അടുത്ത സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിയ്ക്കാൻ സാധിക്കാത്തത്തിനാൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഓൾഡ് ട്രാഫൊഡിലെ ഭാവി ഇപ്പോഴും അനിശ്ചിത്വത്വത്തിലാണ്.എന്നാൽ യുണൈറ്റഡിന്റെ പുതിയ ഡച്ച് ബോസ് പോർച്ചുഗീസ് താരം ക്ലബ്ബിൽ തുടരാൻ ആഗ്രഹിക്കുന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാൻ ഒരുങ്ങുന്നതായി എറിക് ടെൻ ഹാഗ് കൂടുതൽ സൂചന നൽകി, ഇൻകമിംഗ് മാനേജർ റോണോയെ “അതികായകൻ” എന്നാണ് വിശേഷിപ്പിച്ചത്.റെഡ് ഡെവിൾസ് ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നിന്ന് പുറത്താകുകയും അവരുടെ ട്രോഫിയില്ലാത്ത പോരാട്ടം അഞ്ച് വർഷത്തേക്ക് കോടി നീണ്ടതോടെ റൊണാൾഡോയുടെ ഭാവി വായുവിലായി.ഒലെ ഗുന്നർ സോൾസ്ജെയറിൽ നിന്ന് റാൽഫ് റാങ്നിക്കിലേക്കുള്ള ഒരു മാനേജീരിയൽ സ്വിച്ചിനൊപ്പം റൊണാൾഡോയുടെ ഭാവിയും മാറുകയായിരുന്നു.എന്നാൽ ഈ ആഴ്ച അജാക്സിൽ നിന്ന് മാഞ്ചസ്റ്ററിലെത്താൻ പോകുന്ന ടെൻ ഹാഗ് തന്റെ പദ്ധതികളിൽ റൊണാൾഡോയെയും ഉൾപ്പെടുത്താനുള്ള ഒരുക്കത്തിലാണ്.
“ഞാൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു,” പോർച്ചുഗീസ് ഫോർവേഡിന്റെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോൾ ടെൻ ഹാഗ് ഡച്ച് ഔട്ട്ലെറ്റ് ഡി ടെലിഗ്രാഫിനോട് പറഞ്ഞു. “റൊണാൾഡോ ഒരു അതികായകനാണ് കാരണം അദ്ദേഹം ഇതിനകം കാണിച്ചിട്ടുള്ളതും ഇനിയും കാണിക്കാൻ അതിമോഹമുള്ളവനാണെന്ന് ഞാൻ കരുതുന്നു. തീർച്ചയായും അദ്ദേഹത്തെ നിലനിർത്താൻ ഞാൻ ആഗ്രഹിക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വളരെ പ്രധാനപ്പെട്ട താരമാണ് അദ്ദേഹത്തിന് പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാൻ സാധിക്കും ” ടെൻ ഹാഗ് പറഞ്ഞു.
Erik ten Hag on Man Utd plans for Cristiano Ronaldo: “I want to keep Cristiano at Man United, of course. He has been very important for this club”, tells @MikeVerweij. 🔴🇵🇹 #MUFC
— Fabrizio Romano (@FabrizioRomano) May 16, 2022
“Ronaldo is a giant, because of everything he has shown so far and because of how ambitious he is”. pic.twitter.com/RH2Se08WOL
അടുത്ത ടേമിൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഇല്ലാത്തതിനാൽ, ഫോർവേഡ് തന്റെ ഓൾഡ് ട്രാഫോർഡിലേക്കുള്ള തിരിച്ചു വരവ് ഒരു വർഷത്തേക്ക് ചുരുക്കുമെന്ന് ഊഹാപോഹങ്ങൾ ശക്തമായിരുന്നു. എന്നാൽ യുണൈറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ റൊണാൾഡോ തന്റെ പുതിയ സ്ഥാനത്ത് വരാനിരിക്കുന്ന ഡച്ചുകാരന് ആശംസകൾ നേർന്നപ്പോൾ ഊഹാപോഹങ്ങൾക്ക് അവസാനമായിരിക്കുകയാണ്.
🗣 @Cristiano says everybody at the club is excited to welcome Erik ten Hag as our new manager.#MUFC
— Manchester United (@ManUtd) May 14, 2022
“ഞാൻ അദ്ദേഹത്തിന് ആശംസകൾ നേരുന്നു, അടുത്ത വർഷം ഞങ്ങൾ ട്രോഫികൾ നേടുമെന്ന് നമുക്ക് വിശ്വസിക്കാം,” അദ്ദേഹം പറഞ്ഞു. ഇതെല്ലം കൂട്ടി വായിക്കുമ്പോൾ നഷ്ടപെട്ട പ്രതാപം തിരിച്ചുപിടിക്കാൻ സഹായിക്കുന്നതിനായി അടുത്ത സീസണിൽ അദ്ദേഹം ടെൻ ഹാഗുമായി സഹകരിക്കുമെന്ന് തോന്നുന്നു.