ഇത് കായിക ചരിത്രത്തിലാദ്യം,എല്ലാം സ്വന്തമാക്കുന്ന ഏക ടീമായി മാറി അർജന്റീന

കായിക ലോകത്തെ ഓസ്കാർ പുരസ്കാരം എന്നറിയപ്പെടുന്ന ലോറസ് അവാർഡ് ഇന്നലെയായിരുന്നു സമ്മാനിക്കപ്പെട്ടിരുന്നത്.ഇത്തവണത്തെ ഏറ്റവും മികച്ച കായിക ടീമിനുള്ള പുരസ്കാരം നേടിയത് മറ്റാരുമല്ല,അർജന്റീന ഫുട്ബോൾ ദേശീയ ടീം തന്നെയാണ്.നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീന അർഹിക്കുന്ന ഒരു പുരസ്കാരം തന്നെയാണ് സ്വന്തമാക്കിയിട്ടുള്ളത്.

ഖത്തർ വേൾഡ് കപ്പിൽ ആദ്യം മത്സരത്തിൽ പരാജയപ്പെട്ട അർജന്റീന പിന്നെ അസാധാരണമായ കരുത്തോടുകൂടി തിരിച്ചുവരികയായിരുന്നു.പിന്നീട് വേൾഡ് കപ്പ് കിരീടത്തിലാണ് അർജന്റീനയുടെ ആ കുതിപ്പ് അവസാനിച്ചത്. മറ്റെല്ലാ കായിക ലോകത്തെ ടീമുകളെയും പിന്തള്ളിക്കൊണ്ട് അർജന്റീന ഏറ്റവും മികച്ച ടീമായി മാറുകയായിരുന്നു.ഇതോടുകൂടി ഒരു അത്യപൂർവ്വമായ നേട്ടത്തിലേക്കാണ് അർജന്റീന എത്തിയിട്ടുള്ളത്.

അതായത് കായിക ചരിത്രത്തിൽ സാധ്യമായതെല്ലാം സ്വന്തമാക്കുന്ന ഏക ടീമായി മാറാൻ അർജന്റീനക്ക് കഴിഞ്ഞിട്ടുണ്ട്.സമീപകാലത്ത് തങ്ങൾക്ക് നേടാൻ പറ്റാവുന്നതെല്ലാം അർജന്റീന സ്വന്തമാക്കിയിട്ടുണ്ട്.കോപ്പ അമേരിക്ക കിരീടമായിരുന്നു അർജന്റീന ആദ്യമായി നേടിയിരുന്നത്.പിന്നെ വേൾഡ് കപ്പ് കിരീടം സ്വന്തമാക്കാൻ അർജന്റീനക്ക് സാധിച്ചു.അതായത് തങ്ങളുടെ ഭൂഖണ്ഡത്തിന്റെയും ലോകത്തിന്റെയും ചാമ്പ്യന്മാരാവാൻ അർജന്റീനക്ക് കഴിഞ്ഞു എന്നതാണ്.

ഇതിന് പിന്നാലെയാണ് ഫിഫ റാങ്കിങ്ങിൽ അർജന്റീന ഒന്നാംസ്ഥാനം സ്വന്തമാക്കിയത്.ലോകത്തിലെ ഏറ്റവും മികച്ച ടീമിനുള്ള ലോറസ് അവാർഡ് അർജന്റീന സ്വന്തമാക്കി.ഫിഫയുടെ ഏറ്റവും മികച്ച ആരാധകർക്കുള്ള പുരസ്കാരം അർജന്റീന ആരാധകരാണ് നേടിയത്.ലോകത്തെ ഏറ്റവും മികച്ച കായികതാരത്തിനുള്ള പുരസ്കാരവും ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്കാരവും മെസ്സി സ്വന്തമാക്കി.ലോറസാണ് ഇത് നൽകിയിട്ടുള്ളത്.കൂടാതെ ഫിഫയുടെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം ഫിഫയുടെ ഏറ്റവും മികച്ച പരിശീലകനുള്ള പുരസ്കാരവും അർജന്റീന തന്നെയാണ് കരസ്ഥമാക്കിയിട്ടുള്ളത്.

ഇങ്ങനെയൊന്ന് ഇതിനു മുൻപ് ഉണ്ടായിട്ടില്ല എന്ന് തന്നെ യാഥാർത്ഥ്യം. സാധ്യമായതെല്ലാം സ്വന്തമാക്കി കൊണ്ടാണ് അർജന്റീനയുടെ ദേശീയ ടീം ഈ സീസണിനോട് വിട പറയുന്നത്.ഇനി അർജന്റീനക്ക് മുന്നിലുള്ള പ്രധാന ലക്ഷ്യം അടുത്തവർഷം നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റ് ആണ്.അമേരിക്കയിൽ വെച്ചുകൊണ്ടാണ് ഈ ടൂർണമെന്റ് സംഘടിപ്പിക്കപ്പെടുക.

Rate this post
Argentina