ലയണൽ മെസ്സി ഇല്ലാതെ കളിക്കുന്ന ബാഴ്സലോണയുടെ അവസ്ഥ ഞെട്ടിക്കുന്നത്..

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ വിജയിക്കാൻ ബാഴ്സക്ക് സാധിച്ചിരുന്നില്ല. സ്വന്തം മൈതാനമായ ക്യാമ്പ് നൗവിൽ വെച്ച് നടന്ന മത്സരത്തിൽ ഇന്റർ മിലാൻ ബാഴ്സയെ സമനിലയിൽ തളക്കുകയായിരുന്നു. രണ്ട് ടീമുകളും മൂന്ന് ഗോളുകൾ വീതം നേടി കൊണ്ടാണ് സമനില വഴങ്ങിയിട്ടുള്ളത്. ഈ സമനില ഏറ്റവും കൂടുതൽ തിരിച്ചടി ഏൽപ്പിച്ചത് തന്നെയാണ്.

എന്തെന്നാൽ ബാഴ്സ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താവുന്നതിന്റെ തൊട്ടരികിലാണ്.മൂന്നാം സ്ഥാനം നേടി കൊണ്ട് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായാൽ യുവേഫ യൂറോപ ലീഗിൽ ബാഴ്സക്ക് കളിക്കേണ്ടി വന്നേക്കും. ഒരുകാലത്ത് ഫുട്ബോളിലെ ഏറ്റവും വലിയ ശക്തികളായ ബാഴ്സ ഇപ്പോൾ സമീപകാലത്ത് വലിയ തകർച്ചയാണ് നേരിടുന്നത്.

കഴിഞ്ഞ സീസണിലായിരുന്നു ലയണൽ മെസ്സിക്ക് തന്റെ ജീവനായിരുന്നു ബാഴ്സ വിടേണ്ടി വന്നത്. അതോടെ ബാഴ്സയുടെ കഷ്ടകാലവും തുടങ്ങി എന്നു പറയാം.കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായ ബാഴ്സ യൂറോപ ലീഗിൽ കളിക്കുകയായിരുന്നു. എന്നാൽ യൂറോപ്പാ ലീഗിലും വലിയ നേട്ടങ്ങൾ ഉണ്ടാക്കാനാവാതെ പുറത്തായി.

അതെ പാതയിലൂടെ തന്നെയാണ് ഈ സീസണിലും ബാഴ്സ സഞ്ചരിക്കുന്നത്. മഹാത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ തുടർച്ചയായ രണ്ടാമത്തെ സീസണിലും ബാഴ്സക്ക് യൂറോപ ലീഗ് കളിക്കേണ്ടി വന്നേക്കും. അതായത് ലയണൽ മെസ്സി ഇല്ലെങ്കിൽ യൂറോപ ലീഗ് കളിക്കേണ്ട ഒരു അവസ്ഥയാണ് ഇപ്പോൾ ബാഴ്സക്ക് നേരിടേണ്ടി വരുന്നത്.

മെസ്സിയില്ലെങ്കിൽ ബാഴ്സ വട്ടപൂജ്യമാണ് എന്നുള്ളത് ട്വിറ്ററുകളിൽ ചില ആരാധകർ ഉയർത്തി കാണിക്കുന്നുണ്ട്. അതിന് അവർ തെളിവായി കൊണ്ട് പറയുന്നത് കഴിഞ്ഞ 18 വർഷത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് ബാഴ്സ യൂറോപ ലീഗ് കളിക്കാൻ ഒരുങ്ങുന്നത്. ഈ മൂന്നു തവണയും ലയണൽ മെസ്സി ബാഴ്സയിൽ ഇല്ലായിരുന്നു എന്ന കാര്യം ഇവിടെ ചേർത്തു വായിക്കേണ്ട ഒന്നാണ്.

2003/04 സീസണിൽ എഫ്സി ബാഴ്സലോണ യൂറോപ ലീഗ് കളിച്ചിരുന്നു. അന്ന് മെസ്സി ബാഴ്സയുടെ സീനിയർ ടീമിന് വേണ്ടി അരങ്ങേറ്റം നടത്തിയിരുന്നില്ല.2004/05 സീസൺ മുതലാണ് ബാഴ്സക്ക് വേണ്ടി മെസ്സി കളിച്ചു തുടങ്ങിയത്. അതിനുശേഷം മെസ്സി ക്ലബ്ബ് വിടുന്നത് വരെ ബാഴ്സക്ക് യൂറോപ്പ ലീഗ് കളിക്കേണ്ട ഗതി വന്നിട്ടില്ല.

മെസ്സി ബാഴ്സ വിട്ടതിന് പിന്നാലെ തുടർച്ചയായ രണ്ടാം തവണയാണ് ബാഴ്സ യൂറോപ ലീഗ് കളിക്കാൻ ഒരുങ്ങുന്നത്.ഒരുപാട് സൂപ്പർതാരങ്ങൾ ഉണ്ടായിട്ടും മുന്നേറാൻ കഴിയാത്ത ഒരു അവസ്ഥയാണ് ബാഴ്സക്ക് ഉള്ളത്. ചുരുക്കത്തിൽ മെസ്സിക്ക് പകരമാവില്ല ആരും എന്ന് നമുക്കിവിടെ ഉറപ്പിച്ച് പറയാൻ കഴിയും.

Rate this post
Fc BarcelonaLionel Messi