അടുത്ത ലോകകപ്പിൽ അർജന്റീന കുപ്പായത്തിൽ ലയണൽ മെസ്സി കളിക്കുമോ എന്ന കാര്യത്തിൽ സഹ താരങ്ങളുടെ ഉറപ്പ് |Qatar 2022
ഖത്തർ ലോകകപ്പിലെ ക്രൊയേഷ്യക്കെതിരായ സെമി ഫൈനൽ മത്സരം പൂർത്തിയായപ്പോൾ തകർപ്പൻ പ്രകടനം നടത്തിയ ലയണൽ മെസി ഇനിയൊരു ലോകകപ്പിന് ഉണ്ടാകില്ലെന്ന പ്രഖ്യാപനം നടത്തിയിരുന്നു. നിലവിൽ മുപ്പത്തിയഞ്ചുകാരനായ താരത്തിന് നാല് വർഷത്തിന് ശേഷം നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കാൻ സാധ്യത കുറവാണെന്നത് ശരിയായ കാര്യം തന്നെയാണ്. എന്നാൽ മെസിയെപ്പോലൊരു മാന്ത്രികൻ മൈതാനത്തു നിന്നും ഒഴിഞ്ഞു പോകുന്നത് ആരാധകരിൽ പലർക്കും സഹിക്കാൻ കഴിയില്ല. അതിനാൽ തന്നെ മെസിയുടെ പ്രഖ്യാപനം വലിയ നിരാശ ഫുട്ബോൾ ലോകത്തിനു നൽകിയിരുന്നു.
അതേസമയം ലയണൽ മെസിക്ക് അടുത്ത ലോകകപ്പിലും അർജന്റീന ടീമിനൊപ്പം തുടരാൻ കഴിയുമെന്നാണ് അർജന്റീന ടീമിന്റെ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ് പറയുന്നത്. “മെസിക്ക് അമ്പതു വയസു വരെയും കളിക്കളത്തിൽ തുടരാൻ കഴിയും. ഇപ്പോഴും വളരെ മികച്ച പ്രകടനം നടത്തുന്ന താരം മൈതാനത്ത് ബുദ്ധികൂർമതയും കാണിക്കുന്നു. മെസി എല്ലാതിനെയും വളരെ അനായാസമാക്കുന്നതും എങ്ങിനെയാണ് പന്തിനെ ഇത്രയും നന്നായി കൈകാര്യം ചെയ്യുന്നത് എന്നതെല്ലാം മനസിലാക്കാൻ വളരെ പ്രയാസമാണ്. പന്ത് വെച്ച് നമ്മളെ നോക്കിയതിനു ശേഷം ഒന്നുകിൽ ടോപ് കോര്ണറിലേക്കോ അത് വിടും, മിസ് ചെയ്‌താൽ പോസ്റ്റിലോ ക്രോസ് ബാറിലോ ആയിരിക്കും. മെസിയുടെ ഇടതുകാൽ.. താരം ചെറുതാണ്, പക്ഷെ കരുത്തുറ്റതാണ്.”
എമിലിയാനോ മാർട്ടിനസിനൊപ്പം ലയണൽ മെസി അർജന്റീന ടീമിനൊപ്പം തുടരണമെന്ന ആവശ്യവുമായി ലോകകപ്പിൽ അർജന്റീനക്കായി മികച്ച പ്രകടനം നടത്തുന്ന ടോട്ടനം ഹോസ്‌പർ പ്രതിരോധതാരം ക്രിസ്റ്റ്യൻ റൊമേരോയും രംഗത്തു വന്നിട്ടുണ്ട്. ഇത് താരത്തിന്റെ അവസാനത്തെ ലോകകപ്പ് ആയിരിക്കില്ലെന്നാണ് ഞാൻ കരുതുന്നത്. ഈ പ്രശ്‌നം എല്ലായിപ്പോഴും ഉയർന്നു വെരാറുണ്ട്, അർജന്റീന ടീമിൽ നിന്നും പോകരുതെന്ന് ഞങ്ങൾ താരത്തോട് ആവശ്യപ്പെടാൻ പോവുകയാണ്. ഞങ്ങൾക്കൊപ്പം താരം കളിക്കുന്നതും ടീമിന്റെ ഭാഗമായി തുടരുന്നതും വളരെ സന്തോഷമുള്ള കാര്യമാണ്.” റോമെറോ പറഞ്ഞു.
Emiliano Martinez urges Lionel Messi to lead Argentina out at the 2026 World Cup https://t.co/OcnOP5pamE
— MailOnline Sport (@MailSport) December 15, 2022
സഹതാരങ്ങൾ ഇതൊക്കെ പറഞ്ഞെങ്കിലും ലയണൽ മെസി അടുത്ത ലോകകപ്പിനുണ്ടാകുമോയെന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്. മുപ്പത്തിയൊമ്പതാം വയസിൽ ഇതേ മികവിൽ കളിക്കാൻ താരത്തിന് കഴിയുമോയെന്നത് ചോദ്യചിഹ്നം തന്നെയാണ്. ഫിറ്റ്നസ് നിലനിർത്തിയാൽ കളിക്കളത്തിൽ തുടരാൻ കഴിയുമെങ്കിലും പ്രായം താരത്തിന്റെ വേഗതയെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. ഫുട്ബോൾ കൂടുതൽ കായികപരമായി മാറുന്ന സമയത്ത് അതിനെ കൈകാര്യം ചെയ്യാൻ മെസിക്ക് കഴിഞ്ഞേക്കില്ല. എന്തായാലും 2024ലെ കോപ്പ അമേരിക്കയിൽ താരം ടീമിനൊപ്പം ഉണ്ടാകാൻ സാധ്യതയുണ്ട്.