ലോക ഫുട്ബോളിലെ സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോ പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും പടിയിറങ്ങിയതിനു ശേഷം സൗദി അറേബ്യൻ ലീഗിൽ കളിക്കുന്ന അൽ നസറിന് വേണ്ടിയാണ് സൈൻ ചെയ്തത്, ആരാധകരെ ഏറെ ഞെട്ടിക്കുന്നതായിരുന്നു ക്രിസ്ത്യാനോ റൊണാൾഡോയുടെ ഈ ട്രാൻസ്ഫർ നീക്കം.
സൗദി ലീഗിൽ ക്രിസ്ത്യാനോ റൊണാൾഡോയെ നേരിടുന്നതിനു മുമ്പ് ഡ്രസ്സിംഗ് റൂമിൽ ഉണ്ടായിരുന്ന സാഹചര്യം വെളിപ്പെടുത്തിരിക്കുകയാണ് അൽ വഹദ ടീമിന്റെ പ്ലെയർ ആയ ഫൈസൽ ഫജർ. ക്രിസ്ത്യാനോ റൊണാൾഡോയെ നേരിടുന്നതിന് മുമ്പ് ഡ്രസ്സിംഗ് റൂമിൽ കോച്ചിംഗ് സ്റ്റാഫുകളും താരങ്ങളും ഏറെ ടെൻഷനിലാണ് ഉണ്ടായിരുന്നത് എന്നാണ് ഫൈസൽ ഫജർ വെളിപ്പെടുത്തുന്നത്.
“ഞങ്ങൾ ക്രിസ്റ്റ്യാനോയെ നേരിടാനൊരുങ്ങുന്നതിന് മുൻപ് ഡ്രസ്സിംഗ് റൂമിൽ മുഴുവൻപേരും ടെൻഷൻ അടിച്ചിരിക്കുകയായിരുന്നു, പ്രസിഡന്റിൽ നിന്നോ കളിക്കാരിൽ നിന്നോ കോച്ചിംഗ് സ്റ്റാഫിൽ നിന്നോ ആകട്ടെ എല്ലാവരും ടെൻഷൻ അടിച്ചിരിക്കുന്നുവെന്ന മനോഭാവമാണ് ലഭിച്ചത്. ഇങ്ങനെയൊരു സാഹചര്യം ഒരാൾക്ക് മാത്രമേ ക്രീയേറ്റ് ചെയ്യാൻ കഴിയൂ എന്നത് അവിശ്വസനീയമാണ്, അത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.” – ഫൈസൽ ഫജർ പറഞ്ഞു.
Faisal Fajr (Al Wahda player):
— CristianoXtra (@CristianoXtra_) July 23, 2023
“The day we faced Cristiano the whole dressing room was tense, whether from the president, the players or the coaching staff, it's unbelievable that only one man can do all this." pic.twitter.com/pM5D3bbU36
സൗദി ലീഗിന്റെ കഴിഞ്ഞ സീസണിൽ ക്രിസ്ത്യാനോ റൊണാൾഡോക്ക് കിരീടം നേടാൻ ആയില്ലെങ്കിലും തന്റെ ടീമിന് രണ്ടാം സ്ഥാനം വരെ എത്തിക്കാൻ കഴിഞ്ഞു. എന്നാൽ സൗദി അറേബ്യൻ ഫുട്ബോൾ സീസണിലെ ഒരു കപ്പ് പോലും നേടാൻ ക്രിസ്ത്യാനോ റൊണാൾഡോക്ക് കഴിഞ്ഞിട്ടില്ല എന്നതും മറ്റൊരു ശ്രദ്ധേയമായ വസ്തുതയാണ്. നിലവിൽ പോർച്ചുഗലിൽ പ്രീസീസൺ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന അൽ നസർ വരുന്ന സീസണിൽ ക്രിസ്ത്യാനോകൊപ്പം കിരീടം നേടാനാവുമെന്ന പ്രതീക്ഷയിലാണ് കളിക്കാൻ ഇറങ്ങുന്നത്.