അർജന്റീന ഫുട്ബോൾ ടീം നായകനും മുൻ എഫ്സി ബാഴ്സലോണ സൂപ്പർ താരവുമായ ലിയോ മെസ്സിയെ ഒഫീഷ്യൽ ആയി സൈൻ ചെയ്ത കാര്യം അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർ മിയാമി അറിയിച്ചിരുന്നു. റിപ്പോർട്ടുകൾ പ്രകാരം സൂപ്പർ താരത്തിനെ ഒരു സീസൺ വരെയാണ് ഇന്റർ മിയാമി സൈൻ ചെയ്തത്, അതിന് ശേഷം സ്വന്തം ഇഷ്ടപ്രകാരം മെസ്സിക്ക് കരാർ പുതുക്കാമെന്ന വ്യവസ്ഥയും കരാറിലുണ്ട്.
ലിയോ മെസ്സിയുടെ വരവിനു പിന്നല്ലാതെ ഇന്റർ മിയാമിയുടെ പുതിയ പരിശീലകനായി നിയമിക്കപ്പെട്ട അർജന്റീനിയൻ തന്ത്രഞ്ജൻ ടാറ്റാ മാർട്ടിനോ മെസ്സിയുടെ ഇന്റർ മിയാമിയിലേക്കുള്ള വരവിനെ കുറിച്ച് സംസാരിച്ചു. ലോകത്തിലെ ഏറ്റവും മികച്ച താരത്തിനെ സൈൻ ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് ഇന്റർ മിയാമി പരിശീലകൻ പറഞ്ഞത്.
“ആദ്യം തന്നെ ലിയോ മെസ്സി നമ്മുടെ ടീമിന് വേണ്ടി സൈൻ ചെയ്തതിൽ സന്തോഷമുണ്ടെന്ന് ഞാൻ പറയുന്നു. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ ഞങ്ങളുടെ ടീമിനായി കളിക്കുമ്പോൾ ആരാധകർക്കും താരങ്ങൾക്കും എല്ലാം ആകാംക്ഷയുണ്ടാകും, എന്നാൽ നിങ്ങൾ ക്ഷമയോടെയിരിക്കണം, കാരണം ലിയോ മെസ്സിക്ക് മത്സരങ്ങൾക്ക് വേണ്ടി ശാരീരികമായും മറ്റും തയ്യാറാകേണ്ടതുണ്ട്. അതിനാൽ അദ്ദേഹത്തിനെ ശരിയായ സമയത്ത് ഞങ്ങൾ കളിപ്പിക്കും.’ – ടാറ്റാ മാർട്ടിനോ പറഞ്ഞു.
Tata Martino on Leo Messi joining Inter Miami: "Firstly, we are happy that the contract has been signed. Looking to the future, he gives us a dream but we have to have patience so he can be ready physically to play in the adequate moment."
— Leo Messi 🔟 Fan Club (@WeAreMessi) July 16, 2023
via @FrancoPanizo | #InterMiamiCF… pic.twitter.com/AIp7dHSYGV
മുൻപ് 2013-2014 സീസണിൽ എഫ്സി ബാഴ്സലോണയുടെയും 2014-2016 സീസണ്കളിൽ അർജന്റീന ദേശീയ ടീമിന്റെയും പരിശീലകനായി സേവനം അനുഷ്ഠിച്ച ടാറ്റാ മാർട്ടിനോക്ക് ലിയോ മെസ്സിയെ മുൻപ് പരിശീലിപ്പിച്ച അനുഭവപരിചയ സമ്പത്തുണ്ട് എന്നത് ഇന്റർ മിയാമിയിൽ ഇരുവർക്കും മികച്ച കോമ്പിനേഷൻ കൊണ്ടുവരാനാവുമെന്ന് പ്രതീക്ഷിക്കുന്ന വസ്തുതയാണ്.
Third time's the charm for Messi-Tata reunion? ⚽️ Phil Neville, Beckham's ex-teammate at United, got sacked recently, making way for Tata Martino, who will reunite with Messi for the third time. Will they finally taste success? pic.twitter.com/CMAKY8SPNx
— The FTBL Index 🎙 ⚽ (@TheFootballInd) July 16, 2023