ക്രിസ്റ്റ്യാനോയില്ല, മെസ്സിയുൾപ്പടെ ചരിത്രത്തിലെ അഞ്ച് മികച്ച താരങ്ങളെ വെളിപ്പെടുത്തി ഇറ്റാലിയൻ ഇതിഹാസം

ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ചരിത്രത്തിലെ എത്ര മികച്ച താരം എന്ന് വിശേഷിപ്പിക്കുന്നവർ നിരവധിയാണ്. അതുപോലെ തന്നെ ലിയോ മെസ്സിയെയും പെലെയെയും മറഡോണയെയും ചരിത്രത്തിലെ മികച്ച താരം എന്ന് വിശേഷിപ്പിക്കുന്നവരുണ്ട്.

എന്നാൽ ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസമായ അന്റോണിയോ കസാനോയുടെ അഭിപ്രായത്തിൽ ലോകഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങളിൽ പോലും ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടുന്നില്ല, നേരത്തെ മുൻപ് നടന്ന ഒരു ഇന്റർവ്യൂവിലാണ് മുൻ റയൽ മാഡ്രിഡ്‌ താരം കൂടിയായ അന്റോണിയോ കസാനോ ഈ കാര്യം പറയുന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ ചരിത്രത്തിലെ ഏറ്റവും മികച്ച താരം അല്ലെന്നും ടോപ് ഫൈവിൽ പോലും പോർച്ചുഗീസ് താരം ഉൾപ്പെടുന്നില്ല എന്നാണ് കസാനോ പറഞ്ഞത്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങൾ ആരാണെന്ന് കൂടി അന്റോണിയോ കസാനോ വെളിപ്പെടുത്തുന്നുണ്ട്.

“ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണോ? ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ അഞ്ചിൽ പോലും ഇല്ല എന്നാണ് എന്റെ അഭിപ്രായം. എന്നെ സംബന്ധിച്ചിടത്തോളം പെലെ, ലിയോ മെസ്സി, ഡീഗോ മറഡോണ, യോഹാൻ ക്രൈഫ്, റൊണാൾഡോ നസാരിയോ എന്നിവരാണ് മികച്ച താരങ്ങൾ, ഈ അഞ്ച് താരങ്ങൾ ടോപ് ലെവലിലാണ്.” – അന്റോണിയോ കസാനോ പറഞ്ഞു

നിലവിൽ 41-വയസുകാരനായ അന്റോണിയോ കസാനോക്ക് 38-കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയോടുള്ള അസൂയ കാരണമാണ് ഇങ്ങനെ പറയുന്നത് എന്നാണ് ഒരു വിഭാഗം ആരാധകർ വാദിക്കുന്നത്. അഞ്ച് തവണ ചാമ്പ്യൻസ് ലീഗ് ജേതാവായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോഴും കളിക്കളത്തിൽ മികവാർന്ന പ്രകടനം നടത്തി ആരാധകരെ ത്രസിപ്പിക്കുകയാണ്.

Rate this post
Cristiano RonaldoLionel Messi