ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനിയെന്ത് ചെയ്യും ? |Cristiano Ronaldo

ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഇനി കുറച്ചു ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള സാധ്യത കുറഞ്ഞു കുറഞ്ഞു വരികയാണ്.റെഡ് ഡെവിൾസ് ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടതിന് ശേഷം ഒരു പുതിയ ടീമിലേക്ക് പോകാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇതുവരെ പോർച്ചുഗീസ് താരത്തിന് ഒരു ക്ലബ് കണ്ടെത്താൻ സാധിച്ചില്ല. റൊണാൾഡോ തന്റെ യുണൈറ്റഡ് ടീമംഗങ്ങൾക്കൊപ്പം തായ്‌ലൻഡിലും ഓസ്‌ട്രേലിയയിലും പ്രീ-സീസൺ പരിശീലനത്തിന് പോയിരുന്നില്ല .ടീം മാഞ്ചസ്റ്ററിലേക്ക് മടങ്ങിയപ്പോൾ റൊണാൾഡോയും അവന്റെ ഏജന്റ് ജോർജ്ജ് മെൻഡസും തന്റെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യാൻ മാനേജ്മെന്റുമായി കൂടിക്കാഴ്ച നടത്തി.ജൂലൈ 26-ന് ക്രിസ്റ്റ്യാനോ കാരിംഗ്ടണിൽ എത്തിയിരുന്നു. ടീമിലെ സ്ഥാനം പുനഃപരിശോധിക്കാനും ക്ലബ്ബിൽ തുടരാനും അദ്ദേഹത്തെ ബോധ്യപ്പെടുത്തുമെന്ന പ്രതീക്ഷയിൽ സർ അലക്‌സ് ഫെർഗൂസൺ അവിടെ കാത്തിരിക്കുകയായിരുന്നു.

റെഡ് ഡെവിൾസ് വിടാനുള്ള തന്റെ ഉദ്ദേശ്യം റൊണാൾഡോ വീണ്ടും സ്ഥിരീകരിച്ചു. അവിടെ നിന്ന് അദ്ദേഹം U23 ടീമിനൊപ്പം പരിശീലനം ആരംഭിച്ചു, അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിനായി ഓസ്‌ലോയിലേക്ക് പോയില്ല, പക്ഷേ ഓൾഡ് ട്രാഫോഡിൽ റയോ വല്ലക്കാനോയ്‌ക്കെതിരെ കളിച്ചു.ആദ്യ പകുതി മാത്രം കളിച്ച താരം മത്സരം അവസാനിക്കുന്നതിന് മുമ്പ് സ്റ്റേഡിയം വിട്ടു. ഇതിനെതിരെ മാനേജർ എറിക് ടെൻ ഹാഗ് പ്രതികരിക്കുകയും ചെയ്തു.

ഞായറാഴ്ച്ച ബ്രൈറ്റണെതിരായ പ്രീമിയർ ലീഗ് ഓപണറിൽ റൊണാൾഡോയെ ടെൻ ഹാഗ് ഒഴിവാക്കിയതായി ഇംഗ്ലണ്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ജാഡൻ സാഞ്ചോ, ആന്റണി മാർഷ്യൽ അല്ലെങ്കിൽ മാർക്കസ് റാഷ്‌ഫോർഡ് അദ്ദേഹത്തിന്റെ സ്ഥാനത്തെത്തിയേക്കാം. ട്രാൻസ്ഫർ വിൻഡോ സെപ്തംബർ 1 വരെ തുറന്നിരിക്കും ,എന്നാൽ ക്രിസ്റ്റ്യാനോയുടെ ഭാവി അനിശ്ചിതമായി തുടരുകയാണ്.

Rate this post