ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20 യിൽ വമ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. 248 റൺസ് വിജയ ലക്‌ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 97 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.150 റൺസിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യക്ക് വേണ്ടി ഷമി മൂന്നും വരുൺ ,ദുബെ ,അഭിഷേക് എന്നിവർ രണ്ടു വിക്കറ്റും വീഴ്ത്തി.
മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ആദ്യ ഓവറിലെ ആദ്യ പന്തിൽ ജോഫ്രെ ആർച്ചറെ പൂൾ ഷോട്ടിലൂടെ സിക്സ് അടിച്ചു കൊണ്ടാണ് സഞ്ജു സാംസൺ ബാറ്റിംഗ് ആരംഭിച്ചത്. ആ ഓവറിലെ അഞ്ചാം പന്തിലും സിക്സ് നേടിയ സഞ്ജു അവസാന പന്തിൽ ബൗണ്ടറിയും നേടി തൻ ഫോമിലേക്ക് വരുന്നു എന്ന സൂചന നൽകി. എന്നാൽ രണ്ടാം ഓവറിലെ അവസാന പന്തിൽ കൂറ്റനാടിക്ക് ശ്രമിച്ച സഞ്ജുവിനെ മാർക്ക് വുഡ് പുറത്താക്കി.ഡീപ്പിൽ ആർച്ചറുടെ കൈകളിൽ ക്യാച്ച് ലഭിച്ചതോടെ സാംസൺ വീണ്ടും ഷോർട്ട് ബോളിന് ഇരയായി.
തന്റെ പങ്കാളി സഞ്ജു സാംസണെ രണ്ടാം ഓവറിൽ നഷ്ടമായെങ്കിലും മൂന്നാം ഓവറിൽ ജോഫ്ര ആർച്ചറെ ഒരു ഫോറും രണ്ട് സിക്സറും പറത്തി.മാർക്ക് വുഡിനെയും ജാമി ഓവർട്ടണെയും ഇടം കയ്യൻ കടന്നാക്രമിച്ചു.ഓവർട്ടൻ എറിഞ്ഞ അഞ്ചാം ഓവറിൽ തുടർച്ചയായി രണ്ട് സിക്സറുകൾ പറത്തി അദ്ദേഹം അർദ്ധ സെഞ്ച്വറി തികച്ചു.തിലക് വർമ്മയ്‌ക്കൊപ്പം 6 ഓവറിനുള്ളിൽ 100 കൂട്ടിച്ചേർത്തു. ഒന്പതാം ഓവറിൽ സ്കോർ 136 ആയപ്പോൾ 15 പന്തിൽ നിന്നും 24 റൺസ് നേടിയ തിലക് വർമയെ ഇന്ത്യക്ക് നഷ്ടമായി.
വെറും 37 പന്തിൽ അഭിഷേക് ശർമ്മ സെഞ്ച്വറി തികച്ചു.ഇംഗ്ലീഷ് ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ച അഭിഷേകിന്റെ ബാറ്റിൽ നിന്നും വാങ്കഡെയിൽ സിക്സുകൾ ഒഴുകുകയായിരുന്നു.ടി20യിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയാണ് അഭിഷേക് ശർമ്മ നേടിയത്.ഇത് ശ്രീലങ്കയ്‌ക്കെതിരായ രോഹിത് ശർമ്മയുടെ 35 പന്തുകളിൽ നിന്നുള്ള സെഞ്ച്വറിക്ക് പിന്നിൽ രണ്ടാം സ്ഥാനത്തെത്തുന്നു.പത്താം ഓവറിൽ ഇന്ത്യൻ സ്കോർ 143 ലെത്തി. എന്നാൽ അടുത്ത ഓവറിൽ സൂര്യകുമാർ യാദവിനെ ഇന്ത്യക്ക് നഷ്ടമായി.2 റൺസ് നേടിയ ഇന്ത്യൻ നായകനെ കാർസ് പുറത്താക്കി.
അഞ്ചാമനായി ഇറങ്ങി ശിവം ദുബെ കൂറ്റനടികളുമായി അഭിഷേകിന് മികച്ച പിന്തുണ നൽകി. 13 ഓവറിൽ ഇന്ത്യൻ സ്കോർ 178 ലെത്തി. 13 പന്തിൽ നിന്നും 30 റൺസ് നേടിയ ദുബെയെ കാർസ് പുറത്താക്കി. 15 ആം ഓവറിൽ 9 റൺസ് നേടിയ ഹർദിക് പന്ധ്യയെയും ഇന്ത്യക്ക് നഷ്ടമായി. സ്കോർ 200 കടന്നതിനു പിന്നാലെ റിങ്കു സിങ്ങും പുറത്തായി. 18 ആം ഓവറിൽ സ്കോർ 237 ആയപ്പോൾ 135 റൺസ് നേടിയ അഭിഷേക് ശർമയെ നഷ്ടമായി . അവസാന ഓവറിലെ രണ്ടു പന്തിൽ അക്‌സർ പട്ടേലും ബിഷ്‌ണോയിയും പുറത്തായി.നിശ്ചിത 20 ഓവറിൽ ഇന്ത്യ 9 വിക്കറ്റു നഷ്ടത്തിൽ 247 റൺസ് നേടി .
#NewsAlert | Abhishek Sharma registered the highest individual score by an Indian in T20Is with an entertaining knock of 135 in 54 balls against England at the Wankhede Stadium in Mumbai
— ET NOW (@ETNOWlive) February 2, 2025
The opening batter also broke the record for the most sixes hit by an Indian in a T20Is… pic.twitter.com/Uzl0VxtkMN
അഭിഷേക് ശര്‍മയുടെ അതിവേഗ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ നേടിയത്. 54 പന്തില്‍ 135 റണ്‍സ് നേടിയ അഭിഷേക്, ടി20-യില്‍ ഇന്ത്യക്കാരന്റെ വേഗമേറിയ രണ്ടാം സെഞ്ചുറിയെന്ന റെക്കോര്‍ഡും സ്വന്തമാക്കി.ഇന്ത്യന്‍ നിരയില്‍ ശിവം ദുബെ (13 പന്തില്‍ 30), തിലക് വര്‍മ (15 പന്തില്‍ 24), സഞ്ജു സാംസണ്‍ (ഏഴ് പന്തില്‍ 16), അക്‌സര്‍ പട്ടേല്‍ (11 പന്തില്‍ 15) എന്നിവരാണ് രണ്ടക്കം കടന്നത്.