അവസാന രണ്ട് പേരുടെ കാര്യത്തിലും തീരുമാനമെടുത്തു, അർജന്റീനയുടെ സ്‌ക്വാഡ് റെഡി |Qatar 2022
ഖത്തർ വേൾഡ് കപ്പിലേക്കുള്ള ദൂരം ചുരുങ്ങി കൊണ്ടിരിക്കെ ഒട്ടുമിക്ക ടീമുകളും തങ്ങളുടെ സ്‌ക്വാഡുകൾ ഒഫീഷ്യൽ ആയിക്കൊണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ അർജന്റീനയുടെ സ്‌ക്വാഡ് ഒരല്പം വൈകിയാണ് വരുന്നത്.പ്രധാനപ്പെട്ട താരങ്ങളുടെ പരിക്കുകൾ തന്നെയാണ് സ്‌ക്വാഡ് പ്രഖ്യാപനം വൈകിപ്പിക്കുന്നത്.
എന്നാൽ സ്‌ക്വാഡിന്റെ കാര്യത്തിൽ നേരത്തെ തന്നെ സ്‌കലോനി തീരുമാനങ്ങൾ എടുത്തുകഴിഞ്ഞിരുന്നു. ഇതുവരെ 28 അംഗ സ്‌ക്വാഡ് ആയിരുന്നു സ്‌കലോനിയുടെ കൈവശം ഉണ്ടായിരുന്നത്. പരിക്കു മൂലം സൂപ്പർതാരം ലോ സെൽസോ ആ സ്‌ക്വാഡിൽ നിന്നും പുറത്തായതോടുകൂടി 27 ആയി ചുരുങ്ങുകയായിരുന്നു.
പിന്നീട് സ്കലോനിക്ക് കൺഫ്യൂഷൻ ഉണ്ടായിരുന്നത് ഒരു ഡിഫൻഡറെ ഉൾപ്പെടുത്തണോ അതോ സ്ട്രൈക്കറെ ഉൾപ്പെടുത്തണോ എന്നുള്ള കാര്യത്തിലായിരുന്നു. ആ വിഷയത്തിൽ ഇപ്പോൾ പരിശീലകൻ തീരുമാനമെടുത്തു കഴിഞ്ഞു എന്നാണ് അർജന്റൈൻ ജേണലിസ്റ്റായ ഗാസ്റ്റൻ എഡുൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഡിഫന്ററായ യുവാൻ ഫോയ്ത്തിനെ കൊണ്ടുപോകാൻ തന്നെയാണ് ഇപ്പോൾ സ്കലോനി തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ മുന്നേറ്റ നിരയിലെ എയ്ഞ്ചൽ കൊറേയ വേൾഡ് കപ്പിന് ഉണ്ടാവില്ല.അദ്ദേഹത്തിന് പുറത്തിരിക്കേണ്ടിവരും.ഇനി യുവാൻ ഫോയ്ത്തിന് എന്തെങ്കിലും സംഭവിച്ചാൽ പകരക്കാരനായി കൊണ്ട് ഫകുണ്ടോ മെഡിനയാണ് സ്‌ക്വാഡിൽ എത്തുക. അതേസമയം പൗലോ ഡിബാലക്ക് എന്തെങ്കിലും സംഭവിച്ചാൽ എയ്ഞ്ചൽ കൊറേയയും ഇടം കണ്ടെത്തും.അർജന്റീനയുടെ 26 അംഗ ഫൈനൽ സ്‌ക്വാഡ് ഇങ്ങനെയായിരിക്കും.
Paulo Dybala, Juan Foyth could be at 2022 World Cup for Argentina. https://t.co/TUUynfgD6X
— Roy Nemer (@RoyNemer) November 10, 2022
എമിലിയാനോ ഡിബു മാർട്ടിനെസ്, ജെറോണിമോ റുല്ലി, ഫ്രാങ്കോ അർമാനി, നഹുവൽ മൊലിന, ഗോൺസാലോ മോണ്ടിയേൽ, ക്രിസ്ത്യൻ റോമെറോ. ജർമ്മൻ പെസെല്ല
നിക്കോളാസ് ഒട്ടമെൻഡി, ലിസാൻഡ്രോ മാർട്ടിനെസ്, മാർക്കോസ് അക്യൂന, നിക്കോളാസ് ടാഗ്ലിയാഫിക്കോജോൺ ഫോയ്ത്ത്, റോഡറിക് ഡി പോൾ, ലിയാൻഡ്രോ പെരേഡസ്, അലക്സിസ് മാക് അലിസ്റ്റർ,ഗൈഡോ റോഡ്രിഗസ്, അലക്സാണ്ടർ പാപ്പു ഗോമസ്, എൻസോ ഫെർണാണ്ടസ്,എക്‌സിക്വൽ പലാസിയോസ്, ലയണൽ മെസ്സി, ലൗട്ടാരോ മാർട്ടിനെസ്, ഏഞ്ചൽ ഡി മരിയ,ജൂലിയൻ അൽവാരസ്, പൗലോ ഡിബാല, നിക്കോളാസ് ഗോൺസാലസ്, ജോക്വിൻ കൊറിയ