ബ്രസീലിയൻ സൂപ്പർ താരം നെയ്മറുടെ ഫുട്ബോൾ കരിയറിൽ നേരിട്ടിട്ടല്ലാത്ത വിമർശനങ്ങളാണ് കഴിഞ്ഞ കുറച്ച നാളായി ബ്രസീലിയൻ ആരാധകരിൽ നിന്നും കേൾക്കേണ്ടി വന്നത്. മാനസിക സമ്മർദം മൂലം കൂടുതൽ വർഷങ്ങൾ ബ്രസീലിനായി കളിയ്ക്കാൻ സാധിക്കില്ലെന്നും 2022 വേൾഡ് കപ്പോടെ കളി മതിയാകും എന്ന പ്രസ്താവനയും നെയ്മർ പുറപ്പെടുവിച്ചിരുന്നു. ജൂലൈയിൽ ദേശീയ ടീമിനൊപ്പം തന്റെ ആദ്യ കോപ്പ അമേരിക്ക കിരീടം നേടാനുള്ള ശ്രമം പരാജയപ്പെട്ടതിന് ശേഷം ക്ലബ് സീസണിൽ നെയ്മറിന് നിരാശജനകമായ തുടക്കമാണ് ലഭിച്ചത്. കൊളംബിയയ്ക്കെതിരെ സ്ട്രൈക്കർ 17 പാസുകൾ നഷ്ടപ്പെടുത്തി, വേഗതയും കുറവായിരുന്നു. നവംബറിലെ അടുത്ത അന്താരാഷ്ട്ര ജാലകത്തിൽ അദ്ദേഹത്തിന് വിശ്രമം നൽകണമെന്ന് പ്രാദേശിക മാധ്യമങ്ങൾ നിർദ്ദേശിച്ചു.
എന്നാൽ അവർക്കെല്ലാം തക്ക മറുപടി തന്നെയായിരുന്നു ഉറുഗ്വേക്ക്വതിരെയുള്ള നെയ്മറുടെ പ്രകടനം. ബ്രസീലിന്റെ മഞ്ഞ കുപ്പായത്തിൽ എത്തിയാൽ വേറെ ഒരു നെയ്മറെയാണ് നമുക്ക് കാണാൻ സാധിക്കാറുള്ളത്. എത്ര വലിയ പരിക്കാണെങ്കിലും , മോശ ഫോം ആണെങ്കിലും മഞ്ഞ ജേഴ്സിയിൽ എത്തിയാൽ നെയ്മർ ഇപ്പോഴും ആരാധകരുടെ സുൽത്താനായി മാറും. നെയ്മറുടെ കരിയറിൽ ഏറ്റവും മികച്ച പ്രകടനങ്ങൾ കാണാൻ സാധിച്ചതും ആ മഞ്ഞ ജേഴ്സിയിൽ തന്നെയായിരുന്നു. കൊളംബിയക്കെതിരെ നടത്തിയ മോശം പ്രകടനത്തിന്റെ ചാഞ്ചല്യമൊന്നും കാണിക്കാതിരുന്ന നെയ്മർ അവിസ്മരണീയ പ്രകടനം തന്നെയാണ് ഇന്ന് പുറത്തെടുത്തത്.തന്റെ പ്രതിഭക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്നു തെളിയിക്കുന്ന നെയ്മറുടെ പ്രകടനം പിഎസ്ജി ആരാധകർക്കും ആശ്വാസം നൽകുന്നതാണ്.
NEYMAR vs Uruguay🇺🇾
— Everything Neymar (@EverythingNJR10) October 15, 2021
1 Goal
2 Assists
89 touches
41 Accurate passes (77.4%)
8 Dribbles
8 key passes
4 Big chances
1 cross
14 Duels won
1 tackle
5 Times fouled
Great performance by Neymar!!!
The perfect Neymar show 🤙🇧🇷 pic.twitter.com/N3JhYJUyaN
ഒന്നിനെതിരെ നാലു ഗോളുകൾക്ക് ബ്രസീൽ വിജയിച്ച മത്സരത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയ പിഎസ്ജി താരമാണ് ടീമിന്റെ പ്രകടനത്തിൽ നിർണായക പങ്കു വഹിച്ചത്.നിർണായകമായ അസിസ്റ്റും ഗോളുമായി തുടക്കം മുതൽ നിറഞ്ഞു നിന്ന നെയ്മറെ തടയാൻ പലപ്പോഴും ഉറുഗ്വേണ് ഡിഫെൻഡർമാർക്ക് സാധിച്ചില്ല.നെയ്മറുടെ വേഗതയേയും , സ്കില്ലുകളെയും തടയാൻ സാധിക്കാതിക്കുന്ന എതിർ ടീമംഗങ്ങൾ പരുക്കൻ അടവുകളും പുറത്തെടുത്തു. എന്നാൽ അതിനെയെല്ലാം തരണം ചെയ്ത മുന്നേറിയ നെയ്മർ മുന്നേറ്റ നിരയിൽ റാഫിന്യയുമായി മികച്ച ഒത്തിണക്കം കാണിക്കുകയും ചെയ്തു.
Neymar vs. Uruguaypic.twitter.com/pgkKd6BK7z
— ً (@LSComps) October 15, 2021
11 ആം മിനുട്ടിൽ ഫ്രെഡ് ഉറുഗ്വേ ബാക്ക്ലൈനിന് മുകളിലൂടെ നെയ്മറിലേക്ക് ഒരു മികച്ച പന്ത് ക്ലിപ്പ് ചെയ്തു മനോഹരമായി പന്ത് പിടിച്ചെടുത്ത നെയ്മർ ബുദ്ധിമുട്ടേറിയ ആംഗിളിൽ നിന്നും ഫെർണാണ്ടോ മുസ്ലേരയെ മറികടന്ന് അദ്ദേഹം സെബാസ്റ്റ്യൻ കോട്സിന്റെ കാലുകൾക്കിടയിലൂടെ വലയിലായിക്കി. പിന്നീട്ട് റാഫിഞ്ഞയുടെയും ബാർബോസയുടെയും ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. നിയമർ ഒരുക്കി കൊടുത്ത അവസരങ്ങൾ ബ്രസീലിയൻ താരങ്ങൾ മുതലാക്കുകയായിരുന്നെങ്കിൽ ബ്രസീൽ കൂടുതൽ ഗോളുകൾക്ക് വിജയിച്ചേനെ.
Neymar goal Vs Uruguay
— Sports Conclave (@sports_conclave) October 15, 2021
70 TH FOR NEYMAR #Neymar #brazil #Uruguay #BRAZILVSURUGUAY pic.twitter.com/h7ZjUs3N82
യോഗ്യത മത്സരങ്ങളിൽ നെയ്മറുടെ ഏഴാമത്തെ ഗോളായിരുന്നു ഇന്ന് നേടിയത് . ടോപ് സ്കോറർ പട്ടികയിൽ രണ്ടാം സ്ഥാനനതാണ് നെയ്മർ .ബ്രസീലിനു വേണ്ടി 113മത്സരത്തിനിറങ്ങിയ നെയ്മറുടെ 70 മത്തെ ഗോളും 48 മത്തെ അസ്സിസ്റ്റുമായിരുന്നു ഇന്ന് നേടിയത്. 7 ഗോളുകൾ കൂടി നേടിയാൽ പെലെയുടെ 77 ഗോളുകൾ എന്ന റെക്കോർഡിനൊപ്പമെത്താൻ സാധിക്കും.