പെലെക്കും മുകളിലെത്താൻ നെയ്മർ : കരിയറിലെ ഏറ്റവും മികച്ച ഫോമിൽ ഖത്തറിലെത്തുന്ന ബ്രസീലിയൻ |Neymar |Qatar 2022

ബ്രസീലിയൻ ഫുട്ബോൾ സൂപ്പർതാരം നെയ്മർ ജൂനിയർ പ്രതീക്ഷകളുമായാണ് ഖത്തർ ലോകകപ്പിനെത്തുന്നത്. കഴിഞ്ഞ ദിവസം ലോകകപ്പിന് മുന്നോടിയായി തന്റെ ദേശീയ ടീമിൽ നെയ്മർ ചേരുകയും ചെയ്തു.ചൊവ്വാഴ്ച ടൂറിനിൽ ടീമിനൊപ്പം തന്റെ ആദ്യ പരിശീലന സെഷനിൽ പങ്കെടുത്തു.ഫ്രാൻസിൽ നിന്നുള്ള തന്റെ വിമാനത്തിലെ പ്രശ്‌നത്തെത്തുടർന്ന് വൈകിയാണ് നെയ്മർ ടീമിനൊപ്പം ചേർന്നത്. ഈ സീസണിൽ പാരീസ് സെന്റ് ജെർമെയ്‌നുമായുള്ള തുടക്കത്തിന് ശേഷമാണ് നെയ്മർ വേൾഡ് കപ്പിനെത്തുന്നത്.

ലോകകപ്പിലേക്ക് കടക്കുമ്പോൾ ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയെ മറികടന്ന് നെയ്മർ ഒരു പ്രധാന റെക്കോർഡ് പുസ്തകത്തിൽ ഇടംപിടിക്കും .അന്താരാഷ്ട്ര ഫുട്‌ബോളിൽ ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോൾ സ്‌കോറർ ആകാൻ ഫോർവേഡ് ഇപ്പോൾ വെറും രണ്ട് ഗോളുകൾ മാത്രം അകലെയാണ്. നിലവിൽ 121 മത്സരങ്ങളിൽ നിന്ന് 75 ഗോളുകളാണ് നെയ്മറുടെ ഗോൾ നേട്ടം, തന്റെ കരിയറിൽ 92 മത്സരങ്ങളിൽ നിന്ന് 77 ഗോളുകൾ നേടിയ പെലെയാണ് ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയത്.

സെലിസോയുടെ ചരിത്രത്തിൽ തങ്ങളുടെ രാജ്യത്തിനായി 70 ഗോളുകൾ കടന്ന രണ്ട് താരങ്ങൾ പെലെയും നെയ്മറും മാത്രമാണ്.റൊണാൾഡോയും റൊമാരിയോയും യഥാക്രമം 62 ഉം 56 ഉം ഗോളുകൾ നേടിയിട്ടുണ്ട്. ഈ നാല് താരങ്ങൾ മാത്രമാണ് 50 ഗോളുകൾ എന്ന മാർക്ക് മറികടന്നത്.ഇതിഹാസതാരം സിക്കോ 48 ഗോളുമായി അഞ്ചാം സ്ഥാനത്താണ.ബ്രസീൽ ദേശീയ ടീമിനായി 30-ലധികം ഗോളുകൾ നേടിയ ആറ് കളിക്കാരുടെ ഒരു ഗ്രൂപ്പുണ്ട്. അതിൽ റൊണാൾഡീഞ്ഞോയെയും റിവാൾഡോയെയും പോലുള്ള ഐതിഹാസിക പ്രതിഭകൾ ഉൾപ്പെടുന്നു.

ശനിയാഴ്ച ഖത്തറിലേക്ക് പോകുന്നതിന് മുൻപുള്ള പരിശീലനത്തിലാണ് ബ്രസീൽ.അഞ്ച് തവണ ഫിഫ ലോകകപ്പ് ജേതാക്കളാണ് ബ്രസീൽ എന്നാൽ രണ്ട് പതിറ്റാണ്ടിനിടയിലെ ആദ്യ കിരീടമാണ് അവർ ലക്ഷ്യമിടുന്നത്. നവംബർ 28 നും ഡിസംബർ 3 നും ഗ്രൂപ്പ് ജി എതിരാളികളായ സ്വിറ്റ്‌സർലൻഡിനെയും കാമറൂണിനെയും നേരിടുന്നതിന് മുമ്പ് ടീം നവംബർ 24 ന് സെർബിയയ്‌ക്കെതിരെ ബ്രസീൽ ഖത്തർ 2022 കാമ്പെയ്‌ൻ ആരംഭിക്കും.

ഗോൾകീപ്പർമാർ: അലിസൺ, എഡേഴ്സൺ, വെവർട്ടൺ
ഡിഫൻഡർമാർ: ഡാനി ആൽവ്സ്, ഡാനിലോ, അലക്സ് സാന്ദ്രോ, അലക്സ് ടെല്ലെസ്, ബ്രെമർ, എഡർ മിലിറ്റോ, മാർക്വിനോസ്, തിയാഗോ സിൽവ
മിഡ്ഫീൽഡർമാർ: ബ്രൂണോ ഗ്വിമാരേസ്, കാസെമിറോ, എവർട്ടൺ റിബെയ്റോ, ഫാബിഞ്ഞോ, ഫ്രെഡ്, ലൂക്കാസ് പാക്വെറ്റ
ഫോർവേഡുകൾ: ആന്റണി, ഗബ്രിയേൽ ജീസസ്, ഗബ്രിയേൽ മാർട്ടിനെല്ലി, നെയ്മർ, പെഡ്രോ, റാഫിൻഹ, റിച്ചാർലിസൺ, റോഡ്രിഗോ, വിനീഷ്യസ് ജൂനിയർ

Rate this post
BrazilFIFA world cupNeymar jrQatar2022