അർജന്റൈൻ സൂപ്പർ താരം ഇനി ക്ലബ്ബിനു വേണ്ടി കളിക്കില്ല, കളിക്കുക വേൾഡ് കപ്പിൽ

അർജന്റീന ദേശീയ ടീമിനെ സംബന്ധിച്ചിടത്തോളം പരിക്കുകൾ അവർക്ക് വല്ലാത്ത ആശങ്കയാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.നിരവധി താരങ്ങൾ ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്. അവർ എല്ലാവരും വേൾഡ് കപ്പിന് മുന്നേ സജ്ജരാവണെ എന്നുള്ള പ്രാർത്ഥനയിലാണ് അർജന്റീന ആരാധകരുള്ളത്.

അതിൽ ഉൾപ്പെട്ട ഒരു പ്രധാനപ്പെട്ട താരമാണ് ഡിഫൻഡറായ ക്രിസ്റ്റൻ റൊമേറോ. താരത്തിന് പരിക്കാണ് എന്നുള്ള വാർത്തകൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. മാത്രമല്ല കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ നടന്ന മാഴ്സെക്കെതിരെയുള്ള മത്സരം റൊമേറോ കളിച്ചിരുന്നുമില്ല.

ഇപ്പോഴിതാ താരത്തിന്റെ പരിക്കിന്റെ കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പ്രമുഖ അർജന്റീന പത്രപ്രവർത്തകനായ ഗാസ്റ്റൻ എഡുൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് പരിക്കു മൂലം 10 ദിവസങ്ങൾ റൊമേറോ പുറത്തിരിക്കേണ്ടിവരും. അതിനർത്ഥം ക്ലബ്ബിന്റെ മൂന്ന് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമാവും എന്നുള്ളതാണ്.

ഖത്തർ വേൾഡ് കപ്പിന് മുന്നേ ലിവർപൂൾ,നോട്ടിങ്‌ഹാം ഫോറസ്റ്റ്,ലീഡ്‌സ് യുണൈറ്റഡ് എന്നിവർക്കെതിരെയാണ് ഇനി ടോട്ടൻഹാം കളിക്കുക. ഈ മൂന്ന് മത്സരങ്ങളിലും റൊമേറോ കളിക്കില്ല. മസിൽ ഇഞ്ചുറിയാണ് താരത്തിന് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. മസിലുകൾ ഓവർലോഡഡ് ആയി എന്നാണ് അറിയാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ ഈ പത്ത് ദിവസം അദ്ദേഹത്തിന് വിശ്രമം ആവശ്യമാണ്.

അർജന്റീന ആരാധകർക്ക് ആശ്വാസം നൽകുന്ന കാര്യം എന്തെന്നാൽ റൊമേറോ ഖത്തർ വേൾഡ് കപ്പിന് ശാരീരികമായി പൂർണമായും ശരിയാകും എന്നുള്ളതാണ്. സൗദി അറേബ്യക്കെതിരെയാണ് അർജന്റീന ആദ്യ മത്സരം കളിക്കുക. ആ മത്സരത്തിൽ അർജന്റീനക്ക് വേണ്ടി പന്ത് തട്ടാൻ റൊമേറോ ഉണ്ടാവും. അർജന്റീനയുടെ ഡിഫൻസിലെ ഏറ്റവും നിർണായകമായ താരമാണ് റൊമേറോ എന്നുള്ള കാര്യത്തിൽ എതിരാളികൾക്ക് പോലും തർക്കം കാണില്ല.

Rate this post
ArgentinaFIFA world cupQatar2022