സർവ്വം മെസ്സി മയം,യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിലെ ഒന്നാമൻ!

ലയണൽ മെസ്സി ഈ സീസണിൽ മാസ്മരിക ഫോമിലാണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. ക്ലബ്ബിന് വേണ്ടി ആകെ 12 ഗോളുകളും 13 അസിസ്റ്റുകളും മെസ്സി നേടി കഴിഞ്ഞു.ഇതിനുപുറമേ അർജന്റീനക്ക് വേണ്ടി നാല് ഗോളുകളും മെസ്സി നേടിയിട്ടുണ്ട്. അതായത് ഈ സീസണിൽ 29 ഗോളുകളിൽ മെസ്സി തന്റെ പങ്കാളിത്തം അറിയിച്ചു കഴിഞ്ഞു എന്നുള്ളത്.

യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിലെ പല കണക്കുകളും ഒന്നാം സ്ഥാനം അലങ്കരിക്കുന്നത് ലയണൽ മെസ്സിയാണ്.സർവ്വം മെസ്സി മയം എന്ന് വേണമെങ്കിൽ പറയാം. 35ആം വയസ്സിലും മെസ്സി പല യുവ താരങ്ങളെക്കാളും ഏറെ മുന്നിലാണ് ഉള്ളത്.

ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബ്യൂഷൻ നടത്തിയ താരം മെസ്സി തന്നെയാണ്.29 ഗോളുകളിലാണ് മെസ്സി തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ളത്. ഈ സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരവും ലിയോ മെസ്സി തന്നെയാണ്. 13 അസിസ്റ്റുകളാണ് മെസ്സി കരസ്ഥമാക്കിയിട്ടുള്ളത്.

ബോക്സിന് പുറത്തുനിന്നും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും ലയണൽ മെസ്സി തന്നെ.ഈ സീസണിൽ മെസ്സി നേടിയ ഏഴു ഗോളുകൾ ബോക്സിന് പുറത്തുനിന്നാണ് താരം നേടിയിട്ടുള്ളത്. ഏറ്റവും കൂടുതൽ ഡ്രിബിളുകൾ പൂർത്തിയാക്കിയ താരവും മെസ്സി തന്നെയാണ്. 56 ഡ്രിബിളുകളാണ് മെസ്സി വിജയകരമായി പൂർത്തിയാക്കിയിട്ടുള്ളത്.

ഏറ്റവും കൂടുതൽ ത്രൂ ബോളുകൾ നൽകിയിട്ടുള്ളതും മെസ്സി തന്നെ. 20 ത്രൂ ബോളുകളാണ് മെസ്സി നൽകിയിട്ടുള്ളത്. ഏറ്റവും കൂടുതൽ ബിഗ് ചാൻസുകൾ ഉണ്ടാക്കിയെടുത്ത താരവും മെസ്സി തന്നെയാണ്.19 വലിയ അവസരങ്ങളാണ് മെസ്സി സൃഷ്ടിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ ഗോളുകൾ ഹാലന്റും ഏറ്റവും കൂടുതൽ കീപാസുകൾ നെയ്മറുമാണ്.ബാക്കി എല്ലാ കാര്യങ്ങളിലും മെസ്സിയാണ് ഒന്നാം സ്ഥാനത്ത്.

ചുരുക്കത്തിൽ മെസ്സിയുടെ സംഹാരതാണ്ഡവമാണ്. എല്ലാ മേഖലയും ലയണൽ മെസ്സി കൈയടക്കി വെച്ചിരിക്കുന്നു.ഇനിയും കൂടുതൽ മികവാർന്ന പ്രകടനം മെസ്സിയിൽ നിന്നും ഈ സീസണിൽ നമുക്ക് പ്രതീക്ഷിക്കാം.

Rate this post
Lionel Messi