ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളാണ് ലയണൽ മെസ്സി എന്നതിൽ സംശയമില്ല.അർജന്റീനക്കാരൻ ക്ലബ്ബ് തലത്തിൽ നേടാൻ സാധിക്കുന്ന എല്ലാം സ്വന്തമാക്കിയിട്ടുണ്ട്.കൂടാതെ തന്റെ ദേശീയ ടീമിനൊപ്പം ഫിഫ ലോകകപ്പ് ഒഴികെയുള്ള പ്രാധാന കിരീടങ്ങളെല്ലാം നേടിയിട്ടുണ്ട്. എന്നാൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ടോപ് സിക്സ് ടീമുകളിൽ ലയണൽ മെസിക്ക് ഇടം ലഭിക്കില്ലെന്ന വാദമുമായി എത്തിയിരിക്കുകയാണ് മുൻ മാഞ്ചസ്റ്റർ സിറ്റി റൈറ്റ് ബാക്ക് ഡാനി മിൽസ്.
2021 ഓഗസ്റ്റിൽ മെസ്സി ബാഴ്സലോണ വിട്ടപ്പോൾ പ്രീമിയർ ലീഗിലേക്ക് പോകുമെന്ന അഭ്യൂഹം വളരെ ശക്തമായിരുന്നു. മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള നീക്കത്തിന് സാധ്യതയുള്ളതായുള്ള റിപോർട്ടുകൾ വന്നിരുന്നു. അവിടെ മെസ്സിക്ക് മുൻ ബാഴ്സലോണ മാനേജർ പെപ് ഗ്വാർഡിയോളയുമായി വീണ്ടും ഒന്നിക്കാമായിരുന്നു. എന്നാൽ പിഎസ്ജിയുടെ ഓഫർ ലയണലിന് മികച്ചതായിരുന്നു, ഇംഗ്ലണ്ടിന് പകരം ഫ്രാൻസിലേക്ക് പോകാൻ അദ്ദേഹം തീരുമാനിച്ചു.
മുൻ മാഞ്ചസ്റ്റർ സിറ്റി റൈറ്റ് ബാക്ക്, ഇപ്പോൾ സ്കൈ സ്പോർട്സ് ന്യൂസ്, ടോക്ക്സ്പോർട്ട്, ബിബിസി എന്നിവയുടെ കമന്റേറ്ററായ ഡാനി മിൽസിന്റെ അഭിപ്രായത്തിൽ മെസ്സിയുടെ ഇപ്പോഴത്തെ പ്രകടനം മികച്ചതല്ലെന്ന് വിമർശിച്ചു. 35 കാരന് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ബിഗ് സിക്സ് ടീമുകളിൽ ഒന്നിലും കളിക്കാൻ കഴിയില്ലെന്ന് മിൽസ് തറപ്പിച്ചു പറഞ്ഞു.”ഒരു ഫുട്ബോളർ എന്ന നിലയിൽ റൊണാൾഡോയെക്കാൾ മികച്ചത് മെസി തന്നെയാണെന്ന് മിൽസ് സമ്മതിക്കുന്നുണ്ടെങ്കിലും പ്രീമിയർ ലീഗിലെ ടോപ് സിക്സ് ടീമുകളായ ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, ടോട്ടനം എന്നിവർ മെസ്സിയെ സ്വന്തമാക്കാൻ തയ്യാറാകില്ലെന്നാണ് മിൽസ് പറയുന്നത്.
🤔 “Would you take Lionel Messi right now? Probably not…”
— talkSPORT (@talkSPORT) July 5, 2022
❌ “Man City? No. Liverpool? No. Spurs? I don’t think they would.”
Danny Mills doesn’t think any of the Premier League top six would take Lionel Messi right now pic.twitter.com/SmTj1Fg5Rw
2021 ഓഗസ്റ്റിൽ പാരീസ്-സെന്റ് ജെർമെയ്നിൽ ചേർന്ന മെസ്സി 34 മത്സരങ്ങളിൽ നിന്നും 11 ഗോളുകളും 15 അസിസ്റ്റുകളു രേഖപ്പെടുത്തി.കൈലിയൻ എംബാപ്പെയുടെ ബാക്കപ്പ് റോളിലാണ് അദ്ദേഹം പാരിസിൽ കളിച്ചത്.35-കാരനായ താരം തന്റെ അവസാന ലോകകപ്പ് അടുത്ത നവംബറിൽ 2022 ഖത്തറിൽ കളിക്കാൻ പോകുകയാണ്. വരുന്ന സീസണിൽ ക്ലബ്ബിൽ മികച്ച പ്രകടനം നടത്താനും അത് വേൾഡ് കപ്പിൽ തുടരാനുള്ള ശ്രമത്തിലാണ് സൂപ്പർ താരം.