ഒഫീഷ്യൽ:ബ്രസീലിന് പുതിയ പരിശീലകനായി, ആദ്യ മത്സരം മൊറോക്കോക്കെതിരെ

ഖത്തർ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിലായിരുന്നു സൗത്ത് അമേരിക്കൻ ശക്തികളായ ബ്രസീലിന് കാലിടറിയത്. യൂറോപ്യൻ ടീമായ ക്രൊയേഷ്യ ബ്രസീലിനെ പരാജയപ്പെടുത്തുകയായിരുന്നു. ബ്രസീൽ വേൾഡ് കപ്പിൽ നിന്നും പുറത്തായതിന് പിന്നാലെ അവരുടെ പരിശീലകനായ ടിറ്റെ പടിയിറങ്ങുകയും ചെയ്തു.നേരത്തെ പ്രഖ്യാപിച്ച പ്രകാരമാണ് അദ്ദേഹം ബ്രസീൽ ദേശീയ ടീമിനോട് വിട പറഞ്ഞത്.

പകരക്കാരന് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു ഇതുവരെ ബ്രസീൽ ദേശീയ ടീം ഉണ്ടായിരുന്നത്.ആ അന്വേഷണം ഇപ്പോഴും അവസാനിച്ചിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.കാർലോ ആഞ്ചലോട്ടിയുടെ പേരാണ് ഏറ്റവും കൂടുതൽ ഉയർന്നു കേട്ടിരുന്നത്.എന്നാൽ ആഞ്ചലോട്ടി തന്നെ അത് നിഷേധിച്ചിരുന്നു. മാത്രമല്ല ലൂയിസ് എൻറിക്കെ,ഹോസേ മൊറിഞ്ഞോ എന്നിവരൊക്കെ ബ്രസീലിന്റെ പരിശീലകനായി കൊണ്ട് എത്തുമെന്നുള്ള കിംവദന്തികൾ ഉണ്ടായിരുന്നു.

ഇപ്പോൾ സിബിഎഫ് തന്നെ ഒഫീഷ്യൽ സ്ഥിരീകരണവുമായി വന്നിട്ടുണ്ട്.ഒരു സ്ഥിര പരിശീലകനെ ബ്രസീൽ ഇപ്പോൾ നിയമിച്ചിട്ടില്ല. മറിച്ച് ഒരു താൽക്കാലിക പരിശീലകനെ ഇപ്പോൾ ബ്രസീൽ നിയമിച്ചു കഴിഞ്ഞു. കഴിഞ്ഞ അണ്ടർ 20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ ബ്രസീലിനെ ജേതാക്കൾ ആക്കിയ റാമോൺ മെനസസാണ് ബ്രസീലിന്റെ താൽക്കാലിക പരിശീലകനായി കൊണ്ട് ഇപ്പോൾ എത്തിയിട്ടുള്ളത്.

മാത്രമല്ല ഇദ്ദേഹത്തിന് കീഴിലുള്ള ആദ്യ മത്സരത്തിന്റെ വിവരങ്ങളും ഇപ്പോൾ ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ സ്ഥിരീകരിച്ചിട്ടുണ്ട്. മാർച്ച് മാസത്തിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ മൊറോക്കോക്കെതിരെയാണ് ബ്രസീൽ കളിക്കുക. മാർച്ച് 25 ആം തീയതി മൊറോക്കോയിലെ ഇബ്നു ബത്തൂത്ത സ്റ്റേഡിയത്തിൽ വെച്ചാണ് ഈ സൗഹൃദ മത്സരം കളിക്കുക. ഇത് ആദ്യമായി കൊണ്ടാണ് മൊറോക്കൻ മണ്ണിൽ ബ്രസീൽ ഒരു മത്സരം കളിക്കാൻ ഒരുങ്ങുന്നത്.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ മികച്ച പ്രകടനം നടത്തുകയും സെമിഫൈനലിൽ പ്രവേശിക്കുകയും ചെയ്ത ടീമാണ് മൊറോക്കോ. മികച്ച ഒരു എതിരാളികളെ തന്നെയാണ് ഇപ്പോൾ ബ്രസീലിന് ലഭിച്ചിട്ടുള്ളത്.റാമോൺ മെനസസും ഇപ്പോൾ തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ അണ്ടർ 20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ ഒരു മത്സരത്തിൽ പോലും പരാജയപ്പെടാതെയാണ് ബ്രസീൽ ഇദ്ദേഹത്തിന് കീഴിൽ കിരീടം നേടിയത്.ഇക്കാരണം കൊണ്ടാണ് അദ്ദേഹം ഇപ്പോൾ താൽക്കാലിക പരിശീലകൻ ആയിരിക്കുന്നത്.

Rate this post