മാഞ്ചസ്റ്റർ സിറ്റി സൂപ്പർ സ്‌ട്രൈക്കർ ഏർലിങ് ഹാലണ്ടിന്റെ ഗോൾ സ്കോർ ചെയ്യാനുള്ള കഴിവിനെക്കുറിച്ച് ബൊറൂസിയ ഡോർട്ട്മുണ്ടിനേക്കാൾ നന്നായി അറിയാവുന്ന മറ്റൊരു ടീമും ഉണ്ടാവില്ല. ഏത് കടുത്ത പ്രതിരോധവും തകർക്കാനുള്ള ശക്തി നോർവീജിയൻ സ്‌ട്രൈക്കർക്കുണ്ട്.ഇന്ന് ചാമ്പ്യൻസ് ലീഗിൽ ഡോർട്ട്മുണ്ട് ഇത്തിഹാദിലേക്ക് വണ്ടി കയറുമ്പോൾ ഏറ്റവും ഭയപ്പെടുന്നത് മുൻ താരത്തിന്റെ ബൂട്ടുകൾ തന്നെയാണ്.
ജർമ്മനിയിൽ രണ്ടര വർഷത്തിനിടെ ഡോർട്ട്മുണ്ടിനായി 89 മത്സരങ്ങളിൽ നിന്ന് 86 ഗോളുകൾ നേടിയ ഹാലൻഡ് ലോകത്തെ ഏറ്റവും ഭയക്കുന്ന സ്‌ട്രൈക്കർമാരിൽ ഒരാളായി വളർന്നു.തന്റെ സിറ്റി കരിയറിലെ എട്ട് മത്സരങ്ങളിൽ നിന്നും നോർവേ സ്ട്രൈക്കർ ഇതിനകം ഇംഗ്ലീഷ് ചാമ്പ്യന്മാർക്കായി 12 തവണ സ്കോർ ചെയ്തിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിലെ ആദ്യ റൌണ്ട് മത്സരത്തിൽ സെവിയ്യക്കെതിരെയുള്ള 4 -0 ത്തിന്റെ വിജയത്തിൽ ഹാലാൻഡ് രണ്ടു തവണ സ്കോർ ചെയ്തിരുന്നു.
യൂറോപ്പിലെ മികച്ച പ്രതിഭകൾക്ക് അവരുടെ കരിയറിന്റെ ആദ്യ വർഷങ്ങളിൽ വികസിപ്പിക്കാനുള്ള മികച്ച പ്രജനന കേന്ദ്രം ഡോർട്ട്മുണ്ട് നൽകിയേക്കാം, പക്ഷേ അവർക്ക് ഭൂഖണ്ഡത്തിലെ ഏറ്റവും സമ്പന്നമായ ക്ലബ്ബുകളുമായി സാമ്പത്തികമായി മത്സരിക്കാനോ ദീർഘകാലാടിസ്ഥാനത്തിൽ ലോകത്തിലെ മികച്ച കളിക്കാരെ നിലനിർത്താനോ സാധിക്കാറില്ല.ജാഡൻ സാഞ്ചോ, ക്രിസ്റ്റ്യൻ പുലിസിക്, ഔസ്മാൻ ഡെംബെലെ, പിയറി-എമെറിക് ഔബമെയാങ്, റോബർട്ട് ലെവൻഡോവ്‌സ്‌കി, മരിയോ ഗൊയ്റ്റ്‌സെ എന്നിവരുടെ ചുവടുപിടിച്ചാണ് ഹാലൻഡ് ജർമ്മനിയിൽ മുദ്ര പതിപ്പിച്ചതിന് ശേഷം സിറ്റിയിലേക്ക് ചുവടു മാറിയത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും സ്ഥാപിച്ച റെക്കോർഡുകൾ തലമുറകളോളം കേടുകൂടാതെയിരിക്കുമെന്ന് പലരും വിശ്വസിച്ചിരുന്നെങ്കിലും അതിൽ ഓരോന്നും 22 കാരൻ തിരുത്തി എഴുതുന്നത് കാണാൻ സാധിച്ചു. സെവിയ്യയ്‌ക്കെതിരെ നേടിയ ഇരട്ട ഗോളുകൾ ചാമ്പ്യൻസ് ലീഗിൽ 20 കളികളിൽ നിന്ന് 25 ഗോളുകളായി.അവരുടെ കരിയറിന്റെ അതേ ഘട്ടത്തിൽ 140 ഗോളുകളുമായി മത്സരത്തിലെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററായ റൊണാൾഡോ ഇതുവരെ സ്‌കോർ ചെയ്‌തിട്ടില്ല, അതേസമയം യൂറോപ്പിലെ എലൈറ്റ് ക്ലബ്ബ് മത്സരത്തിൽ മെസ്സി തന്റെ ആദ്യ 20 മത്സരങ്ങളിൽ എട്ട് തവണ സ്‌കോർ ചെയ്തു.
Erling Haaland 22/23 so far – MVP
— Chris (@FutbolDeAmour) September 12, 2022
(@ErlingHaaland)
pic.twitter.com/xEntTaW2uy
“എനിക്ക് ചാമ്പ്യൻസ് ലീഗ് ഇഷ്ടമാണ്.ഇത് എനിക്ക് ഒരു വലിയ സ്വപ്നമാണ്, മത്സരത്തിന്റെ ഗാനം തന്റെ ഫോണിലെ റിംഗ്‌ടോണാണെന്നും എല്ലാ ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ ഞാൻ ഈ പാട്ട് കേൾക്കും, ഇത് എന്റെ പ്രിയപ്പെട്ട മത്സരമാണ്” ഹാലാൻഡ് പറഞ്ഞു.ക്ലബിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററായ സെർജിയോ അഗ്യൂറോയുടെ പിൻഗാമിയായി അദ്ദേഹത്തെ സൈൻ ചെയ്യാൻ സിറ്റി തീവ്രമായി ആഗ്രഹിച്ചത് ചാമ്പ്യൻസ് ലീഗിലെ ഹാലൻഡിന്റെ പ്രകടനം കണ്ടു കൊണ്ട് തന്നെയാണ്.ഗാർഡിയോളയുടെ കീഴിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സിറ്റി നാല് പ്രീമിയർ ലീഗ് കിരീടങ്ങളും കഴിഞ്ഞ ദശകത്തിൽ ആകെ ആറ് കിരീടങ്ങളും നേടിയിട്ടുണ്ട്. എന്നാൽ ചാമ്പ്യൻസ് ലീഗ് ഇപ്പോഴും ഒരു സ്വപ്നമായി തന്നെ അവശേഷിക്കുകയാണ്.കഴിഞ്ഞ രണ്ട് സീസണുകളിലും അവർ കിരീടത്തിലേക്ക് അടുത്തെങ്കിലും അത് യാഥാർഥ്യമാക്കാനായില്ല.
ഗാർഡിയോളയുടെ കീഴിൽ സിറ്റിയുടെ വിജയത്തിന്റെ സവിശേഷതയായ കൂട്ടായ പ്രയത്‌നത്തെ ഒരു സൂപ്പർസ്റ്റാറിന്റെ റിക്രൂട്ട്‌മെന്റ് അസ്ഥിരപ്പെടുത്തുമെന്ന സംശയം ആഴ്‌ചകൾക്കുള്ളിൽ കാറ്റിൽ പറത്തിയാണ് ഹാലാൻഡ് എത്തുന്നത്. ഇംഗ്ലീഷ് ഫുട്ബോളിലെ ഗോൾ സ്‌കോറിംഗ് റെക്കോഡുകളെല്ലാം തകർക്കാൻ കച്ചകെട്ടിയാണ് സ്‌ട്രൈക്കർ എത്തിയിരിക്കുന്നത്. ശാരീരികമായുള്ള മികവും വേഗതയും ക്ലിനിക്കൽ ഫിനിഷിങ്ങും ഒത്തു ചേർന്ന താരത്തിൽ നമുക്ക് ഒരു പെർഫെക്റ്റ് സ്‌ട്രൈക്കറെ കാണാൻ സാധിക്കും.