ഖത്തർ വേൾഡ് കപ്പിനുള്ള അർജന്റീനയുടെ സ്‌ക്വാഡിനെ പരിശീലകനായ ലയണൽ സ്കലോനി പ്രഖ്യാപിച്ചിരുന്നു. മിഡ്ഫീൽഡിലെ ഏറ്റവും പ്രധാനപ്പെട്ട താരമായ റോഡ്രിഗോ ഡി പോൾ ടീമിൽ ഇടം നേടിയിട്ടുണ്ട്. തന്റെ ആദ്യത്തെ വേൾഡ് കപ്പ് കളിക്കാനുള്ള ഒരുക്കത്തിലാണ് ഡി പോൾ ഉള്ളത്.
അർജന്റീന സംബന്ധിച്ചിടത്തോളം ശക്തമായ മിഡ്‌ഫീൽഡ് അവകാശപ്പെടാൻ ഉണ്ടായിരുന്നു. എന്നാൽ ലോ സെൽസോ പരിക്കു മൂലം പുറത്തായത് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. എന്നിരുന്നാൽ പോലും അദ്ദേഹത്തിന്റെ വിടവ് നികത്താൻ തക്കവണ്ണമുള്ള പ്രതിഭകൾ അർജന്റീനയുടെ ദേശീയ ടീമിലുണ്ട്.
തന്റെ കരിയറിലെ ആദ്യ വേൾഡ് കപ്പിനുള്ള വിളി വന്നതിനു പിന്നാലെ പ്രതികരണവുമായി ഡി പോൾ വന്നിട്ടുണ്ട്. സ്വപ്നം യാഥാർത്ഥ്യമായി എന്നാണ് ഡി പോൾ പറഞ്ഞിട്ടുള്ളത്. വേൾഡ് കപ്പിൽ അർജന്റീനക്ക് വേണ്ടി കളത്തിൽ ജീവനും ആത്മാവും വരെ നൽകാൻ തയ്യാറാണെന്നും ഡി പോൾ കൂട്ടിച്ചേർത്തു.
‘ സ്വപ്നം യാഥാർത്ഥ്യമായിരിക്കുന്നു. വേൾഡ് കപ്പിൽ എന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ എനിക്കുള്ള സന്തോഷത്തെ എനിക്ക് ഇപ്പോൾ വിവരിക്കാൻ സാധിക്കുന്നില്ല. പക്ഷേ കളത്തിൽ അർജന്റീനക്ക് വേണ്ടി ജീവനും ആത്മാവും വരെ നൽകുമെന്ന് ഞാൻ ഉറപ്പു നൽകുന്നു. അർജന്റീനയുടെ പതാകയെ ഞങ്ങൾ ചുമലിലേറ്റുന്ന കാര്യത്തിൽ നിങ്ങൾക്ക് തീർച്ചയായും അഭിമാനമുണ്ടാക്കും. ഇതാണ് നമ്മൾ ഏറ്റവും മികച്ച രൂപത്തിൽ മുന്നോട്ടുപോകേണ്ട സമയം ‘ ഡി പോൾ കുറിച്ചു.
Rodrigo De Paul: “The dream comes true. I can’t describe what I feel to be able to represent my country at a World Cup but I can tell you that we are going to leave our souls so that every Argentine can feel proud of how we will carry our flag. Now yes, MORE TOGETHER THAN EVER.” pic.twitter.com/yrfGwFWJT8
— Roy Nemer (@RoyNemer) November 11, 2022
അർജന്റീനയെ സംബന്ധിച്ചിടത്തോളം വളരെ നിർണ്ണായകമായ താരമാണ് ഡി പോൾ. താരത്തിന്റെ പാഷനും ആത്മാർത്ഥതയും വേൾഡ് കപ്പിൽ അർജന്റീനക്ക് വളരെയധികം ഗുണം ചെയ്യും എന്നുള്ള കാര്യത്തിൽ തർക്കങ്ങൾ ഇല്ല.