പരിക്ക് ഭേദമായി മറ്റൊരു താരം കൂടി തിരിച്ചെത്തിയതായി പരിശീലകൻ സ്ഥിരീകരിച്ചു, അർജന്റീനക്ക് ആശ്വാസം| Qatar 2022

ഖത്തർ വേൾഡ് കപ്പിന് തയ്യാറെടുക്കുന്ന അർജന്റീനയെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ സങ്കീർണതകൾ സൃഷ്ടിച്ചിരുന്നത് സൂപ്പർ താരങ്ങൾക്കേൽക്കുന്ന പരിക്കുകളായിരുന്നു. പരിക്ക് മൂലം മിഡ്‌ഫീൽഡിലെ സ്ഥിരതാരമായ ലോ സെൽസോക്ക് വേൾഡ് കപ്പ് നഷ്ടമായി എന്നുറപ്പായിട്ടുണ്ട്.പൗലോ ഡിബാലയും ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്.

പക്ഷേ അദ്ദേഹം വേൾഡ് കപ്പിന് മുന്നേ പൂർണ്ണ സജ്ജനായി കൊണ്ട് തിരിച്ചെത്തുമെന്നാണ് മെഡിക്കൽ സ്റ്റാഫ് പ്രതീക്ഷിക്കുന്നത്. മറ്റൊരു സൂപ്പർതാരമായ എയ്ഞ്ചൽ ഡി മരിയ തിരിച്ചെത്തുകയും ക്ലബ്ബിനു വേണ്ടി കളിക്കുകയും ചെയ്തിരുന്നു. അതേസമയം ലയണൽ മെസ്സി പരിക്ക് മൂലം കഴിഞ്ഞ മത്സരത്തിൽ നിന്നും വിട്ടു നിന്നിരുന്നു.

എന്നാൽ മെസ്സിയുടെ കാര്യത്തിൽ ആശങ്കപ്പെടാൻ ഒന്നുമില്ല എന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.റൊമേറോയും പരിക്ക് മൂലം ഇപ്പോൾ പുറത്താണ്.ക്ലബ്ബിനുവേണ്ടി വേൾഡ് കപ്പിന് മുന്നേയുള്ള മത്സരങ്ങൾ അദ്ദേഹം കളിക്കില്ല. വേൾഡ് കപ്പിന് അദ്ദേഹം തയ്യാറാകുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അർജന്റീനയുടെ മറ്റൊരു സൂപ്പർതാരമായ ലിയാൻഡ്രോ പരേഡസും പരിക്കിന്റെ പിടിയിലായിരുന്നു.മസിൽ ഇഞ്ചുറി ആയിരുന്നു താരത്തിന് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പരേഡസിന്റെ കാര്യത്തിൽ ഒരു ആശ്വാസവാർത്ത അർജന്റീനയെ തേടി എത്തിയിട്ടുണ്ട്.അദ്ദേഹം ഇപ്പോൾ പരിക്ക് ഭേദമായി കൊണ്ട് മടങ്ങി എത്തിയിട്ടുണ്ട്.

യുവന്റസിന്റെ പരിശീലകനായ അല്ലെഗ്രിയാണ് ഈ വിവരം സ്ഥിരീകരിച്ചിട്ടുള്ളത്.എന്നാൽ യുവന്റസിന്റെ അടുത്ത മത്സരത്തിൽ ഈ മിഡ്ഫീൽഡർ കളിക്കുമോ എന്ന് വ്യക്തമല്ല. പക്ഷേ വേൾഡ് കപ്പിന് മുന്നേ താരം തിരിച്ചെത്തിയത് ആശ്വാസം നൽകുന്ന കാര്യമാണ്.

Rate this post
ArgentinaFIFA world cup