“റാൽഫ് റാങ്‌നിക്കിന്റെ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയൊരു യുഗത്തിന് തുടക്കമാവും”

2021/22 സീസണിന്റെ അവസാനം വരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇടക്കാല മാനേജരായി ജർമൻകാരനായ റാൽഫ് റാംഗ്നിക്ക്‌ ചുമതലയേറ്റിരുന്നു. ഇന്ന് ജർമൻ പരിശീലകന് കീഴിൽ ആദ്യ മത്സരത്തിന് ഇറങ്ങുകയും ചെയ്യും.ക്രിസ്റ്റല്‍ പാലസ് ആണ് എതിരാളികള്‍. യുണൈറ്റഡ് തട്ടകമായ ഓള്‍ഡ് ട്രഫോര്‍ഡില്‍ ഇന്ത്യന്‍സമയം രാത്രി 7.30നാണ് മത്സരം. 14 കളിയിൽ യുണൈറ്റഡിന് 21 ഉം ക്രിസ്റ്റല്‍ പാലസിന് 16 ഉം പോയിന്‍റാണുള്ളത്. കഴി‍ഞ്ഞ രണ്ട് കളിയിലും ക്രിസ്റ്റല്‍ പാലസ് തോറ്റിരുന്നു. ആഴ്‌സനലിനെ പരാജയപെടുത്തിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എത്തുന്നത്.

പുറത്താക്കപ്പെട്ട ഒലേ സോൾഷെയറിന് പകരമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ റാൽഫ് റാങ്നിക്കിന്‍റെ നിയമനം. ഈ സീസൺ അവസാനിക്കും വരേയാണ് റാങ്നിക്കിന്‍റെ കരാർ. കരാർ അവസാനിച്ച ശേഷം അടുത്ത രണ്ട് സീസണിൽ യുണൈറ്റഡിന്‍റെ ഉപദേഷ്ടാവായും പ്രവർത്തിക്കാമെന്ന് നിലവില്‍ വ്യവസ്ഥയുണ്ട്. ലോകോമോട്ടീവ് മോസ്കോയിൽ നിന്നാണ് ജര്‍മന്‍കാരനായ റാൽഫ് റാങ്നിക്ക് യുണൈറ്റഡിൽ എത്തിയത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമല്ല, ടീമെന്ന നിലയിൽ എല്ലാ താരങ്ങളും എങ്ങനെ മെച്ചപ്പെടുന്നു എന്നതിലാണ് ശ്രദ്ധയെന്ന് ഇടക്കാല പരിശീലകനായി ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തിൽ റാങ്നിക്ക് വ്യക്തമാക്കിയിരുന്നു. 36-ാം വയസില്‍ ഇത്രയും ശാരീരികക്ഷമത പുലര്‍ത്തുന്ന മറ്റൊരു കളിക്കാരനെയും കണ്ടിട്ടില്ലെന്ന് റോണോയെ ചൂണ്ടിക്കാട്ടി റാങ്നി‌ക്ക് കൂട്ടിച്ചേര്‍ത്തു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നിലവില്‍ ഏഴാം സ്ഥാനത്തും ക്രിസ്റ്റല്‍ പാലസ് പതിനൊന്നാമതുമാണ്.

ഫെർഗൂസണിനു ശേഷമുള്ള കാലഘട്ടത്തിലെ എല്ലാ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജരും അവരുടെ ഭരണകാലം ആരംഭിച്ചത് വിജയത്തോടെയാണ്. ഡേവിഡ് മോയസ്, ജോസ് മൗറീഞ്ഞോ, ഒലെ ഗുന്നർ സോൾസ്‌ജെയർ എന്നിവർ ഓൾഡ് ട്രാഫോർഡ് ഡഗൗട്ടിലെ തങ്ങളുടെ അരങ്ങേറ്റ മത്സരത്തിൽ വിജയിച്ചു. രംഗ്‌നിക്കും ഇതേ രീതിയിൽ തുടങ്ങുമെന്നും എന്ന് തന്നെയാണ് എല്ലാവരും കണക്കു കൂട്ടുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ ഇടയിൽ റാങ്‌നിക്കിന്റെ വരവ് പ്രതീക്ഷകൾ ഉയർത്തി എന്നതിൽ സംശയമില്ല.തന്റെ ആദ്യ പത്രസമ്മേളനത്തിൽ ജർമൻ തന്റെ പദ്ധതികൾ നന്നായി വ്യക്തമാക്കുകയും കളിക്കാരിൽ നിന്ന് തനിക്ക് എന്താണ് വേണ്ടതെന്ന് വ്യക്തമാക്കുകയും ചെയ്തു.മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനെ ട്രോഫികൾക്കായി വെല്ലുവിളിക്കാൻ കഴിയുന്ന ടീമാക്കി മാറ്റുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നത്.ഞായറാഴ്ച മൂന്ന് പോയിന്റുകൾ നേടുന്നത് യുണൈറ്റഡ് ആരാധകർക്ക് വിലമതിക്കാനാവാത്തതാണ്. റെഡ് ഡെവിൾസ് ക്രിസ്റ്റൽ പാലസിനെ മികച്ച പ്രകടനത്തിലൂടെ തോൽപിച്ചാൽ രംഗ്‌നിക്കിന്റെ ഭരണത്തിന് വലിയ ഉത്തേജനം ലഭിക്കും.

തന്റെ ടീമിൽ കളിക്കുന്ന കളിക്കാരെ വ്യക്തിപരമായി മെച്ചപ്പെടുത്തുന്നതിന് പേരുകേട്ട മാനേജറാണ് റാംഗ്നിക്ക്‌. അങ്ങനെ തുടർന്നാൽ, യുവതാരങ്ങൾ അടങ്ങിയ മാഞ്ചസ്റ്ററിന് റാംഗ്നിക്കിന്റെ വരവ് വലിയ നേട്ടമാകും. എന്നാൽ തന്റെ സന്ദേശം റാംഗ്നിക്ക്‌ കളിക്കാരിൽ എങ്ങനെ എത്തിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഈ നേട്ടങ്ങൾ. സോൾക്സെയറിനു കീഴിൽ യുണൈറ്റഡിന് കളിച്ചു പരിചയമില്ലാത്ത രീതികളാവും റാംഗ്നിക്ക്‌ നടപ്പാക്കുക. പ്രെസ്സ് ഗെയിമിന് പേരുകേട്ട റാംഗ്നിക്കിന്റെ കീഴിൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇനി മുതൽ പ്രെസ്സ് ഗെയിം കളിക്കാനാണ് സാധ്യത.

Rate this post