നിലവിൽ മികച്ച പ്രകടനമാണ് ഇന്റർ മിലാന്റെ അർജന്റൈൻ സൂപ്പർ താരമായ ലൗറ്റാറോ മാർട്ടിനസ് പുറത്തെടുക്കുന്നത്. ഇന്ന് നടന്ന മത്സരത്തിലും ഇന്ററിന് വേണ്ടി ഗോൾ നേടാൻ മാർട്ടിനസിന് സാധിച്ചിരുന്നു.ഈ സിരി എയിൽ നാല് ഗോളുകളും ഒരു അസിസ്റ്റും ഇതോടെ പൂർത്തിയാക്കാൻ ഈ താരത്തിന് സാധിച്ചിട്ടുണ്ട്.
മാത്രമല്ല അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടിയും മികച്ച പ്രകടനമാണ് ലൗറ്ററോ കാഴ്ച്ചവെക്കാറുള്ളത്.സ്‌കലോനി പരിശീലകനായതിനു ശേഷം ഏറ്റവും കൂടുതൽ വികാസം പ്രാപിച്ച താരങ്ങളിൽ ഒരാളാണ് ലൗറ്റാറോ മാർട്ടിനസ്. മാത്രമല്ല സ്‌കലോനിക്ക് കീഴിൽ അർജന്റീനയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ ഒരാളും ഇദ്ദേഹം തന്നെയാണ്.
താരത്തിന്റെ സ്ഥിരതയാർന്ന പ്രകടനം കാരണം ഇപ്പോൾ യൂറോപ്പിലെ രണ്ട് ഭീമൻ ക്ലബ്ബുകൾ താരത്തിന് വേണ്ടി ഇന്റർ മിലാനെ സമീപിച്ചിട്ടുണ്ട്. ലയണൽ മെസ്സിയുടെ പിഎസ്ജി,ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവരാണ് ലൗറ്ററോക്ക് വേണ്ടി മുന്നോട്ടു വന്നിട്ടുള്ളത്.ഒരു ഇറ്റാലിയൻ മാധ്യമമാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.
എന്നാൽ നിലവിൽ ലൗറ്ററോ ഇന്റർ വിടാൻ ഉദ്ദേശിക്കുന്നില്ല. ഇപ്പോൾ ട്രാൻസ്ഫറിനെ കുറിച്ച് ചിന്തിക്കാതെ മത്സരങ്ങളിൽ മാത്രമാണ് താരം ശ്രദ്ധ നൽകുന്നത്. കൂടാതെ ഖത്തർ വേൾഡ് കപ്പിലും ശ്രദ്ധ നൽകാനുണ്ട്. ഒരുപക്ഷേ ഈ സീസണിന് ശേഷം ഇതൊക്കെ താരം പരിഗണിച്ചേക്കാം.
Report: Manchester United, PSG Taking Early Steps to Land Inter Milan Goal Scorer https://t.co/pBohl7JNsC
— PSG Talk (@PSGTalk) October 15, 2022
എംബപ്പേ പിഎസ്ജിയിൽ തന്നെ ഉണ്ടാവുമോ എന്നുള്ള കാര്യത്തിൽ ഇപ്പോഴും ഒരുറപ്പുമില്ല.അത്കൊണ്ടാണ് പിഎസ്ജിക്ക് ലൗറ്ററോയെ ആവശ്യമുള്ളത്.മാത്രമല്ല യുണൈറ്റഡിന് ഇപ്പോഴും ഒരു മികച്ച സ്ട്രൈക്കറേ ആവശ്യമുണ്ട്. അവിടേക്കാണ് യുണൈറ്റഡ് ഈ അർജന്റീനക്കാരനെ പരിഗണിക്കുന്നത്. പക്ഷേ നിലവിൽ ഒന്നിനും താരം തയ്യാറല്ല.
കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ അർജന്റീനക്ക് വേണ്ടി ഗോളടിക്കാൻ മാർട്ടിനസിന് സാധിച്ചിരുന്നു. വരുന്ന ഖത്തർ വേൾഡ് കപ്പിലും അർജന്റീന വലിയ പ്രതീക്ഷകൾ സമ്മാനിക്കുന്ന താരമാണ് ഇദ്ദേഹം.