ഫ്രാൻസിന്റെ സെമി ഫൈനൽ വരെയുള്ള കുതിപ്പിന് പിന്നിലെ ഗ്രീസ്മാൻ എഫക്റ്റ് |Qatar 2022 |Antoine Griezmann

ഫ്രാൻസുമായുള്ള ലോകകപ്പ് ക്വാർട്ടർഫൈനലിൽ ഇംഗ്ലണ്ട് അഭിമുഖീകരിച്ച പ്രധാന ചോദ്യങ്ങളിലൊന്ന് കൈലിയൻ എംബാപ്പെയെ എങ്ങനെ പിടിച്ചു കെട്ടാം എന്നതായിരുന്നു. പിഎസ്ജി സൂപ്പർ താരത്തെ ഗോളടിക്കാതെ അവർ തടഞ്ഞു നിർത്തിയെങ്കിലും ആ അവസരം മുതലെടുത്ത അന്റോയിൻ ഗ്രീസ്മാൻ ഫ്രാൻസിനെ വിജയത്തിലേക്ക് നയിച്ചു.

അതോടെ 28 അസിസ്റ്റുമായി തന്റെ രാജ്യത്തിന്റെ എക്കാലത്തെയും മികച്ച അസിസ്റ്റ് പ്രൊവൈഡറായി. അൽ ബെയ്റ്റ് സ്റ്റേഡിയത്തിൽ ഔറേലിയൻ ചൗമേനിയെയും എസി മിലാൻ ടാർഗെറ്റ് മാനെയും കൂട്ടുപിടിച്ച് ഇന്ന് മൊറോക്കോയ്‌ക്കെതിരായ സെമിഫൈനലിൽ ലെസ് ബ്ലൂസിനെ ഒറ്റയ്ക്ക് എത്തിച്ചത് ഗ്രീസ്മാൻ ആയിരുന്നു. ഗ്രീസ്‌മാന്റെ കൂടുതൽ പൂർണ്ണമായ പതിപ്പായിരുന്നു അത്. കൂടുതൽ മുന്നേറി കളിച്ച താരം 100% പാസുകൾ പൂർത്തിയാക്കുരുകയും ചെയ്തു. മുന്നേറ്റനിരക്കാരനില്‍നിന്ന് മധ്യനിരയിലെ പ്രധാനിയുടെ റോളിലേക്ക് പറിച്ചുനടപ്പെട്ട ഗ്രീസ്മാന്‍ ഫ്രാൻസിനെ ഒറ്റകെട്ടായി മുന്നോട്ട് നയിച്ചു.

കരീം ബെൻസേമ പരിക്കേറ്റ് പുറത്തായതോടെയാണ് ഗ്രീസ്മാനെ മധ്യനിരയിലേക്ക് മാറ്റി കോച്ച് ദിദിയര്‍ ദെഷാംസ് മറുതന്ത്രം മെനഞ്ഞത്. എംബപ്പെ, ജിറൂദ്, ഡെംബലെ ത്രയത്തെ സഹായിക്കുകയാണ് ഗ്രീസ്മാന്റെ ചുമതല.പല താരങ്ങളും പൊസിഷൻ മാറ്റുന്ന തീരുമാനങ്ങളിൽ അസ്വസ്ഥരാകാറുണ്ടെങ്കിലും ഗ്രീസ്മാൻ കോച്ചിൽ പൂർണമായി വിശ്വസിക്കുകയാണ്. ടീം ആവശ്യപ്പെടുന്നത് നൽകാനാണ് താന്‍ കളിക്കുന്നതെന്ന് ഗ്രീസ്മാന്‍ തുറന്ന് പറയുന്നത്. മധ്യനിരയും മുന്നേറ്റനിരയും തമ്മിലുള്ള പാലമാവുകയാണ് ഇത്തവണ തന്‍റെ നിയോഗം. ഗോൾ സ്കോർ ചെയ്യാനാകാത്തതിൽ ആശങ്കയില്ലെന്നും മൂന്നാം ലോകകപ്പ് കളിക്കുന്ന ഗ്രീസ്മാൻ പറഞ്ഞു.

അഡ്രിയന്‍ റാബിയോട്ടും ഔറെലിയന്‍ ചൗമെനിയുമാണ് മധ്യനിരയില്‍ ഗ്രീസ്മാന്റെ പങ്കാളികള്‍.ദെഷാംപ്‌സിന്റെ ഗ്രീസ്മാനോടുള്ള വിശ്വസ്തത ശ്രദ്ധേയവും ചിലപ്പോൾ അമ്പരപ്പിക്കുന്നതുമാണ്.ഖത്തറിലേക്കുള്ള ബിൽഡ്-അപ്പിൽ നിരവധി സ്ഥിരം സ്റ്റാർട്ടർമാരെ നഷ്ടപ്പെട്ടിട്ടും ഫ്രഞ്ചുകാർക്ക് ഫൈനൽ വരെയെത്തിയെങ്കിൽ അതിന് പിന്നിൽ ഗ്രീസ്മാൻ വഹിച്ച പങ്ക് വാക്കുകൾക്കതീതമാണ്.2018 ഫൈനലിലെ മാൻ ഓഫ് ദി മാച്ച് ഇപ്പോൾ മധ്യനിരയിലെ ഒരു പ്ലേ മേക്കർ എന്ന നിലയിൽ കൂടുതൽ മികച്ചതാണ്.ഫോർവേഡ് കൈലിയൻ എംബാപ്പെയെക്കാൾ ഫ്രാൻസിന് ഇപ്പോൾ ഫ്രാൻസ് ഗ്രീസ്മാനിലാണ് പ്രതീക്ഷയർപ്പിക്കുന്നത്.

Rate this post
Antoine GriezmannFIFA world cupFranceQatar2022