ഖത്തർ ലോകകപ്പിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റുപോയ മത്സരം ഏതെന്ന് വ്യക്തമാക്കി സി ഇ ഓ |Qatar 2022
ലയണൽ മെസ്സിയുടെയും അർജന്റീനയുടെയും ആരാധകർ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ഈ വർഷം അവസാനത്തിൽ നടക്കുന്ന ഖത്തർ വേൾഡ് കപ്പിന് വേണ്ടിയാണ്. എന്തെന്നാൽ കിരീട ഫേവറേറ്റുകളിൽ മുന്നിട്ട് നിൽക്കുന്നവരാണ് അർജന്റീന.സ്കലോണിക്ക് കീഴിലെ മികച്ച പ്രകടനം ആരാധകർക്ക് വളരെ സന്തോഷം നൽകുന്ന കാര്യമാണ്.
ഖത്തർ വേൾഡ് കപ്പിൽ ഫുട്ബോൾ ആരാധകർ ഏറ്റവും കൂടുതൽ കാണാൻ ഇഷ്ടപ്പെടുന്നത് മെസ്സിയുടെയും അർജന്റീനയുടെയും കളികളെയാണ്. ഇതിന്റെ തെളിവുകൾ മുമ്പ് തന്നെ ഫിഫ പുറത്തുവിട്ടിരുന്നു. അർജന്റീനയുടെ മത്സരങ്ങളുടെ ടിക്കറ്റുകൾക്കാണ് കൂടുതൽ ഡിമാൻഡ് എന്നുള്ള ഡാറ്റകൾ നേരത്തെ പുറത്തു വന്നിരുന്നു.
ഇതിന് അടിവരയിട്ടു കൊണ്ട് ഖത്തർ വേൾഡ് കപ്പിന്റെ സിഇഒയായ നാസർ-അൽ-കാതെർ ഒരു പ്രസ്താവന നടത്തിയിട്ടുണ്ട്. ഈ വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റു പോയിട്ടുള്ളത് അർജന്റീനയും മെക്സിക്കോയും തമ്മിലുള്ള മത്സരത്തിന്റേതാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.രണ്ടാം സ്ഥാനത്തും അർജന്റീനയുടെ മത്സരം തന്നെയാണ് വരുന്നത്.
‘ ഖത്തർ വേൾഡ് കപ്പിൽ ഏറ്റവും അധികം ടിക്കറ്റുകൾ വിറ്റുപോയ മത്സരം അർജന്റീന Vs മെക്സിക്കോ മത്സരത്തിന്റെ ടിക്കറ്റുകളാണ്. തൊട്ട് പിറകിൽ വരുന്നതും അർജന്റീന തന്നെയാണ്. സൗദി അറേബ്യക്ക് എതിരെയുള്ള മത്സരത്തിന്റെ ടിക്കറ്റുകളാണ് രണ്ടാമതായി കൊണ്ട് കൂടുതൽ വിറ്റഴിക്കപ്പെട്ടിട്ടുള്ളത്. ഈ രണ്ട് മത്സരങ്ങളുടെയും മുഴുവൻ ടിക്കറ്റുകളും ഇപ്പോൾ തീർന്നിട്ടുണ്ട് ‘ ഖത്തർ വേൾഡ് കപ്പിന്റെ സിഇഒ പറഞ്ഞു.
Tickets for the World Cup matches, Argentina 🇦🇷 vs Mexico 🇲🇽, Argentina 🇦🇷 vs Saudi Arabia 🇸🇦, has already been sold out and the highest sold in the tournament as per confirmation from Nasser Al-Khater, the CEO of FIFA World Cup #Qatar2022. pic.twitter.com/pvr4G096An
— ARG Soccer News ™ 🇦🇷⚽📰 (@ARG_soccernews) August 26, 2022
ലയണൽ മെസ്സിയുടെയും അർജന്റീനയുടെയും പ്രകടന മികവ് കാണാനാണ് ലോക ഫുട്ബോളിലെ ഒരുപാട് ആരാധകക്കൂട്ടം അക്ഷമയോടെ കാത്തിരിക്കുന്നത്. മെസ്സിയും അർജന്റീനയും തങ്ങളുടെ അൺബീറ്റൺ റൺ തുടർന്നുകൊണ്ട് കിരീടം ഉയർത്തുന്നത് സ്വപ്നം കാണുന്ന ഒരുപാട് ആരാധകർ ലോകത്തുണ്ട്.