ബ്രസീലിന് ഇത് നല്ല കാലമല്ല, തൊടുന്നതെല്ലാം പിഴച്ചു പോകുന്ന സമയം. ഖത്തർ ലോകകപ്പിനുശേഷം ആരാധകർക്കും രാജ്യത്തിനും സന്തോഷം നൽകുന്ന ഒരു പ്രകടനമുണ്ടായിട്ടില്ല, അതിൽനിന്നും മോചനം വേണം ബ്രസീൽ വൻ മാറ്റങ്ങളോടെ അർജന്റീനക്കെതിരെ കളിക്കാനിറങ്ങുകയാണ്.
തുടർച്ചയായി മൂന്നു മത്സരങ്ങൾ ജയിച്ചിട്ടില്ല എന്നത് മാത്രമല്ല രണ്ട് മത്സരങ്ങളിലും തോൽവിയായിരുന്നു ഫലം. ഉറുഗ്വെ,കൊളംബിയ എന്നിവർക്കെതിരെയായിരുന്നു ബ്രസീലിന്റെ തോൽവി. ഇനിയൊരു തോൽവി വഴങ്ങിയാൽ ബ്രസീല് പോലെ ഒരു ടീമിന് അത് താങ്ങാവുന്നതിലും അപ്പുറമായിരിക്കും.
എന്നാൽ നിലവിലെ ലോക ചാമ്പ്യന്മാരും തകർപ്പൻ ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന അർജന്റീനയെ സ്വന്തം നാട്ടിൽ തോൽപ്പിക്കാൻ കഴിഞ്ഞാൽ ബ്രസീലിന് നൽകുന്ന ഊർജ്ജം ചില്ലറയൊന്നുമാവില്ല, അതിനുവേണ്ടിയുള്ള ഒരുക്കത്തിലാണ് ബ്രസീലിയൻ പരിശീലകൻ ഫെർനാണ്ടോ ഡിനിസ്.
🚨 Gabriel Jesus in Brazil full training ahead of Argentina clash 🤙🏾 🇧🇷 pic.twitter.com/LdC6SDgUFa
— Le African Gooner (@leafricangooner) November 20, 2023
കൊളംബിയക്കെതിരെ കഴിഞ്ഞ മത്സരത്തിൽ കളിച്ചവരിൽ രണ്ടു മാറ്റങ്ങളാണ് അർജന്റീനക്കെതിരെ കളിക്കുമ്പോൾ ബ്രസീലിയൻ പരിശീലകൻ ഉദ്ദേശിക്കുന്നത്, പരിക്കുപറ്റി പുറത്തുപോയ വിനീഷ്യസ് ജൂനിയറിനു പകരം ആഴ്സനൽ താരമായ ഗബ്രിയേൽ ജീസൂസിന് ടീമിൽ ഉൾപ്പെടുത്തും. മോശം ഫോമിൽ കളിക്കുന്ന പ്രതിരോധത്തിലും ഒരു മാറ്റം ഉണ്ടാവുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.വിങ് ബാക്ക് പൊസിഷനിൽ കളിക്കുന്ന റെനാൻ ലോദി വളരെ മോശം പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തെ മാറ്റി കാർലോസ് അഗുസ്റ്റോയെ അർജന്റീനക്കെതിരെ കളിപ്പിക്കും.
🚨Globo:
— Brasil Football 🇧🇷 (@BrasilEdition) November 18, 2023
The expected Brazil XI to face Argentina. pic.twitter.com/W0zBsDozmY
ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സമയം ആറുമണിക്ക് മറക്കാനയിലാണ് സൂപ്പർ ക്ലാസിക് മത്സരം അരങ്ങേറുക. ഇന്ത്യൻ ടെലിവിഷനുകളിൽ സംപ്രേഷണം ലഭ്യമാവില്ല. ഓൺലൈൻ പോർട്ടുകളിൽ ലൈവ് ലഭ്യമായിരിക്കും. ഗോൾമലയാളം ടെലഗ്രാം/വാട്ട്സ്ആപ്പ് ചാനലുകളിൽ ലൈവ് ലിങ്കുകൾ ലഭ്യമാണ്.