അവസാന 35 ആം വയസ്സിൽ അഞ്ചാം വേൾഡ് കപ്പിൽ ലയണൽ മെസ്സിയെന്ന അർജന്റീന ഇതിഹാസം തന്റെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ്. ഫ്രാൻസിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടക്കി കിരീടം നേടിയതിന് പിന്നാലെ തന്റെ വിരമിക്കലിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് സൂപ്പര്‍ താരം ലയണല്‍ മെസ്സി.
ലോകജേതാക്കളായ ജേഴ്‌സിയില്‍ തുടരണമെന്നും അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നില്ലെന്നും മെസ്സി മാധ്യമങ്ങളോട് പറഞ്ഞു. ഫ്രാന്‍സിനെതിരായ ഫൈനല്‍ മത്സരത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു.താൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കില്ലെന്നും തനിക്ക് ലോക ചാമ്പ്യൻ ആയിക്കൊണ്ട് കളി തുടരണമെന്നും മെസ്സി ഇന്ന് മത്സര ശേഷം മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ ഇത് തന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് മെസ്സി അഭിപ്രായപ്പെട്ടിരുന്നു.
ലോകകപ്പ് ഫൈനലിൽ മെസ്സി രണ്ട് ഗോളുകൾ നേടുകയും പെനാൽറ്റിയിൽ അർജന്റീനയുടെ ആദ്യ ഷോട്ട് ഗോളാക്കി മാറ്റുകയും ചെയ്തിരുന്നു. ലോകകപ്പിലെ ഗോൾഡൻ ബോൾ നേടുകയും ചെയ്തു.ലോകകപ്പിൽ രണ്ടു തവണ ഗോൾഡൻ ബോള് നേടുന്ന ആദ്യ താരം കൂടിയാണ് മെസ്സി. 2014 ലെ ബ്രസീൽ വേൾഡ് കപ്പിലെ ഗോൾഡൻ ബോള് മെസ്സി സ്വന്തമാക്കിയിരുന്നു.”ഇതുമായി എന്റെ കരിയർ അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു, എനിക നഷ്ടപെട്ട ഒന്നായിരുന്നു വേൾഡ് കപ്പ് അതിപ്പോൾ ഞാൻ സ്വന്തമാക്കിയിരിക്കുകയാണ്. അതിനാൽ എനിക്ക് കൂടുതലായി ഒന്നും ആവശ്യപ്പെടാൻ സാധിക്കില്ല.എനിക്ക് കോപ്പ അമേരിക്കയും ഞാൻ കഠിനമായി പൊരുതിയ ലോകകപ്പും നേടാൻ കഴിഞ്ഞു. എന്റെ കരിയറിന്റെ അവസാനത്തിൽ എനിക്കത് ലഭിച്ചു. പക്ഷെ എനിക്ക് ഫുട്ബോൾ ഇഷ്ടമാണ്, ലോക ചാമ്പ്യൻ എന്ന നിലയിൽ കുറച്ച് കളികൾ കൂടി തുടരാൻ ഞാൻ ആഗ്രഹിക്കുന്നു” മെസ്സി പറഞ്ഞു.
Lionel Messi – 2022 World Cup
— ّ (@LSVids) December 18, 2022
Football Completed. pic.twitter.com/aRmBXcQIjP
ഇതിൽ കൂടുതൽ ദൈവത്തോട് ഒന്നും ചോദിക്കാൻ ആകില്ല എല്ലാം എനിക്ക് നൽകി കഴിഞ്ഞു ഈ ലോകകപ്പ് തന്റെ ചാൻസ് ആണെന്ന് തനിക്ക് അറിയാമായിരുന്നു ചെറുപ്പം മുതൽ തന്റെ സ്വപ്നമായിരുന്നു ഈ ലോകകപ്പ് എന്നും മെസ്സി പറഞ്ഞു.ഖത്തറിൽ, മെസ്സി 7 ഗോളുകൾ നേടുകയും 4 അസിസ്റ്റുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.2016ൽ അർജന്റീനയുടെ കോപ്പ അമേരിക്ക ഫൈനലിൽ ചിലിയോട് തോറ്റതിന് ശേഷം മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചിരുന്നു. എന്നാൽ തീരുമാനം തിരുത്തി ഒരിക്കൽ കൂടി അർജന്റീന ദേശീയ ടീമിലേക്ക് മടങ്ങാനുള്ള ധൈര്യം അദ്ദേഹം കണ്ടെത്തി.
Lionel Messi really took the 'no international trophies' comments personally 🍵 pic.twitter.com/uD0bcYocCg
— ESPN FC (@ESPNFC) December 18, 2022
മെസ്സിയുടെ 2018 ലോകകപ്പ് കാമ്പെയ്‌ൻ റൗണ്ട് ഓഫ് 16-ൽ അവസാനിച്ചുവെങ്കിലും 2021-ൽ അർജന്റീനയെ കോപ്പ അമേരിക്ക കിരീടത്തിലേക്ക് നയിച്ചപ്പോൾ അദ്ദേഹത്തിന്റെ സ്ഥിരോത്സാഹത്തിന് ഫലമുണ്ടായി.ഉദ്ഘാടന മത്സരത്തിൽ സൗദി അറേബ്യയോട് അർജന്റീന ഞെട്ടിച്ചതോടെ ഖത്തറിലെ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് തുടക്കത്തിലേ തിരിച്ചടിയായി. എന്നിരുന്നാലും, മെസ്സിയും അർജന്റീനയും ശക്തമായി തിരിച്ചുവരികയും കിരീടം നെടുംക ചെയ്തു അർജന്റീനയിലേക്ക് മടങ്ങാനും ആഘോഷങ്ങളുടെ ഭാഗമാകാനും തനിക്ക് ആഗ്രഹമുണ്ടെന്ന് മെസ്സി പറഞ്ഞു.
LIONEL MESSI HAS COMPLETED FOOTBALL 🐐 pic.twitter.com/IvDeNtckee
— B/R Football (@brfootball) December 18, 2022
ലോകകപ്പ് ഫൈനൽ വിജയത്തിന് ശേഷം ലുസൈൽ സ്റ്റേഡിയത്തിൽ കുറഞ്ഞത് 40,000 ആൽബിസെലെസ്റ്റെ ആരാധകർ സൃഷ്ടിച്ച അതിശയകരമായ അന്തരീക്ഷത്തിൽ മെസ്സി മതിമറന്നു പോയി.ഗോൾഡൻ ബോൾ വാങ്ങാൻ പോയപ്പോൾ മെസ്സി ലോകകപ്പ് ട്രോഫിയിൽ ചുംബിച്ചു. 10 മിനിറ്റിനുശേഷം ട്രോഫി ഉയർത്തി ടീമംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം വിജയം ആഘോഷിച്ചപ്പോൾ മെസ്സി ട്രോഫി സ്വന്തമാക്കി .