ഖത്തർ ലോകകപ്പിലെ താരമാവാൻ കൗമാരക്കാരനായ സ്പാനിഷ് മിഡ്ഫീൽഡർ “മാജിക്കൽ” ഗവി |Qatar 2022| Gavi

ദോഹയിലെ അൽ തുമാമ സ്റ്റേഡിയത്തിൽ ഖത്തർ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയ മുൻ ചാമ്പ്യന്മാരായ സ്പെയിൻ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. കോസ്റ്റാറിക്കയെ എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് ലൂയിസ് ലൂയിസ് എൻറിക്കെയുടെ യുവ നിര കീഴടക്കിയത്. മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തിയ സ്പെയിൻ മതിയാവോളം ഗോളുകൾ അടിച്ചു കൂട്ടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.

സ്പാനിഷ് നിരയിൽ ഒരു ഗോളും അസിസ്റ്റുമായി ബാഴ്സലോണ യുവ താരം ഗവി മിന്നുന്ന പ്രകടനം പുറത്തെടുത്തു. ഇന്നലെ രണ്ടാം പകുതിയിൽ 75 ആം മിനുട്ടിൽ അൽവാരോ മൊറാറ്റയുടെ പാസിൽ നിന്നും മനോഹരമായ വലം കാൽ ഷോട്ടിലൂടെ ഗോൾകീപ്പർ കെയ്‌ലർ നവാസിനെ മറികടന്ന നേടിയ ഗോളിലൂടെ ഗവി ലോകകപ്പ് മത്സരത്തിൽ സ്‌പെയിനിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്‌കോററായി. 18 വയസും 110 ദിവസവും മാത്രമാണ് അദ്ദേഹത്തിന് പ്രായം.

1958-ൽ സ്വീഡനെതിരെ ഫൈനലിൽ സ്കോർ ചെയ്യുമ്പോൾ 17 വയസും 249 ദിവസവും പ്രായമുള്ള ബ്രസീൽ ഇതിഹാസം പെലെയ്ക്ക് ശേഷം വേൾഡ് കപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് അദ്ദേഹം. 1930ൽ അർജന്റീനയ്‌ക്കെതിരെ മെക്‌സിക്കോയുടെ മാനുവൽ റോസാസാണ് ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗോൾ സ്‌കോറർ.കഴിഞ്ഞ വർഷം ഇറ്റലിക്കെതിരായ യുവേഫ നേഷൻസ് ലീഗ് സെമിഫൈനലിൽ 17 വർഷവും 62 ദിവസവും ആരംഭിച്ചപ്പോൾ സ്പെയിനിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഗവി മാറി.

എയ്ഞ്ചൽ സുബീറ്റയുടെ (17 വർഷം 284 ദിവസം) റെക്കോർഡ് അദ്ദേഹം തകർത്തു. സ്പെയിനിനായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് ഗവി.കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 18 വയസ്സ് തികയുന്നുണ്ടെങ്കിലും ഗവി ഇതിനകം തന്നെ ക്ലബ്ബിനും രാജ്യത്തിനും നിർണായക കളിക്കാരനാണ്. 2022-ലെ കോപ ട്രോഫിയും ഗോൾഡൻ ബോയ് അവാർഡും സ്വന്തമാക്കിയിരുന്നു. അൻസു ഫാത്തിയും പെദ്രിയും അടങ്ങുന്ന സെൻസേഷണൽ ബാഴ്‌സലോണ ത്രയത്തിൽ ഏറ്റവും പുതിയയാളായിരുന്നു ഗവി.

സാവിയും ,ഇനിയേസ്റ്റയും ,സെർജിയോ ബുസ്കെറ്റും ,അലോൻസോയും ,ഫാബ്രെഗസും അടക്കി ഭരിച്ചിരുന്ന സ്പാനിഷ് മിഡ്ഫീൽഡിൽ ഇവരുടെ പിൻഗാമിയായി വളർന്നു വരുന്ന താരമാണ് 18 കാരനായ ബാഴ്സലോണ മിഡ്ഫീൽഡ് സെൻസേഷൻ ഗവി. ഈ ചെറു പ്രായത്തിൽ മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരു പോലെ തിളങ്ങിയ താരത്തിന്റെ പ്രകടനത്തിൽ ബാഴ്സ ആരാധകർ അത്ഭുതപ്പെട്ടുപോയിരുന്നു.18 കാരനായ താരത്തെ ഇതിഹാസ താരം സാവിയുടെ പിൻഗാമിയായിട്ടാണ് പല വിദഗ്ധന്മാരും കാണുന്നത്. മിഡ്ഫീൽഡിൽ ആത്മവിശത്തോടെ കളിക്കുന്ന കൗമാര താരം മികച്ച ബോൾ കോൺട്രോളിങ്ങും പ്ലെ മെക്കിങ്ങും കൂടുതൽ ഇടം കണ്ടെത്തി സഹ താരങ്ങൾക്ക് പാസ് കൊടുക്കുന്നതിലും മിടുക്കനാണ്.

മറ്റു താരങ്ങളിൽ നിന്നും ഗവിയെ വേറിട്ട് നിർത്തുന്നത് കളിയിൽ ഉണ്ടായ വളർച്ച തന്നെയാണ്. താരത്തിന്റെ സമപ്രായക്കാരെക്കാൾ വളരെ മുന്നിലാണ് 18 കാരൻ. ബാഴ്‌സലോണയിൽ അരങ്ങേറ്റം കുറിച്ചപ്പോൾ മുതൽ ഗവി ഒരു പ്രത്യേക കളിക്കാരനാണെന്ന് എല്ലാവർക്കും മനസ്സിലാക്കാൻ സാധിച്ചു.സ്‌പെയിൻ ഇന്റർനാഷണൽ തന്റെ കഴിവുകളെ ഒരു മത്സരത്തിന്റെ മനസികാവസ്ഥയുമായി സംയോജിപ്പിച്ചു കൊണ്ട് പോകാൻ ശ്രമിച്ചു. കാരണം ഒരു ഗെയിമിന്റെ 90 മിനിറ്റിലുടനീളം ഓരോ പന്തിനും പോരാടാൻ അവൻ ആഗ്രഹിക്കുന്നു.ഇതുവരെ ലഭിച്ച എല്ലാ അവസരങ്ങളും ഗവി പരമാവധി പ്രയോജനപ്പെടുത്തി ലോകോത്തര പ്രതിഭയായി മാറികൊണ്ടിരിക്കുകയാണ് ഗവി.

Rate this post