ഫിനിഷ്ഡ് മെസ്സി എന്ന് പരിഹസിച്ചവർ എവിടെ? 35കാരനായ മെസ്സിയാണ് ഈ വർഷം ഗോൾ കോൺട്രിബ്യൂഷനിൽ രണ്ടാമത്

കഴിഞ്ഞ സീസണിൽ തന്റെ യഥാർത്ഥ മികവിലേക്ക് ഉയരാൻ മെസ്സിക്ക് സാധിക്കാതെ പോയി ശരിയായ കാര്യമാണ്. വൈകി ക്ലബ്ബിനൊപ്പം ചേർന്നതിനാലും ശാരീരിക പ്രശ്നങ്ങൾ ഉള്ളതിനാലുമായിരുന്നു മെസ്സിക്ക് യഥാർത്ഥ മികവിലേക്ക് ഉയരാൻ സാധിക്കാതെ പോയത്.ഇക്കാര്യം തന്നെ വ്യക്തമാക്കിയതാണ്.

എന്നാൽ വിമർശകർ കഴിഞ്ഞ സീസണിലെ മെസ്സിയുടെ പ്രകടനം പരമാവധി മുതലെടുത്തിരുന്നു. ഫിനിഷ്‌ഡ് മെസ്സി അഥവാ മെസ്സിയുടെ കരിയർ അവസാനിച്ചു കഴിഞ്ഞു എന്നായിരുന്നു പലരും പരിഹാസരൂപേണ പറഞ്ഞിരുന്നത്. എന്നാൽ ഈ വിമർശകർക്കെല്ലാം തക്ക മറുപടി നൽകാൻ ഈ സീസണിൽ മെസ്സിക്ക് ഇപ്പോൾ സാധിക്കുന്നുണ്ട്.

അതിന് തെളിവായി കൊണ്ട് ഇപ്പോൾ ചില കണക്കുകൾ തന്നെ പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് ഫിനിഷ്ഡ് മെസ്സി എന്ന് പലരും മുദ്രകുത്തിയ ലയണൽ മെസ്സിയാണ് ഈ കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബ്യൂഷൻ വഹിച്ച രണ്ടാമത്തെ താരം. ലയണൽ മെസ്സിയുടെ പ്രായം 35 ആണ് എന്നുള്ളതുകൂടി ഇതിനോട് ചേർത്ത് വായിക്കേണ്ട കാര്യമാണ്.

53 ഗോൾ കോൺട്രിബ്യൂഷൻസ് ആണ് ലയണൽ മെസ്സി ഈ വർഷം നേടിയിട്ടുള്ളത്.ആകെ 42 മത്സരങ്ങളാണ് മെസ്സി കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 27 ഗോളുകളും 26 അസിസ്റ്റുകളും മെസ്സി നേടി കഴിഞ്ഞു. അതായത് ഗോളടിക്കുന്ന കാര്യത്തിലും അസിസ്റ്റ് നൽകുന്ന കാര്യത്തിലും ഒരുപോലെ മികവ് പുലർത്തുന്ന താരങ്ങൾ അപൂർവ്വമാണ്. അത്തരത്തിലുള്ള ഒരു താരമാണ് മെസ്സിയെന്ന് ഈ കണക്കുകൾ തെളിയിക്കുന്നുണ്ട്.

മെസ്സിയുടെ സഹതാരമായ കിലിയൻ എംബപ്പേ മാത്രമാണ് ഈ കാര്യത്തിൽ മെസ്സിക്ക് മുന്നിലുള്ളത്.61 ഗോൾ കോൺട്രിബ്യൂഷൻസ് ആണ് ഈ വർഷം അദ്ദേഹം വഹിച്ചിട്ടുള്ളത്.48 മത്സരങ്ങളിൽ നിന്ന് 46 ഗോളുകളും 15 അസിസ്റ്റുകളും ആണ് അദ്ദേഹം നേടിയിട്ടുള്ളത്. ഏതായാലും യുവതാരങ്ങൾക്കിടയിൽ 35കാരനായ ലയണൽ മെസ്സി അവരെ നാണിപ്പിക്കും വിധം മികവോടുകൂടി ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുകയാണ്.

Rate this post