പ്രീമിയർ ലീഗിന്റെ ആദ്യ പകുതിയിൽ 11 മത്സരങ്ങളിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 16 ഗോളുകളേക്കാൾ കുറവ് ബ്രൈറ്റൺ മാത്രമേ നേടിയിട്ടുള്ളൂ. കാരണം എറിക് ടെൻ ഹാഗിന്റെ ടീമിന് അവസരങ്ങൾ സൃഷ്ടിക്കുന്നതിലും അത് ഗോളാക്കി പരിവർത്തനം ചെയ്യുന്നതിലും വലിയ പ്രതിസന്ധി നേരിടുകയാണ്.
റെഡ് ഡെവിൾസിന്റെ ആക്രമണ പ്രശ്നങ്ങൾ കണക്കിലെടുക്കുമ്പോൾ സമ്മർ ട്രാൻസ്ഫെറിൽ ഓൾഡ് ട്രാഫോഡിലേക്ക് മാറാൻ ശ്രമിച്ചെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ പ്രസ്താവിച്ച പിഎസ്വി ഐൻഡ്ഹോവന്റെ കോഡി ഗാക്പോയിൽ ബോർഡും മാനേജരും വീണ്ടും താൽപ്പര്യം പ്രകടിപ്പിക്കുന്നത് കാണുന്നതിൽ അതിശയിക്കാനില്ല. ക്ലബ്ബിനും രാജ്യത്തിനുമായി ഈ സീസണിൽ ഇതുവരെ 18 ഗോളുകളും 10 അസിസ്റ്റുകളും സംഭാവന ചെയ്ത ഗാക്പോ, 2022 ലോകകപ്പിനുള്ള നെതർലൻഡ്സിന്റെ സ്റ്റാർട്ടിംഗ് ലൈനപ്പിൽ സ്ഥാനം ഉറപ്പിക്കുന്നതിനും ജനുവരി ട്രാൻസ്ഫർ സമയത്ത് വലിയ മുന്നേറ്റം കൈവരിക്കുന്നതിനുമുള്ള ദൗത്യത്തിലാണ്.
കോവിഡ്-ചുരുക്കിയ 2019-20 സീസണിൽ പിഎസ്വി ഐന്തോവനായി സ്ഥിരമായി മിനിറ്റുകൾ ലഭിക്കാൻ തുടങ്ങിയപ്പോൾ മുതലാണ് ഡച്ച് താരം കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്.കൂടാതെ 2021-22 സീസണിൽ മികച്ച പ്രകടനത്തോടെ അദ്ദേഹം കൂടുതലും ഉയരങ്ങളിലേക്ക് വളർന്നു. വിവിധ കാരണങ്ങൾ കൊണ്ട് യുണൈറ്റഡിന് ഏറ്റവും യോജിച്ച താരമായാണ് ഡച്ച് ഫോർവേഡിനെ കാണുന്നത്. യുണൈറ്റഡിന്റെ ഫോർവേഡുകളിൽ ഒരാളായ അന്തോണി മാർഷ്യൽ സ്ഥിരമായി പരിക്കിന്റെ പിടിയിലായത് ക്ലബിന് വലിയ തിരിച്ചടിയായി മാറിയിരുന്നു.ജനുവരിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഓൾഡ് ട്രാഫൊഡ് വിടാൻ ഒരുങ്ങുന്നതും യുണൈറ്റഡിന് ഒരു സ്ട്രൈക്കറെ സൈൻ ചെയ്യുന്നതിന് കാരണമാണ്.
Cody Gakpo: "I was close to leaving PSV. I spoke to Erik ten Hag a few times at Manchester United, in the end the deal didn’t go through… and it was a shame", tells The Times. 🚨🔴 #MUFC @TomAllnutt_
— Fabrizio Romano (@FabrizioRomano) October 19, 2022
"Manchester United is one of the biggest clubs in the world". pic.twitter.com/M81STcAdb6
യുണൈറ്റഡ് ഈ സീസണിൽ ഇതുവരെ 11 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 155 ഷോട്ടുകൾ നേടിയിട്ടുണ്ട്, അതിൽ 58.3% ലക്ഷ്യത്തിലേക്കുള്ളതായിരുന്നു. അതിൽ നിന്നും 15 ഗോളുകൾ മാത്രമാണ് നേടിയത് . മൊത്തത്തിൽ, ഷോട്ട് കൺവേർഷൻ നിരക്ക് 9.7% ആണ്, ആദ്യ നാല് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു ടീമിന് ഇത് ഒരിക്കലും മികച്ചതല്ല. ഡച്ച് ലീഗിൽ 46 ഷോട്ടുകളോടെ ഒമ്പത് ഗോളുകൾ ഗാക്പോ നേടിയിട്ടുണ്ട്.ഷോട്ട് കൺവേർഷൻ നിരക്ക് 19.6% ആണ്.ഒരു ആധുനിക കാലത്തെ ഫോർവേഡിന്റെ ഗുണഗങ്ങളുള്ള ഗാപ്കോ യുണൈറ്റഡിനെ പൊസഷനിൽ ആധിപത്യം സ്ഥാപിക്കാനും ഉയർന്ന പ്രസ്സുകളിൽ കൂടുതൽ ഫലപ്രദമാകാനും സഹായിക്കും.മാർഷലിന്റെയും റൊണാൾഡോയുടെയും അഭാവം നികത്താൻ ഡച്ച് താരത്തിന് സാധിക്കും.
Cody Gakpo has been unleashed this season 🔥 pic.twitter.com/81SYSmnqaV
— ESPN FC (@ESPNFC) October 24, 2022
ജനുവരിയിൽ 23 കാരൻ യൂണൈറ്റഡിലെത്താനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. യൂറോപ്പിലെ പല വമ്പൻ ക്ലബ്ബുകളും താരത്തിന്റെ ഒപ്പിനായി താൽപര്യപ്പെടുന്നുണ്ട് .അദ്ദേഹത്തിന്റെ സാങ്കേതിക കഴിവും ഹോൾഡ്-അപ്പ് കളിയും ഇടതു വിംഗിൽ കളിക്കാനുള്ള വൈദഗ്ധ്യവും സമ്പൂർണ്ണ ഫോർവേഡാക്കി മാറ്റുകയും ചെയ്തു.ഗാക്പോയുടെ പ്രൊഫൈൽ ശക്തികൾ നിറഞ്ഞതാണ്, അദ്ദേഹത്തിന്റെ ബലഹീനതകൾ കുറവാണ്. ടെൻ ഹാഗിന്റെ സാന്നിധ്യത്തിൽ ഓൾഡ് ട്രാഫോർഡിലേക്ക് മാറുന്നത് അദ്ദേഹത്തെ ലോകോത്തര താരമാക്കി മാറ്റും എന്ന കാര്യത്തിൽ സംശയമില്ല.