2023 മാർച്ച് 15 ബുധനാഴ്ച കൊൽക്കത്തയിൽ ആരംഭിക്കുന്ന ഇന്ത്യൻ സീനിയർ ദേശീയ ടീം ക്യാമ്പിനായി ഇഗോർ സ്റ്റിമാക് ഒരു താൽക്കാലിക 23 അംഗ ടീമിനെ പ്രഖ്യാപിച്ചു.കൊൽക്കത്തയിൽ അഞ്ച് ദിവസത്തെ ക്യാമ്പിൽ ബ്ലൂ ടൈഗേഴ്സ് പരിശീലനം നടത്തും.
മാർച്ച് 22 മുതൽ 28 വരെ ഇംഫാലിലെ ഖുമാൻ ലമ്പക് സ്റ്റേഡിയത്തിൽ നടക്കുന്ന ത്രിരാഷ്ട്ര അന്താരാഷ്ട്ര ടൂര്ണമെന്റിനുള്ള ടീമാണ് തെരഞ്ഞെടുത്തത്. മ്യാൻമറും കിർഗിസ് റിപ്പബ്ലിക്കുമാണ് മറ്റു രണ്ടു ടീമുകൾ.സ്ക്വാഡിലേക്ക് വിളിച്ച 23 പേരിൽ 14 പേരും ബുധനാഴ്ച ക്യാമ്പിൽ റിപ്പോർട്ട് ചെയ്യും, മറ്റ് ഒമ്പത് പേർ (ബെംഗളൂരു എഫ്സി, എടികെ മോഹൻ ബഗാൻ എഫ്സി കളിക്കാർ) ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞ് മാച്ച് 19 ന് ചേരും.
പതിനൊന്ന് കളിക്കാരെ റിസർവുകളായി തെരഞ്ഞെടുത്തിട്ടുണ്ട് ആവശ്യമെങ്കിൽ അവരെ ക്യാമ്പിലേക്ക് വിളിക്കും.ത്രിരാഷ്ട്ര ടൂർണമെന്റിനുള്ള 23 താരങ്ങളുടെ അന്തിമ പട്ടിക ഐഎസ്എൽ ഫൈനൽ പൂർത്തിയായതിന് ശേഷം പ്രഖ്യാപിക്കും. സ്ക്വാഡിൽ ഒരു മലയാളി പോലും ഇടം പിടിച്ചില്ല. എന്നാൽ റിസർവ് ടീമിൽ ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദ് ഇടം നേടിയിട്ടുണ്ട്.
The #BlueTigers 🐯 are back in action 🤩
— Indian Football Team (@IndianFootball) March 12, 2023
Watch the #HeroTriNation 🏆 LIVE 🔴 on @StarSportsIndia & @DisneyPlusHS 📺#BackTheBlue 💙 #IndianFootball ⚽ pic.twitter.com/wZ446bDCzB
ഗോൾകീപ്പർമാർ: ഗുർപ്രീത് സിംഗ് സന്ധു, ഫുർബ ലചെൻപ ടെമ്പ, അമരീന്ദർ സിംഗ്.
ഡിഫൻഡർമാർ: സന്ദേശ് ജിംഗൻ, റോഷൻ സിംഗ്, അൻവർ അലി, ആകാശ് മിശ്ര, ചിംഗ്ലെൻസാന കോൺഷാം, രാഹുൽ ഭേക്കെ, മെഹ്താബ് സിംഗ്, ഗ്ലാൻ മാർട്ടിൻസ്.
മിഡ്ഫീൽഡർമാർ: സുരേഷ് വാങ്ജാം, രോഹിത് കുമാർ, അനിരുദ്ധ് ഥാപ്പ, ബ്രാൻഡൻ ഫെർണാണ്ടസ്, യാസിർ മുഹമ്മദ്, റിത്വിക് ദാസ്, ജീക്സൺ സിംഗ്, ലാലിയൻസുവാല ചാങ്തെ, ബിപിൻ സിംഗ്.
ഫോർവേഡുകൾ: മൻവീർ സിംഗ്, സുനിൽ ഛേത്രി, ശിവശക്തി നാരായണൻ.
🔊 #BlueTigers Provisional Squad announced 🇮🇳 #HeroTriNation 🏆 #BlueTigers 🐯 #BackTheBlue 💙 #IndianFootball ⚽
— Indian Football Team (@IndianFootball) March 14, 2023
റിസർവ് താരങ്ങൾ : ഗോൾകീപ്പർമാർ: വിശാൽ കൈത്, പ്രഭ്സുഖൻ ഗിൽ.
ഡിഫൻഡർമാർ: സുഭാശിഷ് ബോസ്, പ്രീതം കോട്ടാൽ, ആശിഷ് റായ്, നരേന്ദർ ഗഹ്ലോട്ട്. മിഡ്ഫീൽഡർമാർ: ലിസ്റ്റൺ കൊളാക്കോ, നിഖിൽ പൂജാരി, സഹൽ അബ്ദുൾ സമദ്, നൗറെം മഹേഷ് സിംഗ്. ഫോർവേഡ്സ്: ഇഷാൻ പണ്ഡിറ്റ.