സ്പാനിഷ്-ഇറ്റാലിയൻ ലീഗിലേക്ക് ചേക്കേറുവാനൊരുങ്ങി  ആർസെനൽ സൂപ്പർ താരം

യൂറോപ്യൻ വമ്പന്മാരായ ബാഴ്‌സലോണ, ജുവെന്റ്‌സ്, അത്ലറ്റികോ മാഡ്രിഡ് എന്നീ ടീമുകൾക്ക് ആർസെനൽ സൂപ്പർ താരമായ അലക്സാണ്ടർ ലാക്കസറ്റയെ ടീമിലെത്തിക്കുവാനുള്ള അവസരമൊരുക്കി ആർസെനൽ അധികൃതർ.

ആർസനലുമായിട്ടുളള കരാറിന്റെ അവസാന വർഷത്തിലേക്ക് കടക്കാനിരിക്കുന്ന ലാക്കസറ്റെ മൈക്കൽ ആർട്ടറ്റയുടെ കീഴിൽ സ്ഥിര സാന്നിധ്യമല്ല. പ്രീമിയർ ലീഗിൽ താരം 23 മത്സരങ്ങളിൽ നിന്നും നേടിയത് 9 ഗോളുകൾ മാത്രം. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് താൻ ഇംഗ്ലണ്ട് വിടുവാൻ തയ്യാറാണെന്നാണ്. എമിറേറ്റ്സിൽ നല്ലൊരു അനുഭവം സൃഷ്ടിക്കാൻ കഴിയാത്തതിനാൽ താരം യൂറോപ്പിലെ മറ്റു വമ്പന്മാരിലേക്ക് കണ്ണും നട്ടിരിക്കുകയാണ്. നല്ലൊരു സ്‌ട്രൈക്കറേ തേടി കൊണ്ടിരിക്കുന്ന ബാഴ്‌സലോണ, അത്ലറ്റികോ മാഡ്രിഡ്, ജുവെന്റ്‌സ് എന്നീ ടീമുകൾക്ക് ഇതിനോടകം താരത്തിന്റെ ഏജസി ബന്ധപ്പെട്ടു കഴിഞ്ഞു.

സീരി എ വമ്പന്മാരായ ജുവെന്റ്‌സ് 29കാരനായ ലാക്കസറ്റയെ ടീമിലെത്തിക്കാൻ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെകിലും താരത്തെ ടീമിലെത്തികണമോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല. താരത്തെ കുറിച് സ്പാനിഷ് വമ്പന്മാരുടെ അഭിപ്രായമെന്താണെന്ന് ഇതു വരെ വ്യക്തമായിട്ടില്ല.

2017ൽ 53 മില്യൺ പൗണ്ടിന് ലിയോണിൽ നിന്നും അർസനലിൽ എത്തിയ താരം മികച്ചൊരു പ്രകടനമല്ല കാഴ്ചവെച്ചത്. താരം ക്ലബ്ബിനായി 158 മത്സരങ്ങളിൽ നിന്നും 59 ഗോളുകളും 28 അസിസ്റ്റുകളും നേടിയിട്ടുണ്ട്. ആർസനലുമൊത്ത് കഴിഞ്ഞ സീസണിൽ എഫ്.എ കിരീടവും കരസ്ഥമാക്കി. താരം ആർസെനൽ വിടുമോ ഇല്ലയോ എന്ന് കാത്തിരുന്നു കാണാം.