വേൾഡ് കപ്പിലെ മിന്നുന്ന പ്രകടനം മാക് അലിസ്റ്ററിനെ സ്വന്തമാക്കാൻ വമ്പന്മാർ രംഗത്ത് |Alexis Mac Allister

2022 ൽ ഖത്തറിൽ ലോകകപ്പ് നേടിയ അർജന്റീനയുടെ മികച്ച കളിക്കാരിൽ ഒരാളാണ് അലക്സിസ് മാക് അലിസ്റ്റർ.അർജന്റീനയുടെ ലോകകപ്പ് ടീമിൽ ബ്രൈറ്റൺ ആൻഡ് ഹോവ് ആൽബിയോൺ മിഡ്ഫീൽഡറെ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും ആദ്യ ഇലവനിൽ സ്ഥാനം ലഭിക്കുമെന്ന് ആരും കരുതിയിരുന്നില്ല.എന്നാൽ കിട്ടിയ അവസരം മികച്ച രീതിയിൽ ഉപയോഗിച്ച താരം അർജന്റീനയുടെ കിരീട നേട്ടത്തിൽ നിർണായകമാവുകയും ചെയ്തു.

ഇതോടെ താരത്തിനെ സ്വന്തമാക്കാൻ വമ്പൻ ടീമുകൾ ശ്രമം തുടങ്ങിയിരിക്കുകയാണ്.മധ്യനിരക്കാരന് വേണ്ടി ചെൽസി, ആഴ്സനൽ, അത്ലറ്റിക്കോ മാഡ്രിഡ് എന്നിവർ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.ഇതിന് പുറമേ ഏറ്റവും പുതിയതായി കൊണ്ട് ഇറ്റാലിയൻ ക്ലബ്ബായ യുവന്റസും മുന്നോട്ടുവന്നു കഴിഞ്ഞു. എന്നാൽ ബ്രൈടൺ അവരുടെ മികച്ച താരത്തെ മിഡ്-സീസണിൽ വിളിക്കുമോ എന്ന് കണ്ടറിഞ്ഞു കാണണം.ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയെങ്കിലും റോഡ്രിഗോ ഡി പോളിനെ വിൽക്കാനുള്ള പദ്ധതിയിലാണ് അത്ലറ്റികോ മാഡ്രിഡ്.

താരത്തിനു പകരം മാക് അലിസ്റ്ററെ ടീമിലെത്തിക്കാനും അവർ പദ്ധതിയിടുന്നുവെന്ന് സ്പാനിഷ് മാധ്യമം റിപ്പോർട്ടു ചെയ്യുന്നു. ഇരുപത്തിയെട്ടു വയസായ ഡി പോളിന് ലോകകപ്പിനു ശേഷം മൂല്യം ഉയർന്നിട്ടുണ്ടാകും എന്നു തീർച്ചയാണ്. ഇതാണു താരത്തെ വിൽക്കാൻ അത്ലറ്റികോ മാഡ്രിഡിനെ പ്രേരിപ്പിക്കുന്ന പ്രധാനപ്പെട്ട ഘടകം.വേൾഡ് കപ്പിൽ സൗദി അറേബ്യയ്‌ക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ മാക് അലിസ്റ്റർ കളിച്ചില്ല.സൗദി അറേബ്യയ്‌ക്കെതിരായ അപ്രതീക്ഷിത തോൽവിക്ക് ശേഷം, മെക്‌സിക്കോയെ നേരിടാൻ സ്‌കലോനി അർജന്റീന ടീമിൽ വലിയ മാറ്റങ്ങൾ വരുത്തി.

പപ്പു ഗോമസിന് പകരം മാക് അലിസ്റ്ററിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി.ഫലം അർജന്റീനയ്ക്ക് അനുകൂലമായതോടെ പോളണ്ടിനെതിരായ മൂന്നാം ഗ്രൂപ്പ് ഘട്ട മത്സരത്തിൽ കളിക്കാൻ മാക് അലിസ്റ്ററിന് അവസരം ലഭിച്ചു. മത്സരത്തിൽ അർജന്റീനയ്‌ക്കായി സ്‌കോർ ചെയ്‌തതിന് ശേഷം, തുടർന്നുള്ള മത്സരങ്ങളിൽ മാക് അലിസ്റ്റർ അർജന്റീനയുടെ ആദ്യ ഇലവനിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. അർജന്റീനോസ് ജൂനിയേഴ്സിനായി കളിച്ചു തുടങ്ങിയ അലക്സിസ് മാക് അലിസ്റ്റർ 2019ൽ പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിൽ ചേർന്നു. ബ്രൈറ്റണായി 86 മത്സരങ്ങൾ കളിച്ച അലക്സിസ് മാക് അലിസ്റ്റർ 13 ഗോളുകളും നേടിയിട്ടുണ്ട്.

Rate this post