പലപ്പോഴും സഹ താരങ്ങളുടെ പരിക്കുകൾ അനുഗ്രഹമായി തീരുന്ന കളിക്കാരെ നമ്മൾ പല തവണ കണ്ടിട്ടുണ്ടാവും. ആദ്യ ടീമിലെ മികച്ച താരങ്ങളുടെ ബാഹുല്യവും ഒരേ സ്ഥാനത്ത് ഒന്നിലധികം മികച്ച താരങ്ങളുള്ളതും പലപ്പോഴും പല മികച്ച കളിക്കാരെയും ബെഞ്ചിലിരുത്തുന്നതിന് കാരണമായി തീർന്നിട്ടുണ്ട്. തങ്ങളുടെ സഹ താരങ്ങളുടെ പരിക്കുകളോ മോശം ഫോമോ ആണോ ഇത്തരം താരങ്ങൾക്കുള്ള അവസരം നൽകുന്നത്. വേൾഡ് കപ്പ് പോലെയുള്ള വലിയ ടൂര്ണമെന്റുകളിലും പല താരങ്ങൾക്കും ഇങ്ങനെ അവസരം ലഭിക്കുകയും അവാർഡ് ഏറ്റവും മികച്ച പ്രകടനം നടത്തുകയും ടീമിന്റെ അവിഭാജ്യഘടകമായി തീരുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് അര്ജന്റീന മിഡ്ഫീൽഡർ ലോ സെൽസോക്ക് പരിക്ക് മൂലം ഖത്തർ വേൾഡ് കപ്പ് നഷ്ടമാവും എന്ന റിപ്പോർട്ട് പുറത്ത് വന്നത്. പ്രതിരോധത്തിന്റെയും ആക്രമണത്തിന്റെയും നേർരേഖകൾ നിയന്ത്രിച്ചിരുന്ന മിഡ്ഫീല്ഡറുടെ അഭാവം അര്ജന്റീനക്ക് വലിയ തിരിച്ചടിയാവും. എന്നാൽ ലോ സെൽസോയുടെ അഭാവം അർജന്റീനയുടെ യുവ താരത്തിന് അനുഗ്രഹമായി തീരും. മാറ്റാരുമല്ല പോർച്ചുഗീസ് ക്ലബ് ബെൻഫിക്കക്കായി മികച്ച പ്രകടനം നടത്തുന്ന 21 കാരനായ മിഡ്ഫീൽഡർ എൻസോ ഫെര്ണാണ്ടസിന്.
2022 സെപ്തംബർ 24-ന് ഹോണ്ടുറാസിനെതിരായ 3-0 വിജയത്തിൽ ലിയാൻഡ്രോ പരേഡിസിന് പകരക്കാരനായി 64-ാം മിനിറ്റിൽ ഇറങ്ങിയ അദ്ദേഹം തന്റെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു.കഴിഞ്ഞ വര്ഷം റിവർ പ്ലേറ്റിൽ നിന്ന് 10 മില്യൺ യൂറോയ്ക്ക് ($ 9.7 മില്യൺ) ആണ് താരം ബെൻഫിക്കയിൽ ചേർന്നത്.21 കാരൻ പോർച്ചുഗലിലും അര്ജന്റീന ജേഴ്സിയിലും ചാമ്പ്യൻസ് ലീഗിൽ മതിപ്പുളവാക്കി.21 വയസ്സ് മാത്രം പ്രായമുള്ള ഫെർണാണ്ടസിന് ഫുട്ബോളിലെ ഏറ്റവും മികച്ച മിഡ്ഫീൽഡ് പ്രതിഭകളിൽ ഒരാളാകാൻ കഴിയുമെന്ന് ഒരു സീസൺ കൊണ്ട് തന്നരെ തെളിയിച്ചിരിക്കുകയാണ്.
ബെൻഫിക്കയുടെ മുൻ കാല താരങ്ങളായ ഡാർവിൻ ന്യൂനസ്, എയ്ഞ്ചൽ ഡി മരിയ, റൂബൻ ഡയസ്, എഡേഴ്സൺ എന്നിവരുടെ പാദ പിന്തുടർന്ന് വലിയ ക്ലബിലേക്കുള്ള യാത്രയിലാണ് എൻസോ.തന്റെ മികച്ച നിശ്ചയദാർഢ്യവും, പന്ത് കൈവശം വെക്കുന്നതിൽ കഴിവും, വിഷനും , പാസിങ്ങിലെ കഴിവും കൊണ്ട് മധ്യനിരയിൽ തനിക്ക് വിവിധ വേഷങ്ങൾ ചെയ്യാൻ കഴിയുമെന്ന് ഫെർണാണ്ടസ് ഇതിനകം തെളിയിച്ചിട്ടുണ്ട്.അടുത്തിടെ റിയോ അവനുവിനെതിരായ ഒരു മത്സരത്തിൽ 90 മിനിറ്റും ഒരു പാസ് പോലും തെറ്റിക്കാതെ കളിക്കുകയും ചെയ്തു.
ഈ സീസണിൽ 90 മിനിറ്റിൽ 100+ പാസുകൾ പൂർത്തിയാക്കിയ രണ്ടു കളിക്കാരിൽ ഒർലാണ് എൻസോ.100.3 ആണ് എൻസോ ഫെർണാണ്ടസിന്റെ ഈ സീസണിലെ പാസ്സുകളുടെ ശരാശരി.യുവേഫ ചാമ്പ്യൻസ് ലീഗിൽ പാരീസ് സെന്റ് ജെർമെയ്നിനെതിരായ രണ്ടു മത്സരങ്ങളിലെയും പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.മാക്ക് ആല്ലിസ്റ്റർ,പപ്പു ഗോമസ് എന്നി താരങ്ങളെല്ലാം ഉണ്ടങ്കിലും ലോ സെൻസോക്ക് പകരമായി എൻസോ ഫെർണാണ്ടസ് തന്നെ വരാനാണ് സാധ്യത കാണുന്നത്.