ചാമ്പ്യന്മാർ തകർപ്പൻ ജയത്തോടെ തുടങ്ങി, ഓസ്‌ട്രേലിയയെ കീഴടക്കി ഫ്രഞ്ച് പട തുടങ്ങി |Qatar 2022 |France

അൽ ജനൂബ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ഫ്രാൻസ്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ ജയം, ഫ്രാൻസിനായി എസി മിലാൻ സ്‌ട്രൈക്കർ ഒലിവിയർ ജിറൂദ് ഇരട്ടഗോൾ നേടി,ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം നാല് ഗോളുകൾക്ക് ലെസ് ബ്ലൂസ് ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയത്.കൂടുതൽ സമയവും ആക്രമണ ഫുട്ബോൾ കളിച്ച ഫ്രാൻസ് കളിയിലുടനീളം ആധിപത്യം പുലർത്തി.

മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ ക്രെയ്ഗ് ഗുഡ്‌വിൻ ഫ്രാൻസിനെ ഞെട്ടിച്ചു. ലെക്കിയുടെ അസിസ്റ്റിലാണ് ഗുഡ്‌വിൻ ഗോൾ നേടിയത്. നേരത്തെ ഗോൾ വഴങ്ങിയത് ഫ്രാൻസിനെ ഞെട്ടിച്ചെങ്കിലും 27-ാം മിനിറ്റിൽ അഡ്രിയൻ റാബിയോട്ടിലൂടെ ഫ്രാൻസ് സമനില പിടിച്ചു. തിയോ ഹെർണാണ്ടസിന്റെ അസിസ്റ്റിൽ റാബിയോട്ട് സ്കോർ ചെയ്തു. റാബിയോട്ടിന്റെ ആദ്യ ഫിഫ ലോകകപ്പ് ഗോൾ കൂടിയായിരുന്നു ഇത്. പിന്നീട് അഞ്ച് മിനിറ്റിന് ശേഷം ഒലിവിയർ ജിറൂഡാണ് ഫ്രാൻസിന് ലീഡ് സമ്മാനിച്ചത്.

കളിയുടെ 32-ാം മിനിറ്റിൽ റാബിയോട്ടിന്റെ അസിസ്റ്റിലാണ് ജിറൂദ് ഗോൾ നേടിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ തന്റെ ഗോളോടെ, സ്വിറ്റ്‌സർലൻഡിന്റെ ജോർജ്ജ് ബ്രെജി (36 വർഷവും 152 ദിവസവും) 1994-ൽ യു.എസ്.എയ്‌ക്കെതിരെ സ്‌കോർ ചെയ്‌തതിനുശേഷം ലോകകപ്പിൽ യൂറോപ്യൻ രാജ്യത്തിനായി സ്‌കോർ ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി ജിറൂദ് (36 വർഷം 53 ദിവസം) മാറി.മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ സ്കോർ 2 -1 ആയിരുന്നു.

കളിയുടെ 68-ാം മിനിറ്റിൽ ഔസ്മാൻ ഡെംബെലെയുടെ പന്ത് കൈലിയൻ എംബാപ്പെ ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് ഫ്രാൻസിനായി മൂന്നാം ഗോൾ നേടി. മൂന്ന് മിനിറ്റുകൾക്ക് ശേഷം, 71-ാം മിനിറ്റിൽ എംബാപ്പെയുടെ അസിസ്റ്റിൽ ജിറൂഡ് വീണ്ടും ഗോൾ നേടി ഫ്രാൻസിന്റെ ലീഡ് 4-1 ആയി ഉയർത്തി. ഇതോടെ 51 ഗോളുമായി ഫ്രാൻസിന് ഏറ്റവും കൂടുതൽ ഗോൾ നേടിയവരിൽ എറിയുടെ ഒപ്പമെത്താനും ജിറൂദിന് സാധിച്ചു .അവസാന വിസിലിൽ, നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ ഫ്രാൻസ് ഓസ്‌ട്രേലിയയെ 4-1 ന് പരാജയപ്പെടുത്തി.

Rate this post