ് യുണൈറ്റഡ് നെയ്മറെ പരിഗണിക്കുന്നത്.
അതിന് പ്രധാന കാരണം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ കാസമിറോയാണ്. നെയ്മർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്താൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രധാന കണ്ണിയായി പ്രവർത്തിക്കുന്നത് കാസമിറോയാണ്. നെയ്മറെ കൺവിൻസ് ചെയ്യിക്കാനുള്ള ശ്രമങ്ങൾ ഈ ബ്രസീലിയൻ സൂപ്പർതാരം നടത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
🚨 Talks are underway between Manchester United and PSG about a potential move for Neymar.
— Transfer News Live (@DeadlineDayLive) May 22, 2023
Casemiro is convincing his Brazil teammate to come.
The deal would be a loan, with United taking care of his entire salary.
(Source: @lequipe) pic.twitter.com/gXziocV7B8
നെയ്മറെ ടീമിലേക്ക് എത്തിക്കുക എന്നുള്ളത് സങ്കീർണമായ ഒരു കാര്യം തന്നെയാണ്.എന്തെന്നാൽ ഫുട്ബോൾ ലോകത്തെ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരങ്ങളിൽ ഒരാളാണ് നെയ്മർ.അതുകൊണ്ടുതന്നെ താരം എത്രത്തോളം അഡ്ജസ്റ്റ് ചെയ്യും എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.പക്ഷേ നെയ്മർ ജൂനിയർ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് എത്തുകയാണെങ്കിൽ അത് അദ്ദേഹത്തിന്റെ കരിയറിന് തന്നെ ഗുണം ചെയ്യും എന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.