ഖത്തർ ലോകകപ്പിലെ മികച്ച പ്രകടനത്തോടെ ലോകത്തിന്റെ ശ്രദ്ധയിലേക്ക് വന്ന നിരവധി താരങ്ങളുണ്ട്. ഇവരിൽ പലരും ക്ലബ് തലത്തിൽ തന്നെ നല്ല രീതിയിൽ കളിക്കുന്ന താരങ്ങളാണെങ്കിലും ലോകകപ്പോടെയാണ് കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയത്. ലോകകപ്പിലെ ഏറ്റവും മികച്ച യുവ താരത്തിനുള്ള പുരസ്‌കാരം നേടിയ അർജന്റീനിയൻ മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ് ആണ് അവരിൽ മുന്നിൽ നിൽക്കുന്നത്.
ലോകകപ്പിലെ മികച്ച പ്രകടനത്തോടെ ബെൻഫിക്ക യുവ താരത്തെ സ്വന്തമാക്കാൻ മത്സരിക്കുകയാണ് യൂറോപ്യൻ വമ്പൻ ക്ലബ്ബുകൾ.എൻസോ ഫെർണാണ്ടസിനെ സ്വന്തമാക്കാനുള്ള വേട്ടയിൽ പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) ലിവർപൂളിനും റയൽ മാഡ്രിഡിനും ഒപ്പം ചേർന്നതായി റിപ്പോർട്ട്.1986 ന് ശേഷം തന്റെ രാജ്യം അവരുടെ ആദ്യ കിരീടം നേടുന്നതിൽ പ്രധാന പങ്കുവഹിച്ചതിനാൽ 21-കാരൻ അവിശ്വസനീയമായ ഫിഫ ലോകകപ്പ് ആസ്വദിച്ചു. ടൂർണമെന്റിലെ യുവതാരമായി ഫെർണാണ്ടസ് തിരഞ്ഞെടുക്കപ്പെട്ടു, ഫ്രാൻസിനെതിരായ ഇതിഹാസ ഫൈനലിന്റെ ഓരോ മിനിറ്റും കളിച്ചു.
ലോകകപ്പിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിൽ പകരക്കാരൻ ആയിരുന്നെങ്കിലും പിന്നീട് ടീമിലെ പ്രധാന താരമായി മാറാൻ എൻസോക്ക് കഴിഞ്ഞിരുന്നു.ഇക്കഴിഞ്ഞ സമ്മറിലാണ് എൻസോ ഫെർണാണ്ടസ് അർജന്റീന ക്ലബായ റിവർപ്ലേറ്റിൽ നിന്നും പോർച്ചുഗീസ് ക്ലബായ ബെൻഫിക്കയിലെക്ക് ചേക്കേറുന്നത്. ലീഗിലും ചാമ്പ്യൻസ് ലീഗിലും തകർപ്പൻ പ്രകടനം നടത്തുന്ന ബെൻഫിക്കയുടെ പ്രധാന താരമായി മാറാൻ എൻസോക്ക് കഴിഞ്ഞു. ഇതിന്റെ പിൻബലത്തിൽ ലോകകപ്പ് സ്‌ക്വാഡിൽ ഇടം നേടിയ എൻസോ ലിയാൻഡ്രോ പരഡെസിന്റെ സ്ഥാനമാണ് ഇപ്പോൾ കൈക്കലാക്കിയിരിക്കുന്നത്. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ വലിയ ഡിമാൻഡുള്ള താരങ്ങളിൽ ഒരാളായിരിക്കും എൻസോ എന്ന കാര്യത്തിൽ സംശയമുണ്ടാവില്ല.
ℹ️ @ojogo:
— LFC Transfer Room (@LFCTransferRoom) December 20, 2022
Enzo Fernandez has set Liverpool as his priority, because they have already reached an agreement with his agent!🇦🇷👀 pic.twitter.com/tRp3rkAp0Y
സൗത്ത് അമേരിക്കൻ മിഡ്ഫീൽഡറിൽ പിഎസ്ജി താൽപ്പര്യം പ്രകടിപ്പിച്ചതായി ആർഎംസി സ്പോർട്ട് അവകാശപ്പെട്ടു. ഫെർണാണ്ടസിന്റെ മൂല്യം ജനുവരിയിൽ പത്തിരട്ടി കൂടുമെന്നാണ് റിപോർട്ടുകൾ. താരത്തെ സ്വന്തമാക്കാൻ ഏറ്റവും മുൻ പന്തിയിൽ നിൽക്കുന്ന ക്ലബ് ഇംഗ്ലീഷ് വമ്പന്മാരായ ലിവര്പൂലാണ്.ദി മിററാണ് ലിവർപൂൾ എൻസോക്ക് വേണ്ടി ശ്രമം നടത്തുന്ന വിവരം ആദ്യമായി പുറത്തു വിട്ടത്. എപ്പോൾ അർജന്റീന ഔട്ട്ലെറ്റായ ലാ ക്യാപ്പിറ്റൽ സ്പോർട്ടിനെ അടിസ്ഥാനമാക്കി പറയുന്നത് രണ്ടു കക്ഷികളും പ്രീ കോൺട്രാക്റ്റിൽ ഒപ്പിട്ടുവെന്നാണ്. എൻസോ ഫെർണാണ്ടസിന്റെ റിലീസിങ് തുക ലിവർപൂൾ നൽകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
Enzo Fernandez • World Cup 2022
— Hugo ✞ (@HugoFilmz28) December 19, 2022
pic.twitter.com/yK3vyAWTzS
120 മില്യൺ യൂറോയാണ് എൻസോയുടെ റിലീസിംഗ് ക്ലോസ്.നേരത്തെ ബെല്ലിങ്ഹാമിനെയാണ് ലിവർപൂൾ നോട്ടമിട്ടതെങ്കിലും അതിൽ നിന്നും വ്യത്യസ്‌തമായി ഡീപ്പിലേക്ക് ഇറങ്ങി മികച്ച പാസുകളും ക്രിയേറ്റിവ് ആയ നീക്കങ്ങളും കൊണ്ടു കളിക്കുന്ന എൻസോയിൽ ലിവർപൂളിനെ ശ്രദ്ധ തിരിയുകയായിരുന്നു. ലിവർപൂൾ മിഡ്ഫീൽഡർമാരായ തിയാഗോ അൽകാന്റാര, ജോർദാൻ ഹെൻഡേഴ്സൺ, ജെയിംസ് മിൽനർ എന്നിവർ 30 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. അത്കൊണ്ട് തന്നെയാണ് യുവ മിഡ്ഫീൽഡറേ ലിവർപൂൾ നോട്ടമിട്ടത്.2027 വരെ ബെൻഫിക്കയിൽ ഫെർണാണ്ടസിന് കരാറുണ്ട്.