യുവേഫ സൂപ്പർ കപ്പിനായി ഫിൻലൻഡിലെത്തുന്ന സൂപ്പർ താരങ്ങളിൽ ഒരാളാണ് വിനീഷ്യസ് ജൂനിയർ. റയലിന്റെ മാത്രമല്ല യൂറോപ്യൻ ഫുട്ബോളിന്റെയും സൂപ്പർ താരമാണ് ബ്രസീലിയൻ ഫോർവേഡ്. കഴിഞ്ഞ സീസണിൽ കാർലോ ആൻസലോട്ടിയുടെ കീഴിൽ ആത്മവിശ്വാസം വീണ്ടെടുത്ത വിനീഷ്യസ് റയലിനായി തന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചു.
തന്റെ പ്രതിഭയുടെ മേലുള്ള സംശയങ്ങൾ നിലനിന്ന മൂന്ന് സീസണുകൾക്ക് ശേഷമായിരുന്നു ബ്രസീലിയന്റെ ഈ പ്രകടനം. തന്റെ നേരെ ഉയർന്ന വിമർശനങ്ങൾ ഊർജ്ജമാക്കി 22-ാം വയസ്സിൽ ഒരു പക്വതയുള്ള താരമായി വിനീഷ്യസ് ഉയർന്നു വന്നിരിക്കുകയാണ്. വിനിഷ്യസിന്റെ ഈ മാറ്റത്തിൽ റയലിനും , ആൻസെലോട്ടിക്കും ഒപ്പം സഹ താരം കരീം ബെൻസീമയും വലിയ പങ്കാണ് വഹിച്ചത്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ സെന്റ്-ഡെനിസിൽ ലിവർപൂളിനെതിരെ നേടിയ ഗോൾ ബ്രസീലിനെ മറ്റൊരു ലെവലിലെത്തിച്ചു, കിരീടം ആർക്കെന്ന് നിശ്ചയിച്ച ഗോളായിരുന്നു അത്.
ഇപ്പോൾ റയലിന് മറ്റൊരു യൂറോപ്യൻ സൂപ്പർ കപ്പ് നേടികൊടുക്കാനുളള ഒരുക്കത്തിലാണ് വിനീഷ്യസ്. നാല് വർഷം മുമ്പ് അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ടാലിനിൽ നടന്ന സൂപ്പർ കപ്പിൽ 22 കാരൻ മുഴുവൻ സമയവും ബെഞ്ചിൽ ചെലവഴിച്ചു.മാഡ്രിഡ് ആവശ്യപ്പെടുന്ന മത്സരാധിഷ്ഠിത തലത്തിലല്ല വിനീഷ്യസ് എന്ന് അന്നത്തെ റയൽ പരിശീലകൻ ജൂലൻ ലോപറ്റെഗി വ്യക്തമാക്കിയിരുന്നു. എന്നാൽ നാല് വർഷത്തിന് ശേഷം 2022 ൽ വിനീഷ്യസ് സൂപ്പർ കപ്പിൽ തിരിച്ചെത്തിയിരിക്കുകയാണ്. താൻ ഒരു ഒരു സീസൺ അത്ഭുതം അല്ലെന്നു തെളിയിക്കേണ്ടത് വിനിഷ്യസിന്റെ ചുമലിലുള്ള ഉത്തരവാദിത്വമാണ്.അത് കൊണ്ട് തന്നെ സൂപ്പർ കപ്പിൽ തുടങ്ങി സീസൺ മുഴവുവൻ സ്ഥിരതയാർന്ന പ്രകടനം നടത്തേണ്ടത് വിനിഷ്യസിന്റെ കടമയാണ്.
കഴിഞ്ഞ സീസണിൽ 21 ഗോളുകളും 16 അസിസ്റ്റുകളും കരീം ബെൻസെമയുമായുള്ള കൂട്ടുകെട്ടും എല്ലാം ബ്രസീലിയന് മേലുള്ള പ്രതീക്ഷകൾക്ക് ഉയരം കൂട്ടിയിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ ലിവർപൂളിനെതിരെ ഗോൾ നേടിയതിന്റെ ഫലമായി ജനപ്രീതി മുമ്പത്തേക്കാൾ വളരെ കൂടുതലാണെന്ന് അദ്ദേഹത്തിന് തോന്നി.വാണിജ്യ മൂല്യം കുതിച്ചുയർന്നത്തോടെ ബ്രാൻഡുകൾക്കായി ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഫുട്ബോൾ കളിക്കാരുടെ കൂട്ടത്തിൽ അദ്ദേഹത്തെ ഉൾപ്പെടുത്താൻ എല്ലാവരും മത്സരിക്കുകയും ചെയ്തു.
ഇത് മറ്റൊരു സീസൺ മാത്രമല്ല , വിനിഷ്യസിൻറെ കരിയറിലെ ആദ്യ ലോകകപ്പ് ഉണ്ട്. ഇപ്പോൾ, ഖത്തറിലേക്ക് ടിറ്റെ തിരഞ്ഞെടുത്തവരിൽ റയൽ മാഡ്രിഡ് താരം ഉൾപ്പെടുമെന്ന് ആർക്കും സംശയമില്ല.ബ്രസീലിന്റെ കുപ്പായത്തിൽ അഞ്ചാമത്തെ നക്ഷത്രം തുന്നിച്ചേർക്കുക എന്നത് വിനീഷ്യസിന്റെ മറ്റൊരു ലക്ഷ്യമാണ്. അവസാനമായി സെലെക്കാവോ ലോകം കീഴടക്കിയപ്പോൾ അദ്ദേഹത്തിന് രണ്ട് വയസ്സ് തികഞ്ഞിട്ടില്ല.