“തന്റെ നേട്ടങ്ങളെ ‘ബഹുമാനിക്കാൻ’ റൊണാൾഡോ ആവശ്യപ്പെട്ടു” : മറുപടിയുമായി കസാനോ

തന്റെ പ്രൊഫഷണൽ കരിയർ അവസാനിപ്പിച്ച് വളരെക്കാലത്തിനുശേഷവും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് അന്റോണിയോ കസാനോ. സോഷ്യൽ മീഡിയയിൽ കൂടി ഒരുപാട് കാര്യങ്ങൾ പറയുന്ന ഇറ്റാലിയൻ പറയുന്ന എല്ലാ കാര്യങ്ങളിലും എന്താണ് വിശ്വസിക്കാൻ കഴിയുകയെന്ന് അറിയാൻ പ്രയാസമാണ്. റൊണാൾഡോയാടക്കമുള്ള നിരവധി താരങ്ങളെ നിശിതമായി വിമർശിക്കുന്ന താരം കൂടിയാണ് കസാനോ.

ക്രിസ്റ്റ്യാനോ റൊണാൾഡോയേയും ബ്രസീലിയൻ റൊണാൾഡോയേയും തമ്മിൽ താരതമ്യം ചെയ്‌തപ്പോൾ ബ്രസീലിയൻ താരത്തെ കൂടുതൽ പ്രശംസിച്ച തന്നോട് കുറച്ചുകൂടി ബഹുമാനം നൽകാൻ റൊണാൾഡോ ആവശ്യപ്പെട്ടതായാണ് കസാനോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. മുൻ ഇറ്റലി ഫോർവേഡ് റൊണാൾഡോയുടെ തുറന്ന വിമർശകനായിരുന്നു, കൂടാതെ തിങ്കളാഴ്ച ബാലൺ ഡി ഓർ പുരസ്‌കാരത്തിന് മെസ്സിയെ തിരഞ്ഞെടുത്തതിന് ശേഷം പാരീസ് സെന്റ് ജെർമെയ്ൻ താരം ലയണൽ മെസ്സി പോർച്ചുഗീസുകാരേക്കാൾ മികച്ച കളിക്കാരനാണെന്ന് വാദിച്ചു.

ഫുട്ബോൾ ഇറ്റാലിയ റിപ്പോർട്ട് ചെയ്തതുപോലെ, റൊണാൾഡോ തന്റെ ഫോൺ നമ്പർ ജിയാൻലൂയിജി ബഫണിൽ നിന്ന് കൈക്കലാക്കി, തന്റെ അഭിപ്രായങ്ങളോട് ബഹുമാനമില്ലെന്ന് പരാതിപ്പെട്ടുവെന്ന് കാസാനോ പറഞ്ഞു, റൊണാൾഡോയേക്കാൾ തനിക്ക് ഇഷ്ടമുള്ള ’50 കളിക്കാർ’ ഉണ്ടായിരുന്നുവെന്ന് കാസാനോ പറഞ്ഞിരുന്നു.”റൊണാൾഡോ എന്നോട് പറഞ്ഞു, ഞാൻ അവനെ ബഹുമാനിക്കണം, അവൻ നേടിയ ഗോളുകൾ, അവന്റെ നേട്ടങ്ങൾ എന്നിവയെ ഞാൻ ബഹുമാനിക്കണം. എനിക്ക് ആരെയും ഭയമില്ല, ഞാൻ മറുപടി നൽകി, ഞാൻ സത്യം പറഞ്ഞു ,ഒരു റൊണാൾഡോ മാത്രമേയുള്ളു അത് ബ്രസീലിയനാണ് അവനെക്കാൾ മികച്ചത് മെസ്സി തന്നെയാണ് ” കസാനോ പറഞ്ഞു.

“അവൻ തന്റെ കരിയറിൽ കൂടുതൽ ഗോളുകൾ നേടി, ഞാൻ നേടിയത് 150 മാത്രം. ജീവിതത്തിൽ ക്രിസ്റ്റ്യാനോയ്ക്ക് എല്ലാം ഉണ്ട്. ആളുകൾ അവനെക്കുറിച്ച് എന്താണ് പറയുന്നതെന്ന് ശ്രദ്ദിക്കുന്നതിന് പകരം മെസ്സിയെപ്പോലെ ആയിരിക്കണം, കൂടുതൽ ശാന്തനായിരിക്കണം”. ‘ഇതാണ് സത്യം, ഞാൻ ബഫണിനെ വിളിച്ച് അവനോടും പറഞ്ഞു, ഞാൻ ജോർജിയോ ചില്ലിനിയോടും പറഞ്ഞു. ഒരു മനുഷ്യനെന്ന നിലയിലോ ഫുട്ബോൾ കളിക്കാരനെന്ന നിലയിലോ ഞാൻ ഒരിക്കലും അദ്ദേഹത്തെ അനാദരിച്ചിട്ടില്ല. എനിക്ക് അവനെ ഇഷ്ടമല്ല, അവനെക്കാൾ എനിക്ക് ഇഷ്ടമുള്ള 50 കളിക്കാർ ഉണ്ട് ” കസനോ കൂട്ടിച്ചേർത്തു.

മുൻ റയൽ മാഡ്രിഡ്, എസി, ഇന്റർ മിലാൻ താരം കസാനോയ്ക്ക് റൊണാൾഡോയ്‌ക്കെതിരെ സംസാരിച്ചതിന് ഒരു നീണ്ട ചരിത്രമുണ്ട്, കഴിഞ്ഞ മാസം അദ്ദേഹം മികച്ച അഞ്ചു കളിക്കാരെ തെരഞ്ഞെടുത്തിരുന്നു . മെസ്സി, പെലെ, ഡീഗോ മറഡോണ, ജോഹാൻ ക്രൈഫ്, (ബ്രസീൽ) റൊണാൾഡോ എന്നിവർക്ക് പിന്നിലായിരുന്നു പോർച്ചുഗീസ് താരത്തിന്റെ സ്ഥാനം.

‘ക്രിസ്റ്റ്യാനോ തന്റെ ഗോളുകള കുറിച്ചും റെക്കോർഡുകളെയും കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. അവൻ എപ്പോഴും അൽപ്പം സ്വാർത്ഥനായിരുന്നു, മറ്റുള്ളവർ ഗോളുകൾ നേടുന്നതിൽ അവൻ ഒട്ടും വിലകൽപ്പിക്കുന്നില്ല. അവൻ ഗെയിമിനായി ജീവിക്കുന്നില്ല – അവൻ ഗോളിനായി ജീവിക്കുന്നു, ഈ നിമിഷം സ്ഥിതി കൂടുതൽ വഷളാകുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ക്രിസ്റ്റ്യാനോ മോശം പ്രകടനമാണ് നടത്തിയതെന്ന് ഞാൻ കരുതുന്നു’ കസാനോ റൊണാള്ഡോയെകുറിച്ച പറഞ്ഞു.

Rate this post