വിവാദത്തിന് തിരികൊളുത്തി നെതർലാൻഡ്സ് പരിശീലകൻ, അർജന്റീന കിരീടം നേടിയത് “മെസ്സിക്കൊരു കപ്പിന്റെ” ഭാഗമായി |Lionel Messi

ഖത്തറിൽ വച്ച് നടന്ന 2022ലെ ഫിഫ വേൾഡ് കപ്പിൽ ശക്തരായ ഫ്രാൻസിനെയും തകർത്തുകൊണ്ട് ലിയോ മെസ്സിയുടെ അർജന്റീന ലോകകിരീടം ഉയർത്തിയിരുന്നു. എന്നാൽ ഫിഫ വേൾഡ് കപ്പിലെ ടൂർണമെന്റിന് പിന്നാലെ ലിയോ മെസ്സിക്ക് കപ്പ് നൽകുക എന്ന പദ്ധതിയുടെ ഭാഗമായി അർജന്റീനക്ക് അനുകൂലമായി എല്ലായിപ്പോഴും തീരുമാനം ഉണ്ടായിട്ടുണ്ട് എന്ന് നിരവധി വിമർശനങ്ങൾ ഉയർന്നു.

ക്വാർട്ടർ ഫൈനലിൽ അർജന്റീനയെ നേരിട്ട് നെതർലാൻഡ്സ് പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് 4-3 എന്ന സ്കോറിനു പരാജയപ്പെടുന്നത്. നിശ്ചിത സമയത്ത് രണ്ടു ഗോളുകളുടെ സമനിലയിൽ അവസാനിച്ച മത്സരത്തിൽ നിരവധി വിവാദപരമായ സംഭവങ്ങളാണ് അരങ്ങേറിയത്. ലിയോ മെസ്സിയെ ലോക ചാമ്പ്യനാക്കണം എന്ന രീതിയിൽ നടത്തിയതാണ് ഈ ഫിഫ വേൾഡ് കപ്പ് എന്ന് ലോകകപ്പിൽ നെതർലാൻഡ്സ് പരിശീലകനായ ലൂയി വാൻഗാൽ പറഞ്ഞു.

“അതിനെക്കുറിച്ച് കൂടുതൽ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അർജന്റീന എങ്ങനെയാണ് ഗോളുകൾ നേടുന്നതെന്നും ഞങ്ങൾ എങ്ങനെ ഗോളുകൾ നേടുന്നുവെന്നും നിങ്ങൾ കണ്ടതാണ്. അർജന്റീനയുടെ ചില കളിക്കാർ അതിർത്തി കടന്നിട്ടും എങ്ങനെ ശിക്ഷിക്കപ്പെടാത്തതെന്നും നിങ്ങൾ കാണുകയാണെങ്കിൽ ഇതെല്ലാം മുൻകൂട്ടി നിശ്ചയിച്ച കളിയാണെന്ന് ഞാൻ കരുതുന്നു. ഞാൻ പറയുന്നതെല്ലാം ഞാൻ അർത്ഥമാക്കുന്നുണ്ട്. മെസ്സിക്ക് ലോകചാമ്പ്യനാകാനാണ് അവരിതെല്ലാം ചെയ്യുന്നത് എന്ന് തന്നെയാണ് ഞാൻ കരുതുന്നത്.” – ലൂയി വാൻഗാൽ പറഞ്ഞു.

മത്സരത്തിൽ ഇരു ടീമിലെയും താരങ്ങൾ തമ്മിൽ പലപ്പോഴും നേർക്കുനേർ ഏറ്റുമുട്ടുകയും നെതർലാൻഡ്സ് പരിശീലകന് നേരെ ഗോളടിച്ചതിനുശേഷം ലിയോ മെസ്സി കാണിച്ച സെലിബ്രേഷൻ മത്സരത്തിന്റെ ആവേശവും എരിവും കൂട്ടിയിരുന്നു. ഫിഫ വേൾഡ് കപ്പ് ടൂർണമെന്റിനുശേഷം ദേശീയ ടീം പരിശീലകസ്ഥാനത്ത് നിന്നും ലൂയി വാൻഗാലിന്റെ സ്ഥാനം തെറിച്ചു. മത്സരത്തിൽ അർജന്റീന താരങ്ങൾ ഫൗളുകൾ ചെയ്തിട്ടും കാർഡ് നൽകാതെയും മറ്റും റഫറി അവർക്ക് അനുകൂലമായി തീരുമാനമെടുത്തുവെന്നും പരിശീലകൻ പറഞ്ഞു.

Rate this post
Lionel Messi