❝ഇത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല❞ : മത്സരം തീരും മുൻപ് സ്റ്റേഡിയം വിട്ട റൊണാൾഡൊക്കെതിരെ ടെൻ ഹാഗ് |Cristiano Ronaldo

റയോ വല്ലക്കാനോയ്‌ക്കെതിരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീ-സീസൺ സൗഹൃദ മത്സരത്തിനിടെ ആദ്യപകുതി പിന്നിട്ടപ്പോൾ ക്രിസ്ത്യാനോ റൊണാൾഡോയെ പിൻവലിച്ച ശേഷം നേരത്തെ സ്റ്റേഡിയം വിട്ടതിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുഖ്യ പരിശീലകൻ എറിക് ടെൻ ഹാഗ്. മറ്റ് നിരവധി കളിക്കാരും റൊണാൾഡോയോടൊപ്പം മത്സരം കഴിയുന്നതിന് മുൻപ് സ്റ്റേഡിയം വിട്ടിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ബോസ് താരങ്ങളുടെ പെരുമാറ്റത്തിൽ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

“ഇതൊരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്, ഒരാൾക്ക് മാത്രമല്ല ആർക്കും ഇങ്ങനെ ചെയ്യാൻ പറ്റില്ല, ഞങ്ങൾ ഒരു ടീമാണ്,അത് കളി അവസാനിക്കും വരെ ഒരുമിച്ച് ടീമിനൊപ്പം വേണം” ഡച്ച് ഔട്ട്‌ലെറ്റുകളായ എഡി, വയാപ്ലേ എന്നിവയ്‌ക്ക് നൽകിയ അഭിമുഖത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഹെഡ് കോച്ച് എറിക് ടെൻ ഹാഗ് പറഞ്ഞു.മാനേജർ ആരുടെയും പേര് പറഞ്ഞില്ലെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഡിയോഗോ ഡലോട്ടും മത്സരം അവസാനിക്കുന്നതിനു മുൻപേ സ്റ്റേഡിയം വിട്ടിരുന്നു.

ടെൻ ഹാഗിന് കീഴിൽ റൊണാൾഡോയുടെ ആദ്യ മത്സരമായിരുന്നു സ്പാനിഷ് ടീമിനെതിരെ നടന്നത്. വ്യക്തി പരമായ കാരങ്ങങ്ങൾ കൊണ്ട് ആദ്യ അഞ്ച് സൗഹൃദ മത്സരങ്ങൾ 37 കാരന് നഷ്ടമായി.യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കണം എന്ന ആഗ്രഹത്തോടെ ഓൾഡ് ട്രാഫൊർഡ് വിടാനുള്ള ഒരുക്കത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.

കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ വെറും 58 പോയിന്റുമായി ആറാം സ്ഥാനത്തെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ UCL-ലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടു.ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഏകദേശം ഒരു മാസം ബാക്കിയുള്ളതിനാൽ, റൊണാൾഡോ തീർച്ചയായും ഓൾഡ് ട്രാഫോർഡിൽ തുടരുമോ ഇല്ലയോ എന്ന് കണ്ടറിയണം. ഏതെങ്കിലും ക്ലബ്ബ് പോർച്ചുഗീസ് ഇന്റർനാഷണലിൽ സൈൻ ചെയ്യണമെങ്കിൽ ആഴ്ചയിൽ ഏകദേശം £490,000 കനത്ത ശമ്പളം നൽകേണ്ടി വരും.

Rate this post