കേരള ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചിടത്തോളം വളരെ തിരക്കേറിയ ഒരു ട്രാൻസ്ഫർ വിൻഡോയാണിത്. കഴിഞ്ഞ സീസൺ അവസാനിച്ചതോടെ നിരവധി താരങ്ങളാണ് ക്ലബിനോട് വിട പറഞ്ഞത്.അടുത്ത സീസണിൽ ടീമിന്റെ കിരീടവരൾച്ചക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഇടപെടലുകൾ ആരംഭിച്ചു തുടങ്ങിയിട്ടുണ്ട്. ഇതുവരെ രണ്ടു താരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.
ഓസ്‌ട്രേലിയൻ മുന്നേറ്റനിര താരമായ ജോഷുവ, ഇന്ത്യൻ വിങ്‌ബാക്ക് പ്രബീർ ദാസ് എന്നിവരെയാണ് ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കായി സ്വന്തമാക്കിയത്. പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് സഗോൽസെം ബികാഷ് സിംഗിന്റെ സൈനിംഗ് പൂർത്തിയാക്കിയിരിക്കുകയാണ്.മണിപ്പൂരിൽ ജനിച്ച 22 കാരനായ മിഡ്ഫീൽഡർ കേരള ബ്ലാസ്റ്റേഴ്സുമായി രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെച്ചിരിച്ചിരിക്കുകയാണെന്ന് Football Monk റിപ്പോർട്ട് ചെയ്തു.
ഈ കരാർ 2025 വരെ താരത്തെ ക്ലബ്ബിൽ നിലനിർത്തും.2001ൽ ജനിച്ച ബികാഷ് പ്രശസ്തമായ ഈസ്റ്റ് ബംഗാൾ അക്കാദമിയിലാണ് തന്റെ കരിയർ ആരംഭിച്ചത്. കൊൽക്കത്ത വമ്പൻമാരുടെ ജൂനിയർ ടീമിന്റെ ഭാഗമായിരുന്നു. മണിപ്പൂരി മിഡ്ഫീൽഡർ 2021-22 സീസണിന് മുന്നോടിയായുള്ള 2 വർഷത്തെ കരാറിൽ TRAU-ൽ ചേർന്നു. ഈ വർഷം മണിപ്പൂർ ആസ്ഥാനമായുള്ള ക്ലബ്ബിനൊപ്പം മികച്ച പ്രകടനമാണ് നടത്തിയത്.ഈ സീസണിൽ TRAU-യ്‌ക്കായി 21 മത്സരങ്ങളിൽ നിന്ന് 3 ഗോളുകൾ സഗോൽസെം നേടി.22 കാരൻ പ്രാഥമികമായി ഒരു സെൻട്രൽ മിഡ്ഫീൽഡറായി കളിക്കുന്നുവെങ്കിലും വിങ്ങുകളിലും കളിക്കാൻ കഴിവുള്ള താരമാണ്.
🥈💣 Sagolsem Bikash Singh penned 2year contract with Kerala Blasters ✍️🇮🇳 @MonkFootball #KBFC pic.twitter.com/nFXTkkeTJw
— KBFC XTRA (@kbfcxtra) June 15, 2023
ജെസൽ കാർനെയ്‌റോ, നിഷു കുമാർ, ഹർമൻജോത് ഖബ്ര, തുടങ്ങിയവരുടെ സമീപകാല വിടവാങ്ങലോടെ, ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഇന്ത്യൻ സംഘത്തിൽ കാര്യമായ പുനരുദ്ധാരണത്തിന് ശ്രമം നടത്തുകയാണ്. ബെംഗളൂരു എഫ്‌സിയിൽ നിന്നുള്ള സൗജന്യ ട്രാൻസ്ഫറിൽ പ്രബീർ ദാസിന്റെ സൈനിംഗ് അവർ അടുത്തിടെ പൂർത്തിയാക്കിയിരുന്നു.21 വയസ്സ് മാത്രമുല്ല ഇന്ത്യൻ സ്‌ട്രൈക്കർ ഇർഫാൻ യദ്വാദിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയതായി ബ്രിഡ്ജ് റിപ്പോർട്ട് ചെയ്തിരുന്നു.
Rate Bikash Singh Sagoslem’s finish last night to give TRAU the lead🔥👇#EurosportIndia #HeroIleague #indianfootball pic.twitter.com/qMi6EzhGw2
— Eurosport India (@EurosportIN) January 6, 2023
സഗോൽസെം ബികാഷിന്റെ കൂട്ടിച്ചേർക്കൽ തീർച്ചയായും ടീമിന് യുവത്വവും വൈവിധ്യവും നൽകുന്നു. തങ്ങളുടെ ടീമിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ദേശീയ ടീം ഡിഫൻഡർ പ്രീതം കോട്ടാലിനെ സ്വാപ്പ് കരാറിൽ ഒപ്പിടാൻ മോഹൻ ബഗാനുമായി ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തുന്നുണ്ടെന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.