മെസ്സിയുടെ ബാഴ്സാ മോഹങ്ങൾക്ക് വൻ തിരിച്ചടി നൽകി ലാലിഗാ പ്രസിഡന്റിന്റെ വാക്കുകൾ |Lionel Messi

മെസ്സിയെ തിരികെയെത്തിക്കാൻ ബാഴ്സ ശ്രമങ്ങൾ നടത്തവെ മെസ്സിയുടെ തിരിച്ച് വരവിനെ കുറിച്ച് പ്രതികരിച്ച് ലാലിഗ പ്രസിഡന്റ്‌ ഹാവിയർ ടെബാസ്. മെസ്സിയെ തിരികെയെത്തിക്കാൻ ലാലിഗയിലെ സാമ്പത്തിക നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്നാവശ്യപ്പെട്ട് ബാഴ്സ മാനേജ്മെന്റ് ടെബാസുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് ടെബാസിന്റെ പ്രതികരണം.

മെസ്സിയുടെ ബാഴ്സയിലേക്കുള്ള തിരിച്ച് വരവ് സങ്കീർണമാണെന്നാണ് ടെബാസിന്റെ വാക്കുകൾ. ലാലിഗയിൽ ഒരു ടീം 90 ൽ കൂടുതൽ പോയിന്റുകൾ നേടി വിജയിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല. ടീമുകൾ തമ്മിൽ ചെറിയ പോയിന്റ് വ്യത്യാസം ഉണ്ടാവുന്നതാണ് ലീഗിന് നല്ലത്. ഈ സീസണിൽ തന്നെ ബാഴ്സയ്ക്ക് 96 പോയിന്റുകൾ വരെ നേടാൻ സാധിക്കും. ഇങ്ങനെയായാൽ ലീഗിലെ പോരാട്ടങ്ങളുടെ വീര്യം കുറയുമെന്നും ടെബാസ് പറയുന്നു. കൂടാതെ കഴിഞ്ഞ സീസണിൽ ലീഗ് കിരീടം നേടിയ റയൽ മാഡ്രിഡ്‌ 85 പോയിന്റുകളാണ് നേടിയതെന്നും ടെബാസ് കൂട്ടിച്ചേർത്തു.

ടെബാസിന്റെ ഈ പ്രസ്താവന മെസ്സിയുടെ തിരിച്ച് വരവ് ആഗ്രഹിക്കുന്ന ആരാധകർക്ക് വലിയ ആശങ്കയാണ് നൽകുന്നത്. മെസ്സി ലാലിഗയിലേക്ക് തിരിച്ച് വരുന്നതോടെ ബാഴ്സ കൂടുതൽ കരുത്താരാകുകയും പോയിന്റ് പട്ടികയിൽ ബാഴ്സ വലിയ ലീഡ് സ്വന്തമാക്കുകയും ലാലീഗ പോരാട്ടങ്ങളുടെ വീര്യം കുറയുമെന്നും ടെബാസ് വിശ്വസിക്കുന്നു. ഈ ഒരു സാഹചര്യത്തിൽ ബാഴ്സയുടെ സാമ്പത്തിക നിയന്ത്രണം എടുത്ത് കളയാൻ ടെബാസ് വിസമ്മതിച്ചേക്കും.

സാമ്പത്തിക നിയന്ത്രണത്തിൽ ഇളവ് വരുത്തി മെസ്സിയെ സൈൻ ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ലാലിഗ അധികൃതരുമായി ബാഴ്സ നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ല. ടെബാസിന്റെ നിലപാട് ഇപ്രകാരമാണെങ്കിൽ മെസ്സിയുടെ തിരിച്ച് വരവിനായി ബാഴ്സ ഇനിയും കാത്തിരിക്കേണ്ടി വരും.

5/5 - (1 vote)
Lionel Messi