ഇന്റർ മിലാനുമൊത്ത് സീരി എ കിരീടമാണ് തന്റെ നിലവിലെ ലക്ഷ്യമെന്ന് വ്യക്തമാക്കി ബെൽജിയൻ സൂപ്പർ താരം റൊമേലു ലുക്കാക്കു. ഗോൾഡൻ ബൂട്ടിനായി താൻ റൊണാൾഡോയോടൊപ്പം മത്സരിക്കുന്നില്ലെന്നും താരം പറഞ്ഞു.
സീരി എയിലെ ടോപ്പ് സ്കോറർക്കായിട്ടുള്ള പോരാട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒരു ഗോൾ പിന്നിലായി രണ്ടാം സ്ഥാനത്താണ് നിലവിൽ ലുക്കാക്കു ഉള്ളത്. ഇതിനോടകം താരം 18 തവണ ഗോൾവല കുലുക്കിയിരിക്കുന്നു. സീരി എ പോയിന്റ് പട്ടികയിൽ നിലവിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഇന്റർ മിലൻറെ കുതിപ്പിൽ നിർണായക പങ്കാണ് ലുക്കാക്കു വഹിക്കുന്നത്.
ലീഗിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന റൊണാൾഡോയുടെ വ്യക്തിഗത മികവിലും ജുവെന്റ്സ് താളം കണ്ടവതാണ് പാട് പെടുകയാണ്. ലീഗിൽ ഇന്റർ മിലാനു 10 പോയിന്റുകൾക്ക് പിന്നിലായി മൂന്നാം സ്ഥാനത്താണ് ജുവെന്റ്സ് നിൽക്കുന്നത്. 27കാരനായ ലുക്കാക്കു 10 വർഷമായി ലീഗ് കിരീടം നേടാത്തത്തിലുള്ള ഇന്റർ മിലാന്റെ സങ്കടം തീർക്കുന്നതിലാണ് നിലവിൽ തന്റെ ലക്ഷ്യമെന്നും പറഞ്ഞു. വ്യക്തിഗത മികവിനുള്ള പുരസ്കാരങ്ങളിൽ തനിക്ക് താൽപര്യമില്ലെന്നും താരം വ്യക്തമാക്കി.
“ഞങ്ങൾ മെച്ചപ്പെടുന്നുണ്ട്. നിലവിൽ ഞങ്ങൾ ഒന്നാം സ്ഥാനത്താണ്, അതു നല്ലൊരു ഉന്മേഷമാണ് നൽകുന്നത്, പക്ഷെ ഞങ്ങൾ ഇനിയും ഇത് തുടരണം. മറ്റുള്ളവരെ പോലെ എനിക്കും ഇനിയും കൂടുതൽ മെച്ചപ്പെടുവാനാണ് ആഗ്രഹം. ഞങ്ങൾ ചെറുപ്പമാണ് അതുകൊണ്ട് തന്നെ വളരാനുള്ള സമയവും ഞങ്ങൾക്ക് മുന്നിലുണ്ട്. ഇനിയുള്ള മത്സരങ്ങൾ ജയിക്കണം, അതൊരു രസമാണ്.” ലുക്കാക്കു സ്കൈ സ്പോട് ഇറ്റാലിയയോട് പറഞ്ഞു.
നിലവിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന അന്റോണിയോ കൊണ്ടേയുടെ ഇന്റർ മിലാൻ ജുവെന്റ്സിന്റെ ആധിപത്യത്തിനു മുന്നിൽ തലകുഞ്ഞിക്കാതെ 10 വർഷമായി തുടർന്നുകൊണ്ടിരിക്കുന്ന കിരീട ക്ഷാമം തകർക്കുമോ ഇല്ലയോ എന്ന് കാത്തിരുന്ന് കാണാം.