അർജന്റീന Vs ഫ്രാൻസ് ഫൈനൽ, കടലാസിലെ കണക്കുകൾ ആർക്കൊപ്പം? |Qatar 2022

വേൾഡ് കപ്പിലെ ഫൈനൽ മത്സരത്തിലേക്ക് ഇനി അധികം ദൂരമൊന്നുമില്ല. അർജന്റീനയും ഫ്രാൻസും തമ്മിൽ ഏറ്റുമുട്ടുമ്പോൾ അന്തിമവിജയം ആർക്കായിരിക്കും എന്നുള്ളതാണ് ഫുട്ബോൾ ലോകം ആകാംക്ഷയോട് കൂടി നോക്കിക്കൊണ്ടിരിക്കുന്നത്. രണ്ട് ടീമുകളും മികച്ച പ്രകടനം പുറത്തെടുക്കുന്നതിനാൽ ഒരുപോലെ വിജയസാധ്യത രണ്ട് ടീമുകൾക്കുമുണ്ട്.

എന്നാൽ അർജന്റീനയും ഫ്രാൻസും തമ്മിൽ മുമ്പ് കളിച്ചപ്പോൾ വിജയങ്ങൾ ആർക്കൊപ്പമായിരുന്നു. ആ കടലാസിലെ കണക്കുകൾ കൂടി നമുക്കൊന്ന് നോക്കാം. ഇതുവരെ ചരിത്രത്തിൽ ആകെ അർജന്റീനയും ഫ്രാൻസും തമ്മിൽ ഏറ്റുമുട്ടിയിട്ടുള്ളത് 12 മത്സരങ്ങളിലാണ്. അതിൽ ആറു മത്സരങ്ങളിലും വിജയങ്ങൾ നേടി കൊണ്ട് അർജന്റീന തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്.

മൂന്ന് മത്സരങ്ങളിൽ ഫ്രാൻസ് വിജയിച്ചപ്പോൾ മൂന്ന് മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയായിരുന്നു. ചുരുക്കത്തിൽ അർജന്റീനക്ക് ഈ കണക്കുകളിൽ ഒരു ആധിപത്യം നമുക്ക് കാണാൻ കഴിയും. പക്ഷേ അവസാനമായി അർജന്റീനയും ഫ്രാൻസും തമ്മിൽ ഏറ്റുമുട്ടിയത് കഴിഞ്ഞ റഷ്യൻ വേൾഡ് കപ്പിൽ ആയിരുന്നു. അന്ന് 4-3 എന്ന സ്കോറിന് അർജന്റീന ഫ്രാൻസിനോട് പരാജയപ്പെട്ട് പുറത്തു പോവുകയായിരുന്നു.

1930ലെ വേൾഡ് കപ്പിലാണ് ആദ്യമായി അർജന്റീനയും ഫ്രാൻസും തമ്മിൽ ഏറ്റുമുട്ടുന്നത്. അന്ന് ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീന ഫ്രാൻസിനെ പരാജയപ്പെടുത്തുകയായിരുന്നു.പിന്നീടൊക്കെ അർജന്റീന ഫ്രാൻസും സൗഹൃദ മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. 1978 വേൾഡ് കപ്പിൽ അർജന്റീനയും ഫ്രാൻസും ഏറ്റുമുട്ടിയപ്പോൾ വിജയം അർജന്റീനക്കൊപ്പം തന്നെയായിരുന്നു.

ഈ കണക്കുകൾക്കൊന്നും വലിയ പ്രസക്തിയില്ല എന്നുള്ളത് വ്യക്തമാണ്.2018 ൽ ഫ്രാൻസിനെ നേരിട്ട് പോലെയുള്ള ഒരു ടീമല്ല ഇന്ന് അർജന്റീന.മികച്ച രൂപത്തിൽ പുരോഗതി കൈവരിക്കാൻ ഇപ്പോൾ അർജന്റീനക്ക് കഴിഞ്ഞിട്ടുണ്ട്. അതേസമയം പ്രധാനപ്പെട്ട താരങ്ങളെ നഷ്ടപ്പെട്ടിട്ട് പോലും മികച്ച രൂപത്തിൽ ഫ്രാൻസ് കളിക്കുന്നു എന്നുള്ളതാണ് അവരുടെ പ്രത്യേകത. ചുരുക്കത്തിൽ ഒരു മികച്ച പോരാട്ടം തന്നെ ഫൈനലിൽ ആരാധകർക്ക് കാണാൻ കഴിഞ്ഞേക്കും.

Rate this post
ArgentinaFIFA world cupFranceQatar2022